നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ഹാജറിന് മറുപടി ജയ്ഹിന്ദ്': കുട്ടികളിൽ ദേശസ്നേഹം വളർത്താൻ പുതിയ പദ്ധതി

  'ഹാജറിന് മറുപടി ജയ്ഹിന്ദ്': കുട്ടികളിൽ ദേശസ്നേഹം വളർത്താൻ പുതിയ പദ്ധതി

  • Last Updated :
  • Share this:
   അഹമ്മദാബാദ് : കുട്ടികളിൽ ദേശസ്നേഹം വളർത്താൻ പുതിയ പദ്ധതിയുമായി ഗുജറാത്ത് സർക്കാര്‍. ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ വിജ്ഞാപന പ്രകാരം ഇനി മുതൽ ക്ലാസിലെ ഹാജർ വിളിക്കുമ്പോൾ ജയ് ഹിന്ദ് അല്ലെങ്കിൽ ജയ് ഭാരത് എന്നു വേണം പ്രതികരിക്കേണ്ടത്. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് ബാധകമായ ഉത്തരവ് ഇന്നു മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

   Also Read-മോദി റാലിക്ക് വരുമ്പോൾ കറുപ്പുള്ളതൊന്നും പാടില്ലെന്ന് പൊലീസ്

   ബാല്യം മുതൽ തന്നെ കുട്ടികളിൽ ദേശസ്നേഹം വളർത്തിയെടുക്കുന്നതിന്റ ഭാഗമായാണ് പുതിയ ഉത്തരവെന്നാണ് വിശദീകരണം. വിദ്യാഭ്യാസ മന്ത്രി ഭുപേന്ദർസിംഗ് ചുടസമയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിലാണ് ഇത്തരമൊരു തീരുമാനം ഉണ്ടായത്.

   First published:
   )}