• HOME
 • »
 • NEWS
 • »
 • india
 • »
 • Donkey population | ഗുജറാത്തില്‍ ഏഴുവർഷത്തിൽ കഴുതകളുടെ എണ്ണത്തില്‍ വൻകുറവ് സംഭവിച്ചതായി പഠനം

Donkey population | ഗുജറാത്തില്‍ ഏഴുവർഷത്തിൽ കഴുതകളുടെ എണ്ണത്തില്‍ വൻകുറവ് സംഭവിച്ചതായി പഠനം

. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ കഴുതകളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് 71 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്

 • Share this:
  ഗുജറാത്തില്‍ (Gujarat) കഴുതകളുടെ (Donkey population) എണ്ണത്തില്‍ വന്‍ കുറവ് സംഭവിച്ചതായി പഠന റിപ്പോര്‍ട്ട്. യുകെ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഇക്വിന്‍ ചാരിറ്റി ബ്രൂക്കിന്റെ ചാപ്റ്ററായ ബ്രൂക്ക് ഇന്ത്യ നടത്തിയ പഠനത്തിലാണ് ഇത്തരം ഒരു കണ്ടെത്തല്‍. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ കഴുതകളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് 71 ശതമാനത്തിന്റെ കുറവാണ്  രേഖപ്പെടുത്തിയിരിക്കുന്നത്.

  2012ല്‍ 39,000 കഴുതകള്‍ ഉണ്ടായിരുന്നിടത്ത് 2019ല്‍ 11,000 ആയി കുറഞ്ഞതായി പഠനത്തില്‍ പറയുന്നു. രാജസ്ഥാനിലും, ഉത്തര്‍പ്രദേശിലും സമാനമായ അവസ്ഥയാണ് ഉള്ളതെന്നും പഠനത്തില്‍ പറയുന്നു. മേച്ചില്‍പ്പുറങ്ങളുടെ കുറവും മാംസത്തിന് വേണ്ടിയും തോലിന് വേണ്ടിയും ഇവയെ കശാപ്പ് ചെയ്യുന്നതും എണ്ണത്തില്‍ കുറവ് സംഭവിക്കാന്‍ കാരണമായി.

  കഴുതകളെ മരുന്നുണ്ടാക്കുന്നതിന്റെ ഭാഗമായും കൊന്ന് തള്ളുന്നതായി പഠനത്തില്‍ പറയുന്നു. രക്തസ്രാവം, തലകറക്കം, ഉറക്കമില്ലായ്മ, വരണ്ട ചുമ തുടങ്ങിയ വിവിധ രോഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പരമ്പരാഗത ചൈനീസ് മരുന്നായ 'എജിയാഡോ'. നിര്‍മ്മിക്കുന്നതിന് കഴുതയുടെ തൊലി തിളപ്പിച്ച് ലഭിക്കുന്ന ജെലാറ്റിനില്‍ നിന്നാണ് ഇതിനായും ഇവയെ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. എന്നാല്‍ ഈ മരുന്നിന്റെ ഔഷധഗുണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല മരുന്നിന്റെ നിര്‍മ്മാണം ചൈനയിലെ കഴുതകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയതായും  റിപ്പോർട്ടിൽ പറയുന്നു.

  MK Stalin Autobiography | 'ഉങ്കളില്‍ ഒരുവന്‍' ആത്മകഥയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍; പ്രകാശനം രാഹുല്‍ ഗാന്ധി

  ജയ്പൂരിലെ പുരാണി ബസ്തിയില്‍ താമസിക്കുന്ന തൊഴിലാളിയായ വിമല്‍ ധങ്ക,  പറഞ്ഞത് അനുസരിച്ച് ചില ഗുജറാത്തില്‍ നിന്ന് വന്ന വ്യാപാരികള്‍ തന്റെ പ്രദേശത്തെ വിവിധ തൊഴിലാളികളില്‍ നിന്ന് 50 ഓളം കഴുതകളെ വാങ്ങിയതായി പറയുന്നു. 2020 നവംബറിലാണ് ഇവര്‍ത്തിയത് . ഇവര്‍ കഴുതകളെ ഗുജറാത്തിലേക്ക് കൊണ്ടുപോയതായി ധങ്ക പറഞ്ഞു.

  കഴുതകളെ ഇവര്‍ കശാപ്പ് ചെയ്തു അവയുടെ തൊലി ചൈനയിലേക്ക് അയക്കുയോ അല്ലെങ്കിൽ ജീവനോടെ തന്നെ കഴുതകളെ ചൈനയിലേക്ക് അയക്കുന്നതായി  ജയ്പൂരിലെ ആളുകള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

  Hijab Row |നെറ്റിയില്‍ സിന്ദൂരക്കുറിയിട്ടെത്തിയ വിദ്യാര്‍ത്ഥിയെ ഗേറ്റില്‍ തടഞ്ഞു; കോളേജില്‍ പ്രവേശിപ്പിച്ചില്ല

  കര്‍ണാടകയിലെ (Karnataka) വിജയപുരയില്‍ നെറ്റിയില്‍ സിന്ദൂരക്കുറിയണിഞ്ഞ് എത്തിയ വിദ്യാര്‍ത്ഥിയെ കോളേജില്‍ (College) പ്രവേശിപ്പിച്ചില്ല. കോളേജ് അധികൃതരാണ് സിന്ദൂരമണിഞ്ഞെത്തിയ വിദ്യാര്‍ത്ഥിയെ ഗേറ്റില്‍ തടഞ്ഞത്.

  കോളേജില്‍ പ്രവേശിക്കണമെങ്കില്‍ കുറി മായ്ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

  കോളേജില്‍ പ്രവേശിക്കണമെങ്കില്‍ ആദ്യം സിന്ദൂരക്കുറി മായ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ ഗേറ്റിന് സമീപം തടഞ്ഞു. ഹിജാബും കാവി സ്‌കാര്‍ഫും മാത്രമല്ല നെറ്റിയിലെ കുറിയും പ്രശ്നമാണെന്ന് അധ്യാപകര്‍ വിദ്യാര്‍ത്ഥിയോട് പറഞ്ഞു. തുടര്‍ന്ന് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്കെതിരെ രംഗത്തെത്തി.

  സംസ്ഥാനത്തെ ഹിജാബ് വിവാദത്തെ തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹിജാബ്, കാവി സ്‌കാര്‍ഫുകളുടെ ഉപയോഗത്തിന് സ്‌കൂളുകളിലും കോളേജുകളിലും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ കുറിയിടുന്നത് സംബന്ധിച്ച് വിധിയില്‍ വ്യക്തമാക്കിയിട്ടില്ല.
  Published by:Jayashankar AV
  First published: