HOME » NEWS » India » GUJARAT GOVT OFFICER SAYS HE IS THE TENTH AVATAAR OF VISHNU GH

വിഷ്ണുവിന്റെ പത്താമത്തെ അവതാരമാണ് താൻ; തപസ്സിലായതിനാൽ ഓഫീസിൽ വരാനാകില്ലെന്ന് സർക്കാർ ഉദ്യോഗസ്ഥൻ

തന്റെ തപസ്സിന് ഫലം കാണുന്നുണ്ടെന്നും രാജ്യത്ത് നല്ല മഴ ലഭിക്കുന്നുണ്ടെന്നുമാണ് ഇയാൾ പറയുന്നത്

News18 Malayalam | news18-malayalam
Updated: May 20, 2021, 4:26 PM IST
വിഷ്ണുവിന്റെ പത്താമത്തെ അവതാരമാണ് താൻ; തപസ്സിലായതിനാൽ ഓഫീസിൽ വരാനാകില്ലെന്ന് സർക്കാർ ഉദ്യോഗസ്ഥൻ
Gujarat officer claims he is Lord Vishnu's Kalki avataar | Source: Facebook/Rameshchandra Fefar
  • Share this:
അഹമ്മദാബാദ്: വിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കൽക്കി ആണ് താനാണെന്നും ആഗോള ജനതയ്ക്ക് വേണ്ടിയുള്ള ഒരു തപസ്സിലായതിനാൽ ഓഫീസിൽ എത്താൻ കഴിയില്ലെന്നും ഗുജറാത്തിലെ സർക്കാർ ഉദ്യോഗസ്ഥൻ. സർദാർ സരോവർ പുനർവസ്ത് ഏജൻസിയുടെ (എസ്എസ്പിഎ) സൂപ്രണ്ടിംഗ് എഞ്ചിനീയറായ രമേഷ്ചന്ദ്ര ഫെഫർ ആണ് വിചിത്രമായ കാരണം പറഞ്ഞ് ഓഫീസിലെത്താതെ വീട്ടിൽ ഇരിക്കുന്നത്.

എന്നാൽ ഇയാൾ അനാവശ്യമായി അവധിയെടുത്തിരിക്കുന്നതിന് എതിരെ ബന്ധപ്പെട്ട അധിക‍ൃതർ ഫെഫറിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഇതിന് മറുപടിയായി തന്റെ തപസ്സിന് ഫലം കാണുന്നുണ്ടെന്നും രാജ്യത്ത് നല്ല മഴ ലഭിക്കുന്നുണ്ടെന്നുമുള്ള വിചിത്രമായ മറുപടിയാണ് ഫെഫ‍ർ നൽകിയിരിക്കുന്നത്.

നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിലും, താൻ തീർച്ചയായും വിഷ്ണുവിന്റെ പത്താമത്തെ അവതാരമാണ്, വരും ദിവസങ്ങളിൽ താൻ അത് തെളിയിക്കും. 2010 മാർച്ചിൽ ഓഫീസിൽ ആയിരുന്നപ്പോഴാണ് കൽക്കി അവതാരമാണെന്ന് മനസ്സിലാക്കിയതെന്നും അതിനുശേഷം തനിയ്ക്ക് ചില ദിവ്യശക്തികൾ ലഭിച്ചിട്ടുണ്ടെന്നും ഫെഫർ തന്റെ രാജ്കോട്ടിലെ വീട്ടിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.

മൂന്ന് ദിവസം മുമ്പ് ഏജൻസി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടിയിൽ, അമ്പതിന് മുകളിൽ പ്രായമുള്ള ഫെഫ‍ർ തപസ്സിന്റെ തിരക്കിലായതിനാൽ ഓഫീസിലേക്ക് വരാൻ കഴിയില്ലെന്ന് വ്യക്തമാക്കി. ആഗോള മനസാക്ഷിയെ മാറ്റുന്നതിനായി തന്റെ തപസ്സ് അഞ്ചാമത്തെ തലത്തിലേക്ക് കടന്നതായും ഔദ്യോഗിക പദവിയിൽ ഇരിക്കുമ്പോൾ തനിയ്ക്ക് തപസ്സ് ചെയ്യാൻ കഴിയില്ലെന്നും രണ്ട് പേജുള്ള മറുപടിയിൽ ഫെഫർ വ്യക്തമാക്കി.

You may also like:മൺമറഞ്ഞ ഗ്രാമത്തിന്റെ അവശിഷ്ടം 71 വർഷത്തിനു ശേഷം കണ്ടെത്തി; തടാകത്തിലേക്ക് സന്ദർശക പ്രവാഹം

അദ്ദേഹത്തിന്റെ തപസ്സ് കാരണം കഴിഞ്ഞ 19 വർഷമായി ഇന്ത്യയിൽ നല്ല മഴ ലഭിക്കുന്നുണ്ടെന്നും മറുപടി കത്തിൽ അവകാശപ്പെട്ടു. വരൾച്ചയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ തപസ്സ് ചെയ്യുന്നതാണോ ഓഫീസിൽ ഇരുന്ന് സമയം കളയുന്നതാണോ പ്രധാനമെന്നും എസ്എസ്പി‌എ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. താൻ കൽക്കി അവതാരമായതു കൊണ്ടാണ് ഇന്ത്യക്ക് നല്ല മഴ ലഭിക്കുന്നതെന്നും ഫെഫ‍ർ കൂട്ടിച്ചേ‍ർത്തു.

You may also like:'കൊറോണ ദേവി'; കോവിഡിൽ നിന്ന് ഭക്തരെ രക്ഷിക്കാൻ തമിഴ്‌നാട്ടിലെ ക്ഷേത്രം

കഴിഞ്ഞ എട്ട് മാസത്തിനിടെ 16 ദിവസം മാത്രമാണ് ഫെഫർ തന്റെ വഡോദരയിലുള്ള ഓഫീസിൽ പോയിട്ടുള്ളത്. ഇത്തരം അനധികൃത അവധി ഒരു ഗസറ്റഡ് ഉദ്യോഗസ്ഥന് ചേരുന്നതല്ലെന്നും ഫെഫറിന്റെ അഭാവം കാരണം ഏജൻസിയുടെ ജോലി തടസ്സപ്പെടുന്നുണ്ടെന്നും കാരണം കാണിക്കൽ നോട്ടീസിൽ അധികൃത‍ർ വ്യക്തമാക്കി.

വിശ്വാസത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ കൊറോണ ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നു. കോവിഡ് 19 ൽ നിന്ന് ഭക്തരെ രക്ഷിക്കുന്നതിനായാണ് ക്ഷേത്രത്തിൽ 'കൊറോണ ദേവി' എന്ന പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള കാമാച്ചിപുരം അധിനം എന്ന ക്ഷേത്രത്തിലാണ് ഇത്തരത്തിലൊരു പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പ്ലേഗ് മാരിയമ്മൻ ക്ഷേത്രം പോലുള്ള നിരവധി ക്ഷേത്രങ്ങളുണ്ട്. മുൻകാലങ്ങളിൽ പ്ലേഗ്, കോളറ പോലുള്ള രോഗങ്ങൾ പടർന്ന സമയത്ത് ഈ ക്ഷേത്രത്തിലെ ദേവതകളാണ് ഭക്തരെ രക്ഷിച്ചിരുന്നതെന്നാണ് ആളുകളുടെ വിശ്വാസം.
Published by: Naseeba TC
First published: May 20, 2021, 4:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories