• HOME
  • »
  • NEWS
  • »
  • india
  • »
  • Hardik Patel | ഗുജറാത്ത് പിസിസി വര്‍ക്കിങ് പ്രസിഡന്‍റ് ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു; , ബിജെപിയിലേക്കെന്ന് സൂചന

Hardik Patel | ഗുജറാത്ത് പിസിസി വര്‍ക്കിങ് പ്രസിഡന്‍റ് ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു; , ബിജെപിയിലേക്കെന്ന് സൂചന

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരുന്നത്

Hardik-patel

Hardik-patel

  • Share this:
    അഹമ്മദാബാദ്: ഗുജറാത്ത് കോൺഗ്രസ് (Gujrat Congress) വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ (Hardik Patel) പാർട്ടി വിട്ടു. ഗുജറാത്ത് കോണ്‍ഗ്രസ് ഘടകത്തില്‍ ആഭ്യന്തര കലഹം രൂക്ഷമായിരിക്കെയാണ് ഹാർദിക്കിന്റെ നിർണായക തീരുമാനം. ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഹാര്‍ദിക് എടുത്ത തീരുമാനം കോൺഗ്രസ് നേതൃത്വത്തെ  പ്രതിരോധത്തിലാക്കി.

    ഇന്ന് ഞാൻ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവെക്കുന്നു... എന്റെ തീരുമാനത്തെ എന്റെ എല്ലാ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് ഹാര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തു. ഗുജറാത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ഇനിയും പ്രവര്‍ത്തിക്കുമെന്നും ഹാര്‍ദിക് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കൈമാറിയ രാജിക്കത്തും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.





    ഗുജറാത്ത് കോണ്‍ഗ്രസില്‍ തനിക്കും തന്റെ കൂടെയുള്ളവര്‍ക്കും പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഹാര്‍ദിക് പട്ടേലിന് നേരത്തെയുണ്ടായിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തിന്റെ ഒരു യോഗത്തിലും തന്നെ ക്ഷണിക്കാറില്ലെന്നും തീരമാനങ്ങള്‍ അറിയിക്കാറില്ലെന്നും ആരോപിച്ചിരുന്നു.  പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തെ നിരവധി തവണ ബന്ധപ്പെട്ടതുമാണ്. എന്നാല്‍ പരിഹാരമാവാത്തതോടെയാണ് ഒടുവില്‍ രാജിവെക്കാനുള്ള തീരുമാനത്തിലെത്തിയത്.

    2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. കഴിഞ്ഞ കുറെ നാളുകളായി ഹാര്‍ദിക് കോണ്‍ഗ്രസ് വിടുമെന്ന തരത്തിലുള്ള സൂചനകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സമൂഹമാധ്യമ ഇടങ്ങളില്‍ നിന്ന് തന്‍റെ പേരിനൊപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് എന്ന വാക്ക് നീക്കം ചെയ്യുകയും കാവി ഷാള്‍ ധരിച്ച ആളിന്‍റെ ചിത്രം പ്രൊഫൈല്‍ പിക്ചര്‍ ആക്കുകയും ചെയ്തിരുന്നു.
    Published by:Arun krishna
    First published: