ഇന്റർഫേസ് /വാർത്ത /India / Gulf CEO Visit | നിക്ഷേപസാധ്യത അന്വേഷിച്ച് ഗള്‍ഫ് സിഇഒമാരുടെ കശ്മീര്‍ സന്ദര്‍ശനം; ഭീകരവാദത്തിന് തടയിടുമെന്ന് വിദഗ്ദ്ധർ

Gulf CEO Visit | നിക്ഷേപസാധ്യത അന്വേഷിച്ച് ഗള്‍ഫ് സിഇഒമാരുടെ കശ്മീര്‍ സന്ദര്‍ശനം; ഭീകരവാദത്തിന് തടയിടുമെന്ന് വിദഗ്ദ്ധർ

കശ്മീര്‍ ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ ഗര്‍ഫ് സിഇഒമാര്‍ക്കൊപ്പം

കശ്മീര്‍ ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ ഗര്‍ഫ് സിഇഒമാര്‍ക്കൊപ്പം

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അനുകൂലമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നയത്തിന് അനുസൃതമായാണ് ഈ സന്ദര്‍ശന പരിപാടി

  • Share this:

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായികളുടെ ഉന്നതതല പ്രതിനിധി സംഘം ഞായറാഴ്ച വൈകുന്നേരമാണ് ശ്രീനഗറിലെത്തിയത് (Srinagar). കേന്ദ്രഭരണ പ്രദേശത്തെ ബിസിനസ് സാധ്യതകള്‍ (Business Opportunities) അന്വേഷിക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. സൗദി അറേബ്യയില്‍ (Saudi Arabia) നിന്നും യുഎഇയില്‍ (UAE) നിന്നുമുള്ള സിഇഒമാരുടെ 30 അംഗ പ്രതിനിധി സംഘം ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ (Manoj Sinha) ക്ഷണപ്രകാരമാണ് എത്തിയത്.

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അനുകൂലമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നയത്തിന് അനുസൃതമായാണ് ഈ സന്ദര്‍ശന പരിപാടിയെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ന്യൂസ് 18നോട് പറഞ്ഞു.

കയറ്റുമതി മേഖലയിലെ വ്യവസായികള്‍, സ്റ്റാര്‍ട്ടപ്പ്, വനിതാ സംരംഭകര്‍ എന്നിവര്‍ തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കും. കൂടാതെ സില്‍ക്ക്, ക്രാഫ്റ്റ് വ്യവസായങ്ങളുടെ അവലോകനം, വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനങ്ങള്‍, കരകൗശല വിദഗ്ധരുടെ യോഗങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.

കശ്മീരിലെ നിക്ഷേപങ്ങളും സാമ്പത്തിക അവസരങ്ങളും യുവാക്കളെ തീവ്രവാദത്തില്‍ ചേരുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുമെന്നതിനാല്‍ ഇതൊരു നയതന്ത്ര നീക്കമാണെന്ന് മുന്‍ ഡിജിപി പറഞ്ഞു. പാക്കിസ്ഥാനില്‍ നടക്കുന്ന ഒഐസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി യുഎഇയിലെയും സൗദി അറേബ്യയിലെയും വ്യവസായ സമൂഹവും നടത്തുന്ന ഒരു പ്രസ്താവന കൂടിയാണ് ഈ സന്ദർശനം. പാക്കിസ്ഥാന്‍ സൈന്യത്തിന്റെയും ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെയും (ഐഎസ്‌ഐ) താത്പര്യങ്ങൾക്ക് വിരുദ്ധമായി കശ്മീരിന്റെ വളര്‍ച്ചയെ സഹായിക്കാൻ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും സന്നദ്ധമാണെന്നാണ് ഇത് തെളിയിക്കുന്നത്.

പാക്കിസ്ഥാന്റെ സഖ്യകക്ഷികള്‍ കൂടിയായ ഗള്‍ഫ് രാജ്യങ്ങളുടെ സിഇഒമാര്‍ നടത്തുന്ന ബിസിനസ് സംരംഭങ്ങളുമായി നേരിട്ട് ഏറ്റുമുട്ടാൻ പാകിസ്ഥാന് കഴിയാത്തതിനാൽ രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനുള്ള അവരുടെ ശ്രമങ്ങൾ തടസപ്പെടും. ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്ന പാകിസ്ഥാൻ ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യയ്‌ക്കെതിരെ ഒഐസിയെ തിരിച്ചുവിടാനുള്ള ശ്രമങ്ങളെയും ഇത് തടയിടും.

നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി), ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡിപി) തുടങ്ങിയ പാര്‍ട്ടികളും ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങളെ എതിര്‍ക്കില്ലെന്നും മുന്‍ ഡിജിപി പറഞ്ഞു. കശ്മീരില്‍ ബിസിനസ് ചെയ്യാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്ന് വ്യവസായികളുടെ പ്രതിനിധി സംഘത്തെ നയിച്ച സെഞ്ച്വറി ഫിനാന്‍ഷ്യല്‍ സിഇഒ ബാലകൃഷ്ണന്‍ പറഞ്ഞു. താഴ്‌വരയിലെ സാഹചര്യം നിക്ഷേപത്തിന് അനുകൂലമാണെന്ന് ദുബായ് ആസ്ഥാനമായുള്ള ടര്‍ണര്‍ അസോസിയേറ്റ്‌സ് ഡയറക്ടര്‍ അശോക് കൊടേച്ചയും പ്രതികരിച്ചു.

''യുഎഇയിലെ വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് കശ്മീർ താഴ്വരയില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യാന്‍ കഴിയും. 500 കശ്മീരി യുവാക്കളെയും പെണ്‍കുട്ടികളെയും ഇതിനായി നിയമിക്കാനും അവര്‍ക്ക് യുഎഇയില്‍ ഉടന്‍ തന്നെ ജോലി നല്‍കാനും പ്രതിനിധി സംഘം തീരുമാനിച്ചു'', കൊടേച്ച പറഞ്ഞു.

First published:

Tags: Gulf, Jammu and kashmir