നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ടിക് ടോക് വീഡിയോയ്ക്കായി ജീപ്പിന് തീയിട്ടു: യുവാവ് അറസ്റ്റിൽ

  ടിക് ടോക് വീഡിയോയ്ക്കായി ജീപ്പിന് തീയിട്ടു: യുവാവ് അറസ്റ്റിൽ

  ടിക് ടോക് അഡിക്റ്റായ ഇന്ദ്രജീത് ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ജീപ്പ് സ്റ്റാർട്ടായില്ല.. പലവട്ടം ശ്രമിച്ചിട്ടും പരാജയപ്പെട്ടതിനെ തുടർന്ന് പ്രകോപിതനായി ജീപ്പ് അഗ്നിക്കിരയാക്കുകയായിരുന്നു.

  • News18
  • Last Updated :
  • Share this:
   അഹമ്മദാബാദ്: ടിക് ടോക് വീഡിയോക്കായി നടുറോഡിൽ വച്ച് സ്വന്തം ജീപ്പിന് തീയിട്ട യുവാവ് അറസ്റ്റിൽ. ഗുജറാത്ത് രാജ്കോട്ട് സ്വദേശി ഇന്ദജ്രീത് സിംഗാണ് അറസ്റ്റിലായിരിക്കുന്നത്. നടുറോഡിൽ പാർക്ക് ചെയ്തിരുന്ന ജീപ്പിന് ഇയാൾ തീയിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

   Also Read-ജോലിക്കിടയിൽ ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്തു; രണ്ട് കോൺസ്റ്റബിൾമാർക്ക് സസ്പെൻഷൻ

   ഒരു ഫയർസ്റ്റേഷന് മുമ്പിലായുള്ള തിരക്കുള്ള റോഡിൽ വാഹനം പാർക്ക് ചെയ്ത ശേഷം തീക്കമ്പ് ഇതിനുള്ളിലേക്ക് തീക്കമ്പ് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഉടൻ തന്നെ വാഹനം കത്തുകയും ചെയ്തു. നവീകരിച്ച എസ് യു വിയിൽ  വീഡിയോ എടുക്കുന്നതിന് മുമ്പായി പെട്രോൾ പോലെ എന്തോ ഇന്ധനം ഇയാൾ ഒഴിച്ചിരുന്നതാണ് പെട്ടെന്ന് തീ പടരാൻ ഇടയാക്കിയതെന്നാണ് സൂചന. വാഹനത്തിൽ അഗ്നി പടരുമ്പോൾ സിംഗ്, കാമറയ്ക്കഭിമുഖമായി നടന്നു വരുന്നുമുണ്ട്. ഒരു ട്വിറ്റർ ഉപഭോക്താവ് ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് പൊലീസ് സംഭവം അറിയുന്നത്.   ടിക് ടോക് അഡിക്റ്റായ ഇന്ദ്രജീത് ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ജീപ്പ് സ്റ്റാർട്ടായില്ല.. പലവട്ടം ശ്രമിച്ചിട്ടും പരാജയപ്പെട്ടതിനെ തുടർന്ന് പ്രകോപിതനായി ജീപ്പ് അഗ്നിക്കിരയാക്കുകയായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് തക്ക ശിക്ഷ തന്നെ നൽകുമെന്ന് പൊലീസ് അറിയിച്ചു.

   First published:
   )}