അഹമ്മദാബാദ്: ഗുജറാത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഹർദിക് പട്ടേൽ കോൺഗ്രസിൽ ചേർന്നതിനു പിന്നാലെയാണ് ഗുജറാത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.gujaratcongress.in ഹാക്ക് ചെയ്തിരിക്കുന്നത്. ഹാക്ക് ചെയ്തതിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
2017ലെ തെരഞ്ഞെടുപ്പിനിടെ പ്രചരിച്ചിരുന്ന ഹർദിക് പട്ടേൽ ഉൾപ്പെട്ടതെന്ന് പറയപ്പെടുന്ന സെക്സ് ടേപ്പിൽ നിന്നുള്ള ചിത്രത്തിന്റെ സ്ക്രീൻഷോട്ട് വെബ്സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. പട്ടേലിനോട് രൂപസാദൃശ്യമുള്ളയാൾ പെൺകുട്ടിക്കൊപ്പം കിടക്കയിലിരിക്കുന്ന ചിത്രമാണ് അപ് ലോഡ് ചെയ്തിരിക്കുന്നത്. ' നമ്മുടെ പുതിയ നേതാവിന് സ്വാഗതം' എന്ന ക്യാപ്ഷനോടെയാണ് ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നത്.
ഗുജറാത്ത് കോൺഗ്രസിന്റെ വെബ്സൈറ്റ് അടിയന്തരമായി നീക്കിയിരിക്കുകയാണെന്ന് ഗുജറാത്ത് കോൺഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു. 'നമ്മുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തിരിക്കുകയാണ്. ഹര്‍ദിക് പട്ടേലിന്റെ ഫോട്ടോ ഇതിൽ പ്രദർശിപ്പിച്ചിരിക്കുന്നു. അതിനാൽ അടിയന്തരമായി വെബ്സൈറ്റ് നീക്കിയിരിക്കുകയാണ്. പെട്ടെന്നു തന്നെ തിരിച്ചെത്തും. ഹർദിക് കോൺഗ്രസിലേക്ക് എത്തിയത് ഇഷ്ടമാകാത്തവരാണ് ഇത് ചെയ്തത്'- ദോഷി പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2017ലെ ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പിനിടെ ഹർദിക് പട്ടേലിന്റേതെന്ന് പറയപ്പെടുന്ന അഞ്ച് വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.