നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പൊതുസ്ഥലത്ത് തുപ്പിയാൽ ഏത്തമിടണം; പുതിയ ശിക്ഷയുമായി സൂററ്റ് നഗരസഭ

  പൊതുസ്ഥലത്ത് തുപ്പിയാൽ ഏത്തമിടണം; പുതിയ ശിക്ഷയുമായി സൂററ്റ് നഗരസഭ

  കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിലാണ് സൂറത്ത് നഗരസഭയുടെ പുതിയ ശിക്ഷാരീതിയുള്ളത്

  • Share this:
   സൂററ്റ്: പൊതുസ്ഥലത്ത് തുപ്പുന്നവർക്കതിരെ നടപടി കർശനമാക്കി ഗുജറാത്തിലെ സൂററ്റ് മുനിസിപ്പൽ കോർപ്പറേഷൻ (എസ്എംസി). പൊതുസ്ഥലത്ത് തുപ്പുന്നവരെ കണ്ടെത്തി ഏത്തമിടീക്കുന്നതാണ് പുതിയ ശിക്ഷാരീതി. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിലാണ് സൂറത്ത് നഗരസഭയുടെ പുതിയ ശിക്ഷാരീതിയുള്ളത്. പൊതുസ്ഥലത്ത് തുപ്പിയ യുവാവിനെക്കൊണ്ട് ഏത്തമിടീക്കുന്നത് സൂറത്ത് നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരനാണ്.

   സൂറത്തിലെ ലാൽ ബംഗ്ലാവിന് സമീപത്തുവെച്ചാണ് മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് റോഡിൽ തുപ്പിയത്. പിന്തുടർന്ന് പിടികൂടിയപ്പോൾ പിഴയൊടുക്കാൻ പണമില്ലെന്നായിരുന്നു യുവാവിന്‍റെ മറുപടി. ഇതോടെയാണ് പരസ്യമായി ഏത്തമിടാൻ ഉദ്യോഗസ്ഥർ നിർദേശിച്ചത്. പിന്നീട് യുവാവ് ഏത്തമിടുന്നത് വീഡിയോയിൽ പകർത്തുകയും ചെയ്തു. പൊതുസ്ഥലത്ത് തുപ്പുന്നവരെ കണ്ടെത്താൻ സിസിടിവി നിരീക്ഷണവും നഗരസഭ കർശനമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ പിടികൂടിയവരിൽനിന്ന് പിഴ ഈടാക്കുകയും ഏത്തമിടീക്കുകയും ചെയ്തിരുന്നു.

   'റാണു മണ്ഡലിന് സൽമാൻ ഖാൻ വീട് നൽകിയിട്ടില്ല, അവർ കാറ് വാങ്ങിയിട്ടില്ല': വാർത്തകൾ നിഷേധിച്ച് റാണാഘട്ടിലെ ക്ലബ് അംഗം

   മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണിതെന്ന് നഗരസഭാ അധികൃതർ വിശദീകരിക്കുന്നു. മാലിന്യനിർമ്മാർജ്ജന പരിപാടികളുമായി ഇന്ത്യ മുന്നോട്ടുപോകുമ്പോൾ ഇത്തരം പ്രവർത്തികൾ അംഗീകരിക്കാനാകില്ലെന്നാണ് സൂറത്ത് നഗരസഭയുടെ നിലപാട്.
   First published: