അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 93 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തിൽ വിധി എഴുതുന്നത്. ഒമ്പത് മണി വരെ 4.75 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി മോദി വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദ് നഗരത്തിലെ റാണിപ് പ്രദേശത്തെ ഹൈസ്കൂളിൽ സജ്ജീകരിച്ച പോളിംഗ് സ്റ്റേഷനിലാണ് പ്രധാനമന്ത്രി വോട്ട് ചെയ്തത്.
കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നരൻപുരയിൽ വോട്ട് രേഖപ്പെടുത്തി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അഹമ്മദാബാദിൽ വോട്ട് ചെയ്തു. സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മിഷന് മോദി നന്ദി പറഞ്ഞു. വോട്ടെടുപ്പ് ജനാധിപത്യത്തിന്റെ ഉത്സവമാക്കിയ ജനങ്ങൾക്ക് അഭിനന്ദനമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also Read-രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം പ്രിയങ്കയുടെ മഹിളാ മാര്‍ച്ചുമായി കോണ്‍ഗ്രസ്
PM Shri @narendramodi casts his vote for Gujarat Assembly election in Gandhinagar. https://t.co/Dd0rATOAVw
— BJP (@BJP4India) December 5, 2022
അടുത്ത വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ. ഗുജറാത്തിനൊപ്പം ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലവും അന്ന് അറിയാം. മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേൽ, പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ, കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി അടക്കം പ്രമുഖർ രണ്ടാം ഘട്ടത്തിൽ മത്സര രംഗത്തുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.