നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഗുജറാത്തിൽ പട്ടികജാതി സ്ത്രീകളെ ഗർബ നൃത്ത പരിപാടിയിൽ നിന്ന് വിലക്കി; നാല് പേർ അറസ്റ്റിൽ

  ഗുജറാത്തിൽ പട്ടികജാതി സ്ത്രീകളെ ഗർബ നൃത്ത പരിപാടിയിൽ നിന്ന് വിലക്കി; നാല് പേർ അറസ്റ്റിൽ

  ഞായറാഴ്ച രാത്രി നടന്ന ഈ സംഭവത്തെ തുടർന്ന് ഗുജറാത്ത് സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് മന്ത്രി പ്രദീപ് പാർമാർ അന്വേഷണത്തിന് ഉത്തരവിട്ടു.

  (Image: News18)

  (Image: News18)

  • Share this:
   ഗുജറാത്തിലെ വഡോദര ജില്ലയിലെ സവാലി താലൂക്ക പൊളിൽ ഗ്രാമത്തിലെ നവരാത്രി ഉത്സവത്തിനിടെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ ഗർബ നൃത്തം ചെയ്യുന്നതിൽ നിന്ന് വിലക്കിയതായി ആരോപണം. തുടർന്ന് മൂന്ന് പുരുഷന്മാർക്കും ഒരു സ്ത്രീകൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. കേസുമായി ബന്ധപ്പെട്ട് ചത്രസിൻ പാർമാർ, മുകേഷ് പാർമർ, ലാൽജി പാർമാർ എന്നിവരെയും ഒരു സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തത്.

   ഞായറാഴ്ച രാത്രി നടന്ന ഈ സംഭവത്തെ തുടർന്ന് ഗുജറാത്ത് സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് മന്ത്രി പ്രദീപ് പാർമാർ അന്വേഷണത്തിന് ഉത്തരവിട്ടു. വഡോദര ജില്ലാ പോലീസ് സൂപ്രണ്ടിനോടും കളക്ടറോടും സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടു.

   വഡോദര ജില്ലയിലെ സാവ്‌ലി പോലീസ് സ്റ്റേഷന് കീഴിലുള്ള പിലോൽ ഗ്രാമത്തിലാണ് സംഭവം നടന്നത്. പത്മാബെൻ അവരുടെ മരുമകൾ തൃപ്തി എന്നിവരെയാണ് ഗർബ നൃത്ത പന്തലിൽ വച്ച് നൃത്തം ചെയ്യുന്നതിൽ നിന്ന് വിലക്കിയത്. ഇവർ പട്ടികജാതി വിഭാഗത്തിൽ പെട്ടവരാണ്.

   "തിങ്കളാഴ്ച സമർപ്പിച്ച എഫ്‌ഐആർ അനുസരിച്ച് ഒരു ഉന്നത ജാതിയിൽപ്പെട്ട സ്ത്രീ രണ്ട് എസ്‌സി വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ ഗർബ കളിക്കുന്നതിൽ നിന്ന് തടയുകയും വേദി വിടാൻ ആവശ്യപ്പെടുകയുമായിരുന്നു. കുറ്റാരോപിതയായ സ്ത്രീ രണ്ട് സ്ത്രീകളെ ജാതീയമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു," ഡെപ്യൂട്ടി എസ്പി, എസ്കെ വാല പറഞ്ഞു.

   ഗുജറാത്തിൽ നവരാത്രി ആഘോഷങ്ങളിൽ നടത്തുന്ന ഒരു നൃത്ത രൂ‌പമാണ് ഗർബ. കേരളത്തിലെ തിരുവാതിര കളിയോട് സാദൃശ്യമുള്ള നൃത്ത രൂപമാണിത്. വ്യത്യസ്തമായ രീതിയിൽ വർണശബളമായ വസ്ത്രം ധരിച്ചായിരിക്കും സ്ത്രീകൾ ഈ ആഘോഷ‌‌ത്തിൽ പങ്കെടുക്കുന്നത്. നവരാത്രി നാളുകളിലാണ് ഗുജറാത്തി സ്ത്രീകൾ ഗർബ നൃത്തം ചെയ്യുന്നത്. നവരാത്രി-ദുർഗ പൂജ ആഘോഷങ്ങൾ നടക്കുന്ന പന്തലുകളിൽ രാത്രി സമയത്താണ് ദുർഗ ദേവിയെ സ്തുതിച്ചുകൊണ്ട് ഗർബ നൃത്തം അരങ്ങേറുക. വഡോദരയിലെ ഗർബ പന്തലുകൾ വളരെ പ്രശസ്തമാണ്.

   Also read- "ആര്യൻ ഖാന്റെ അറസ്റ്റിന് കാരണം പേരിലെ 'ഖാൻ'"; വിവാദ പരാമർശത്തെ തുടർന്ന് മെഹ്ബൂബ മുഫ്‌തിയ്‌ക്കെതിരെ പോലീസിൽ പരാതി

   നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗർബ നൃത്ത പന്തലിൽ അഹിന്ദുക്കൾ പങ്കെടുക്കേണ്ടതില്ലെന്ന് വി.എച്ച്.പി മുന്നറിയിപ്പ് നൽകിയതായി മാധ്യമം റിപ്പോ‍‍ർട്ട് വ്യക്തമാക്കുന്നു. മധ്യപ്രദേശിലെ രത് ലം ജില്ലയിലാണ് അഹിന്ദുക്കൾക്ക് വിലക്ക് ഏർപ്പെടുത്തി വി.എച്ച്.പി പോസ്റ്റർ പതിച്ചത്.

   മുംബൈയിൽ കഴിഞ്ഞ ദിവസം രഹസ്യമായി ഗർബ ആഘോഷം നടത്തിയ സംഘാടകരെയും പങ്കെടുത്തവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ ഭയാന്ദർ വെസ്റ്റിലായിരുന്നു സംഭവം. കൊറോണ പ്രതിസന്ധിയെ തുടർന്ന് മുംബൈയിൽ നവരാത്രി സമയത്ത് നടത്തി വരാറുള്ള ഗർബ ആഘോഷങ്ങൾക്ക് ഈ വർഷം സർക്കാർ അനുമതി നൽകിയിരുന്നില്ല. എന്നാൽ ഇത് വകവയ്ക്കാതെ നിയമം ലംഘിച്ച് രഹസ്യമായി പാർട്ടി നടത്തിയതാണ് അറസ്റ്റിനിടയാക്കിയത്. 400ഓളം പേ‍ർ പരിപാടിയിൽ പങ്കെടുത്തിരുന്നു.
   Published by:Naveen
   First published:
   )}