ഗംഭീര ഭൂരിപക്ഷത്തോടെ ബിജെപി ഭരണത്തുടര്‍ച്ച നേടിയ ഗുജറാത്തില്‍ ഭൂപേന്ദ്രഭായ് പട്ടേല്‍ മുഖ്യമന്ത്രിയായി തുടരും. ഡിസംബര്‍ 12ന് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സി.ആര് പാട്ടീല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് വിജയാവേശം പങ്കുവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് 6 മണിക്ക് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
Gujarat CM will take oath at 2pm on 12th December. PM Modi and Union Home Minister Amit Shah will take part in the oath ceremony: State BJP Chief CR Patil pic.twitter.com/xEaCv7GaUo
— ANI (@ANI) December 8, 2022
Also Read-ഹോംഗ്രൗണ്ടിൽ മോദിയുടെ ഒറ്റയാൻ വിജയം; ഗുജറാത്തിൽ ഏഴാമൂഴവും ബിജെപി ഭരണത്തിൽ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെയും പാത പിന്തുടര്ന്നുകൊണ്ടാണ് താന്‍ വീണ്ടും ഗുജറാത്തിനെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ പറഞ്ഞു. ഘട്ട്ലോദിയ മണ്ഡലത്തിലെ സ്വന്തം പേരിലുള്ള റെക്കോര്‍ഡ് ഭൂരിപക്ഷം തിരുത്തികുറിച്ചാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഭൂപേന്ദ്രഭായ് പട്ടേല്‍ എത്തുന്നത്.
Also Read- മോദി ചോദിച്ചതിനെക്കാൾ കൊടുത്ത ഗുജറാത്ത്; ബിജെപിയുടെ ചരിത്രവിജയത്തിനു പിന്നിൽ
158 സീറ്റില്‍ ബിജെപിയും 15 സീറ്റില്‍ കോണ്‍ഗ്രസും ആംആദ്മി 5 സീറ്റിലും മറ്റുള്ളവര്‍ 4 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. മികച്ച വിജയം കൈവരിച്ച ഗുജറാത്തിലെ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഗുജറാത്ത് ബി ജെ പി അധ്യക്ഷൻ സി ആർ പാട്ടീൽ തെരഞ്ഞെടുപ്പ് വിജയം മോദി മാജിക് എന്ന് വിശേഷിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.