• HOME
  • »
  • NEWS
  • »
  • india
  • »
  • Gujarat Elections | ഗുജറാത്ത് തെരഞ്ഞെടുപ്പ് വിവാഹ സീസണിൽ; വോട്ടർമാർ പോളിങ് ബൂത്തിലെത്തുമോ

Gujarat Elections | ഗുജറാത്ത് തെരഞ്ഞെടുപ്പ് വിവാഹ സീസണിൽ; വോട്ടർമാർ പോളിങ് ബൂത്തിലെത്തുമോ

ഡിസംബർ 2,4,8 തീയതികൾ വിവാഹത്തിന് വളരെ അനുകൂലമാണെന്നാണ് ഗുജറാത്തിൽ കരുതപ്പെടുന്നത്

  • Share this:
അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ രാഷ്ട്രീപാര്‍ട്ടികള്‍ക്ക് വെല്ലുവിളിയായി വിവാഹങ്ങള്‍. വിവാഹ സീസണിലാണ് ഇത്തവണ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് രാഷ്ട്രീയ പാർട്ടികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. നിരവധി വിവാഹങ്ങൾ നടക്കുന്ന സമയമായതിനാൽ പലരും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തിരക്കിലായിരിക്കുമെന്ന് ഉറപ്പാണ്. എന്നാൽ, വിവാഹവുമായി ബന്ധപ്പെട്ട് തിരക്കിൽ പെടുന്നവരെയും പോളിങ് സ്റ്റേഷനിൽ എത്തിക്കുന്നതിന് എല്ലാവിധ ശ്രമങ്ങളും നടത്താനാണ് രാഷ്ട്രീയ നേതാക്കളുടെ ശ്രമം.

ഡിസംബർ 2,4,8 തീയതികൾ വിവാഹത്തിന് വളരെ അനുകൂലമാണെന്നാണ് ഗുജറാത്തിൽ കരുതപ്പെടുന്നത്. ഈ ദിവസങ്ങളിലായി സംസ്ഥാനത്തുടനീളം നൂറുകണക്കിന് കല്യാണങ്ങൾ നടക്കും. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ 1നും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് 5നും നടക്കും. ഡിസംബർ 8നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക.

Also Read-ബംഗാളിൽ 'CPM-BJP സഖ്യം' സഹകരണ സംഘത്തിൽ സമ്പൂര്‍ണ വിജയം നേടി; ഒരു സീറ്റ് പോലുമില്ലാതെ തൃണമൂൽ

‘കമൂർത്ത’ ഘട്ടം തുടങ്ങുന്നതിനാൽ നവംബർ 22 മുതൽ വിവാഹ സീസണിന് തുടക്കമാവുമെന്ന് വിവാഹതീയ്യതികളുമായി ബന്ധപ്പെട്ട പണ്ഡിതർ പറയുന്നു. ഡിസംബർ 16ഓട് കൂടി സീസൺ അവസാനിക്കുകയും ചെയ്യും. നവംബർ 22നും ഡിസംബർ 16നും ഇടയിൽ നൂറുകണക്കിന് വിവാഹങ്ങൾ നടക്കുമെന്ന് അവർ പറയുന്നു. കൂടാതെ ഏറ്റവും ശുഭകരമായ ദിവസങ്ങളായ ഡിസംബർ 2,4,8 തീയ്യതികളിൽ വിവാഹങ്ങളുടെ എണ്ണം കൂടുമെന്നും അവർ കൂട്ടിച്ചേർത്തു.

കോവിഡ് 19ൻെറ ഭാഗമായുള്ള രാത്രികാല കർഫ്യൂവും വിവാഹത്തിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിലുള്ള നിയന്ത്രണങ്ങളുമെല്ലാം ഒഴിവാക്കിയതിനാൽ വിവാഹ ചടങ്ങുകൾ ഇപ്പോൾ വലിയ ആഘോഷത്തോടെയാണ് നടക്കുന്നത്. “കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ ഓരോ വിവാഹത്തിലും കുറഞ്ഞത് 500 മുതൽ 100 പേർ വരെ പങ്കെടുക്കും,” വിവാഹങ്ങളുടെ ഇവൻറ് കോർഡിനേറ്റർമാരിലൊരാളായ ആനന്ദ് തക്രാർ എഎൻഐയോട് പറഞ്ഞു.

ഡിസംബർ 16ന് ‘കമൂർത്ത’ ഘട്ടം തുടങ്ങുന്നതിന് മുമ്പ് പരമാവധി വിവാഹങ്ങൾ നടത്താൻ വേണ്ടിയാണ് ആളുകൾ താൽപ്പര്യപ്പെടുകയെന്ന് അഹമ്മദാബാദിൽ നിന്നുള്ള പൂജാരിയായ കമലേഷ് ത്രിവേദി പറഞ്ഞു. നവംബർ 28, 29 ഡിസംബർ 2,4,8 തീയ്യതികളിലാണ് ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read-Gujarat Election| ഗുജറാത്ത് തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി; ഡിസംബർ ഒന്നിനും അഞ്ചിനും വോട്ടെടുപ്പ്, എട്ടിന് വോട്ടെണ്ണൽ

വിവാഹങ്ങൾ നേരത്തെ തീരുമാനിക്കുന്നതായതിനാൽ തെരഞ്ഞെടുപ്പിന് വേണ്ടി അതിൽ മാറ്റങ്ങളൊന്നും വരുത്താൻ സാധിക്കില്ലെന്ന് ഗുജറാത്തിലെ കോൺഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു. “ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തി പോളിങ് സ്റ്റേഷനുകളിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തും. വിവാഹം വളരെ പ്രാധാന്യമുള്ളതാണെന്ന് എല്ലാവർക്കും അറിയാം. അത് പോലെ ജനാധിപത്യത്തിൻെറ ഉത്സവത്തിൽ പങ്കെടുക്കാനും അവർ അൽപം സമയം കണ്ടെത്തുമെന്നാണ് കരുതുന്നത്,” ദോഷി പറഞ്ഞു.

“നല്ല സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കുകയെന്നത് ജനങ്ങളുടെ ഉത്തരവാദിത്വം കൂടിയാണ്. പ്രിയപ്പെട്ട നേതാക്കളെ നിയമസഭയിൽ എത്തിക്കുന്നതിന് വേണ്ടി അവർ മുന്നിട്ടിറങ്ങുമെന്ന് തന്നെയാണ് കരുതുന്നത്,” ഗുജറാത്തിലെ ആം ആദ്മി പാർട്ടി വക്താവ് കരൺ ബാരോട്ട് പറഞ്ഞു. സംസ്ഥാനത്ത് ആകെ 182 നിയമസഭാ മണ്ഡലങ്ങളിലേക്കായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ 89 സീറ്റുകളിലേക്ക് ഡിസംബർ 1നും ബാക്കിയുള്ള 93 സീറ്റുകളിലേക്ക് ഡിസംബർ 5നുമാണ് തെരഞ്ഞെടുപ്പ് നടക്കുക.
Published by:Arun krishna
First published: