• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

'സംശയാസ്പദമായ നീക്കം': ഉറി ആർമി ക്യാംപിന് സമീപം സൈനിക നടപടി

ഉറിയിലെ ആർമി ആര്‍ട്ടിലെറി യൂണിറ്റിന് സമീപം കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയിൽപെട്ടത്

news18india
Updated: February 11, 2019, 12:11 PM IST
'സംശയാസ്പദമായ നീക്കം': ഉറി ആർമി ക്യാംപിന് സമീപം സൈനിക നടപടി
Uri
news18india
Updated: February 11, 2019, 12:11 PM IST
ശ്രീനഗർ : സംശയാസ്പദമായ സാഹചര്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഉറി ആര്‍മി ക്യാംപിന് സമീപം സൈനിക നീക്കം.രാത്രിയോടെയാണ് അതിർത്തിപ്രദേശമായ ഉറിക്ക് സമീപം സൈനികർ വെടിവയ്പ് നടത്തിയത്. ഉറിയിലെ രജർവാനിയിൽ ആർമി ആര്‍ട്ടിലെറി യൂണിറ്റിന് സമീപം കഴിഞ്ഞ ദിവസം രാത്രിയോടെ സംശയാസ്പദമായ ചില നീക്കങ്ങള്‍ ശ്രദ്ധയിൽപെട്ടു. ഇതിനെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തത്.മേഖല വളഞ്ഞ സൈന്യവും പൊലീസും ഇപ്പോൾ തെരച്ചിൽ നടത്തുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം.

Also Read-റഫാൽ ഇടപാട്: CAG റിപ്പോർട്ട് ഇന്ന് രാഷ്ട്രപതിക്ക് സമർപ്പിച്ചേക്കും

സമീപ പ്രദേശമായ നല്ലയിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പേരെ കണ്ടെന്നും ഇവരെ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് വക്താവ് അറിയിച്ചിട്ടുണ്ട്. ഉറി ക്യാംപിൽ ഭീകരാക്രമണം നടന്നു എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിതീകരണം ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.
Loading...
2016 ൽ ഉറി സൈനിക ക്യാംപിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തില്‍ 17 സൈനികരാണ് കൊല്ലപ്പെട്ടത്.

First published: February 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...