ന്യൂഡല്‍ഹി: ഗുജറാത്ത് വഡ്ഗാം എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ആസം പൊലീസാണ് അറസ്റ്റ് ചെയ്തത്. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കുന്ന പ്രവര്ത്തിക്കള്ക്കെതിരായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 A വകുപ്പ് പ്രകാരമാണ് ജിഗ്നേഷ് മേവാനിക്കെതിരെ ആദ്യം കേസെടുത്തിരുന്നത്. ഈ കേസില്‍ അറസ്റ്റിലായ മേവാനിക്ക് ഇന്നാണ് ജാമ്യം ലഭിച്ചത്.
കോക്രജാര്‍ ജില്ലാകോടതിയാണ് ജാമ്യം അനുവദിച്ചത്. 21 നു പുലര്‍ച്ചെ അസം പൊലീസാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. ആസാമിലെ കൊക്രഝാറില്‍ നിന്നുള്ള പ്രാദേശിക ബിജെപി നേതാവ് അരൂപ് കുമാര്‍ ഡേ നല്കിയ പരാതിയിലാണ് നേരത്തേ മേവാനിയെ അറസ്റ്റ് ചെയ്തത്.
ക്രിമിനല്‍ ഗൂഢാലോചന, ആരാധനാലയത്തെച്ചൊല്ലി പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നേരത്തേ അറസ്റ്റ് രേഖപ്പെടുത്തിയത്.
നാഥുറാം വിനായക് ഗോഡ്സെയെ കുറിച്ചുള്ള മേവാനിയുടെ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ഗോഡ്സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും അഭ്യര്‍ത്ഥിക്കണമെന്നായിരുന്നു മേവാനിയുടെ ട്വീറ്റ്. ഇതിനെതിരെയായിരുന്നു അനൂപ് കുമാര്‍ ഡേ പരാതി നല്‍കിയിരുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.