നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പ്രധാനമന്ത്രി പദത്തിൽ വിട്ടുവീഴ്ച; പ്രസ്താവന തിരുത്തി ഗുലാം നബി ആസാദ്

  പ്രധാനമന്ത്രി പദത്തിൽ വിട്ടുവീഴ്ച; പ്രസ്താവന തിരുത്തി ഗുലാം നബി ആസാദ്

  പാരമ്പര്യമുള്ള വലിയ പാർട്ടിയാണ് കോണ്‍ഗ്രസ്. പ്രധാനമന്ത്രി പദവിയിൽ താൽപര്യമില്ലെന്ന വ്യാഖ്യാനം തെറ്റാണ്. അഞ്ചു വർഷം ഭരിക്കണമെങ്കിൽ കോൺഗ്രസിനെ പോലുള്ള വലിയ പാർട്ടിക്ക് തന്നെ അവസരം നൽകണം- ഗുലാം നബി പറഞ്ഞു.

  Ghulam-Nabi-Azad

  Ghulam-Nabi-Azad

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിനെ അധികാരത്തിൽ നിന്നിറക്കാൻ കോൺഗ്രസ് പ്രധാനമന്ത്രി പദവിയിൽ വിട്ടു വീഴ്ച ചെയ്യുമെന്ന പ്രസ്താവന തിരുത്തി ഗുലാം നബി ആസാദ്.

   കോണ്‍ഗ്രസിന് പ്രധാനമന്ത്രി പദവിയിൽ താത്പര്യമില്ലെന്ന വ്യാഖ്യാനം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി പദവിയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന തരത്തിൽ ഗുലാം നബി ആസാദ് സംസാരിച്ചത്.

   also read: 'അടുത്ത തവണയെങ്കിലും ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഷാ അനുവദിച്ചേക്കും'; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

   പാരമ്പര്യമുള്ള വലിയ പാർട്ടിയാണ് കോണ്‍ഗ്രസ്. പ്രധാനമന്ത്രി പദവിയിൽ താൽപര്യമില്ലെന്ന വ്യാഖ്യാനം തെറ്റാണ്. അഞ്ചു വർഷം ഭരിക്കണമെങ്കിൽ കോൺഗ്രസിനെ പോലുള്ള വലിയ പാർട്ടിക്ക് തന്നെ അവസരം നൽകണം- ഗുലാം നബി പറഞ്ഞു.

   പ്രധാനമന്ത്രി പദം കിട്ടിയില്ലെങ്കിൽ മറ്റുള്ളവർക്ക് അത് നല്‍കാതിരിക്കുക പാർട്ടിയുടെ ലക്ഷ്യം അല്ലെന്നാണ് ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എൻഡിഎയെ ഭരണത്തിൽ നിന്ന് മാറ്റി നിർത്തുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. സമവായം ഉണ്ടായാൽ കോണ്‍ഗ്രസ് നേതൃസ്ഥാനം ഏറ്റെടുക്കും. അല്ലെങ്കിൽ മറ്റു പാർട്ടികൾക്ക് പദവി നൽകും- അദ്ദേഹം വ്യക്തമാക്കിയിരുന്നു.
   First published:
   )}