ഗഡ്കരിയുടെ 'പിഴ നിർദേശം' തള്ളി വിജയ് രൂപാണി; ഗതാഗത നിയമ ലംഘനത്തിനുള്ള പിഴയിൽ ഇളവ് വരുത്തി ഗുജറാത്ത്

ഹെൽമറ്റ് ധരിക്കാത്തതിനുള്ള പിഴ ആയിരം രൂപയിൽ നിന്ന് 500 ആക്കി കുറച്ചു

news18
Updated: September 10, 2019, 7:21 PM IST
ഗഡ്കരിയുടെ 'പിഴ നിർദേശം' തള്ളി വിജയ് രൂപാണി; ഗതാഗത നിയമ ലംഘനത്തിനുള്ള പിഴയിൽ ഇളവ് വരുത്തി ഗുജറാത്ത്
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി
  • News18
  • Last Updated: September 10, 2019, 7:21 PM IST IST
  • Share this:
ഗതാഗത നിയമ ലംഘനങ്ങൾക്ക് വലിയ പിഴ ഈടാക്കുന്ന കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമം രാജ്യത്ത് നിലവിൽ വന്നുകഴിഞ്ഞു. കോൺഗ്രസും സിപിഎമ്മും ജനങ്ങളിൽ നിന്ന് വലിയ തുക പിഴയായി ഈടാക്കുന്നതിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു. ഇപ്പോൾ ഇതാ ബിജെപി ഭരിക്കുന്ന ഗുജറാത്തിലും പുതിയ മോട്ടോർ വാഹന നിയമപ്രകാരം പിഴ കുറയ്ക്കുന്നതായി മുഖ്യമന്ത്രി വിജയ് രൂപാണി പ്രഖ്യാപിച്ചു.

Also Read- ചാണകം, ഗോമൂത്രം സ്റ്റാർട്ടപ്പുകാർക്ക് വമ്പൻ ആനുകൂല്യം; 60 ശതമാനം കേന്ദ്രസഹായം

- ഗുജറാത്തിലെ പുതിയ പിഴ ഘടനയിൽ, ഹെൽമെറ്റ് ധരിക്കാത്തതിന്റെ പിഴ 500 രൂപയായി മാറ്റുന്നു, ഇത് പുതിയ ഭേദഗതി നിയമ പ്രകാരം 1000 രൂപയാണ്.

- സീറ്റ് ബെൽറ്റ് ധരിക്കാത്തതിനുള്ള പിഴ ആയിരം രൂപയിൽ നിന്ന് 500 രൂപയാക്കും.

- ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നത് ഇരുചക്ര വാഹനങ്ങൾക്ക് 2000 രൂപയും മറ്റുള്ള വാഹനങ്ങൾക്ക് 3000 രൂപയും പിഴ ഈടാക്കും. പുതിയ നിയമപ്രകാരം 5000 രൂപയായിരുന്നു.

- ലൈസൻസ്, ഇൻ‌ഷുറൻസ്, പി‌യു‌സി, ആർ‌സി ബുക്ക് എന്നിവ ഇല്ലെങ്കിൽ പുതിയ മോട്ടോർ‌ വാഹന ഭേദഗതി നിയമം അനുസരിച്ച് പിഴ ഈടാക്കും. ആദ്യതവണ 500 രൂപ പിഴയും രണ്ടാം തവണ പിഴ 1000 രൂപയുമാണ്.- ട്രിപ്പിൾ സവാരിക്ക് പിഴ 1000 രൂപയിൽ നിന്ന് 100 രൂപയായി കുറയ്ക്കും.

- മലിനീകരണമുള്ള വാഹനം ഓടിക്കുന്നത് പുതിയ നിയമപ്രകാരം 10,000 രൂപയാണെങ്കിലും ഗുജറാത്തിൽ ചെറിയ വാഹനങ്ങൾക്ക് 1000 രൂപയും വലിയ വാഹനങ്ങൾക്ക് 3000 രൂപയും പിഴ ഈടാക്കാനാണ് തീരുമാനം.

സെപ്റ്റംബർ ഒന്നുമുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. കനത്ത പിഴ ഈടാക്കുന്നത് വാർത്തകളിൽ ഇടംനേടിയിരുന്നു. പ്രധാനവാർത്തകളിൽ ഇടം നേടി. ആളുകൾ ട്രാഫിക് നിയമങ്ങളെ വളരെ നിസ്സാരമായാണ് കാണുന്നതെന്നും കർശനമായ നിയമങ്ങൾ ആവശ്യമാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രതികരിച്ചിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍