• HOME
  • »
  • NEWS
  • »
  • india
  • »
  • ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് ഗുജറാത്ത് സമിതിയെ നിയോഗിക്കും

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് ഗുജറാത്ത് സമിതിയെ നിയോഗിക്കും

സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ വി​വി​ധ വശങ്ങളെക്കുറിച്ച് പഠിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനി​ച്ചു

bjp-

bjp-

  • Share this:
അഹമ്മദാബാദ്: ഗുജറാത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനൊരുങ്ങി ബിജെപി നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ. സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ വി​വി​ധ വശങ്ങളെക്കുറിച്ച് പഠിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനി​ച്ചു. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലായി​രി​ക്കും സമിതി. നാല് അംഗങ്ങളാകും സമിതിയിലുണ്ടാവുക. സമിതി രൂപീകരിച്ച് ഉടൻ പ്രവർത്തനമാരംഭിക്കും. ഗുജറാത്തിൽ നി​യമസഭാ തി​രഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപിയുടെ പുതിയ നീക്കം. നേരത്തേ ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് അവിടുത്തെ സർക്കാരുകൾ പ്രഖ്യാപിച്ചിരുന്നു.

ഗുജറാത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് സമിതിയെ നിയോഗിക്കാമെന്ന് മന്ത്രിസഭായോഗത്തി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ നിർദേശിക്കുകയായിരുന്നുവെന്ന് മന്ത്രി ഹർഷ് സംങ്ഘവി ശനിയാഴ്ച പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് കഴിഞ്ഞ ദിവസം നിർണായക മന്ത്രിസഭാ യോഗം ചേർന്നത്.

ഇതിനെ ചരിത്രപരമായ തീരുമാനമെന്നാണ് സങ്ഘവി പറഞ്ഞു, “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പിന്തുണയോടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ചരിത്രപരമായ തീരുമാനമെടുത്തിട്ടുണ്ട്".

പ്രഖ്യാപനത്തിന് ശേഷം, സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡിന്റെ ആവശ്യകത പരിശോധിക്കാൻ വിരമിച്ച സുപ്രീം കോടതി അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജിയുടെ കീഴിൽ ഒരു ഉന്നതതല സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഗുജറാത്തി ഭാഷയിൽ ട്വീറ്റ് ചെയ്തു. “സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡിന്റെ ആവശ്യകത പരിശോധിച്ച് ഈ കോഡിന്റെ കരട് തയ്യാറാക്കാൻ വിരമിച്ച സുപ്രീം കോടതി/ഹൈക്കോടതി ജഡ്ജിയുടെ അധ്യക്ഷതയിൽ ഉന്നതതല സമിതി രൂപീകരിക്കാൻ ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ സുപ്രധാനമായ തീരുമാനമെടുത്തിട്ടുണ്ട്. ," മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പിന്റെ തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ പട്ടേലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ അവസാന യോഗമായിരിക്കും ഇതെന്നാണ് സൂചന.

Also Read- BJP വക്താവ് അമിത് മാളവ്യയുടെ പരാതിയിൽ The Wire പോർട്ടലിനെതിരേ ഡൽഹി പൊലീസ് കേസെടുത്തു

നേരത്തെ, ഉത്തരാഖണ്ഡിലെയും ഹിമാചൽ പ്രദേശിലെയും ബിജെപി സർക്കാരുകൾ അവരുടെ സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിവിധ മതങ്ങൾക്ക് വ്യത്യസ്ത നിയമങ്ങൾ പാലിക്കാൻ കഴിയില്ലെന്ന് വാദിച്ച് രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. നിയമനിർമ്മാണത്തിനുള്ള അധികാരം നിയമനിർമ്മാണ സഭയ്ക്ക് മാത്രമാണെന്നും അതിൽ പറയുന്നു.

കേന്ദ്രം പറയുന്നതനുസരിച്ച്, ഒരൊറ്റ നിയമങ്ങൾ എല്ലാ മതങ്ങൾക്കും ബാധകമായിരിക്കണം, കൂടാതെ മതപരമായി അനന്തരാവകാശം, വിവാഹം, വിവാഹമോചന നിയമങ്ങൾ എന്നിവയ്ക്ക് ഇത് ബാധകമാക്കണം. കൂടുതൽ പുരോഗമനപരമായ ഒരു സമൂഹത്തിലേക്ക് നീങ്ങുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഈ നീക്കമെന്നും, കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.
Published by:Anuraj GR
First published: