നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കോവിഡ് കേസുകള്‍ കുറഞ്ഞു; ഗുജറാത്തില്‍ സ്‌കൂളുകളും കോളേജുകളും അടുത്ത ആഴ്ച മുതല്‍ തുറക്കും

  കോവിഡ് കേസുകള്‍ കുറഞ്ഞു; ഗുജറാത്തില്‍ സ്‌കൂളുകളും കോളേജുകളും അടുത്ത ആഴ്ച മുതല്‍ തുറക്കും

  കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   അഹമ്മദാബാദ്: കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതോടെ സ്‌കൂളുകളും കോളേജുകളും ഘട്ടംഘട്ടമായി തുറക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍. ജൂലൈ 15 മുതല്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകളും ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി കോളേജുകളും തുറന്ന് പ്രവര്‍ത്തിക്കും.

   50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. ഹാജര്‍ നിര്‍ബന്ധമില്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ സ്വമേധയ തയാറാണെങ്കില്‍ മാത്രം സ്ഥാപനത്തിലേക്ക് വന്നാല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

   Also Read-Zika Virus | കേന്ദ്രസംഘം കേരളത്തിലേക്ക്; ആവശ്യമായ എല്ലാ സഹായവും കേരളത്തിന് നല്‍കും; കേന്ദ്ര ആരോഗ്യ മന്ത്രാലയം

   അതേസമയം രാജ്യത്ത് വാക്‌സിന്‍ കുത്തിവപ്പ് വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ 36.89 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് 11.18 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

   വാക്സിന്‍ വിതരണം ആരംഭിച്ച് 174-മത്തെ ദിവസമായ ജൂലൈ എട്ടിന് 40 ലക്ഷത്തിലധികം വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 27,01,200 പേര്‍ക്ക് ആദ്യ ഡോസും 13,21,973 രണ്ടാം ഡോസും ലഭിച്ചു.18-44 പ്രായപരിധിയില്‍പ്പെട്ട 10,84,53,590 പേര്‍ക്ക് ആദ്യ ഡോസും 33,79,213 പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു.

   ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്നാട്, ബിഹാര്‍, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ 18-44 പ്രായപരിധിയില്‍പ്പെട്ടവര്‍ക്ക് 50 ലക്ഷത്തിലധികം വാക്സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

   Also Read-Zika VIrus| സിക വൈറസ് കേരളത്തിൽ: ഗർഭിണികൾ പേടിക്കണം; വൈറസ് പടരുന്നതെങ്ങനെ, എങ്ങനെ പ്രതിരോധിക്കാം

   അതേസമയം കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിടുന്നതിനായി 23,123 കോടി രൂപയുടെ അടിയന്തര പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒന്‍പത് മാസത്തിനുള്ളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് ഈ ഫണ്ട് കണ്ടെത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. സാധ്യമായ എല്ലാ വിധത്തിലും സംസ്ഥാനങ്ങളെ സഹായിക്കുക എന്നതാണ് ഞങ്ങളുടെ കടമയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

   കോവിഡ് മൂന്നാം തരംഗ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ രാജ്യത്ത് 736 ജില്ലകളില്‍ ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ രൂപീകരിക്കുമെന്നും കോവിഡ് ദുരിതാശ്വാസ നിധിയില്‍ നിന്ന് 20,000 ഐസിയു കിടക്കകള്‍ സൃഷ്ടിക്കുമെന്നും മാണ്ഡവ്യ വ്യക്തമാക്കി.

   Also Read-Covid 19| പത്തിൽ താഴാതെ ടിപിആർ; സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്

   കോവിഡിനെ നേരിടുന്നതിനായി 15,000 കോടി രൂപയാണ് കേന്ദ്ര വിഹിതം. 8000 കോടി സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തണം. ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായാണ് പണം പ്രധാനമായും ഉപയോഗിക്കുക.
   Published by:Jayesh Krishnan
   First published:
   )}