ഇന്റർഫേസ് /വാർത്ത /India / Jammu&Kashmir | ഗള്‍ഫിലെ വ്യവസായികളുടെ ഉന്നതതലസംഘം കശ്മീരിൽ; ലക്ഷ്യം നിക്ഷേപസാധ്യതകൾ

Jammu&Kashmir | ഗള്‍ഫിലെ വ്യവസായികളുടെ ഉന്നതതലസംഘം കശ്മീരിൽ; ലക്ഷ്യം നിക്ഷേപസാധ്യതകൾ

ഇന്ത്യന്‍ വ്യവസായികള്‍ ഉള്‍പ്പെടെ 30ലധികം കമ്പനികളുടെ സിഇഒമാര്‍ നാല് ദിവസത്തെ സന്ദർശനത്തിനാണ് കശ്മീരിലെത്തിയത്. കേന്ദ്രഭരണ പ്രദേശത്തെ ബിസിനസ്സ് സാദ്ധ്യതകൾ പരിശോധിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

ഇന്ത്യന്‍ വ്യവസായികള്‍ ഉള്‍പ്പെടെ 30ലധികം കമ്പനികളുടെ സിഇഒമാര്‍ നാല് ദിവസത്തെ സന്ദർശനത്തിനാണ് കശ്മീരിലെത്തിയത്. കേന്ദ്രഭരണ പ്രദേശത്തെ ബിസിനസ്സ് സാദ്ധ്യതകൾ പരിശോധിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

ഇന്ത്യന്‍ വ്യവസായികള്‍ ഉള്‍പ്പെടെ 30ലധികം കമ്പനികളുടെ സിഇഒമാര്‍ നാല് ദിവസത്തെ സന്ദർശനത്തിനാണ് കശ്മീരിലെത്തിയത്. കേന്ദ്രഭരണ പ്രദേശത്തെ ബിസിനസ്സ് സാദ്ധ്യതകൾ പരിശോധിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

  • Share this:

SHAILENDRA WANGU

യുഎഇയിലെ (UAE) ഒന്നിലധികം കമ്പനികളുമായി നിരവധി സുപ്രധാന ധാരണാപത്രങ്ങള്‍ (MoUs) ഒപ്പുവെച്ച, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ (Manoj Sinha) ദുബായ് (Dubai) സന്ദര്‍ശനത്തിന് രണ്ട് മാസത്തിന് ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായികളുടെ ഉന്നതതല പ്രതിനിധി സംഘം ഞായറാഴ്ച വൈകുന്നേരം ശ്രീനഗറിലെത്തി. ഇന്ത്യന്‍ വ്യവസായികള്‍ ഉള്‍പ്പെടെ 30ലധികം കമ്പനികളുടെ സിഇഒമാര്‍ നാല് ദിവസത്തെ സന്ദർശനത്തിനാണ് കശ്മീരിലെത്തിയത്. കേന്ദ്രഭരണ പ്രദേശത്തെ ബിസിനസ്സ് സാദ്ധ്യതകൾ പരിശോധിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

നാലു ദിവസത്തെ പരിപാടിയുടെ ഭാഗമായി ലെഫ്റ്റനന്റ് ഗവർണർ സിന്‍ഹയും വ്യവസായ വാണിജ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടൊപ്പം ചേര്‍ന്ന് ബിസിനസ്, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തും. സെഞ്ച്വറി ഫിനാന്‍ഷ്യല്‍ സിഇഒ ബാലകൃഷ്ണന്‍, സൗദി അറേബ്യയില്‍ നിന്നുള്ള സിഇഒമാര്‍ക്കൊപ്പം ഗള്‍ഫില്‍ നിന്നുള്ള വ്യവസായികളുടെ ഉന്നതതല പ്രതിനിധി സംഘത്തെ നയിക്കും.

Also Read- 'പ്രധാനമന്ത്രിയുടെ ഉറക്കം രണ്ട് മണിക്കൂർ മാത്രം; ഉണർന്നിരിക്കുന്നത് രാജ്യത്തിനായി'; മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ

മാര്‍ച്ച് 22 ന് ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (എസ്‌കെഐസിസി) നടക്കുന്ന ബിസിനസ് പരിപാടികളില്‍ പ്രതിനിധി സംഘം പങ്കെടുക്കുമെന്ന് ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ സിഇഒ അറിയിച്ചു. ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ജമ്മു കശ്മീരിലെ നിക്ഷേപ സാദ്ധ്യതകൾ അറിയുന്നതിനായി പ്രതിനിധി സംഘം ഗുല്‍മാര്‍ഗും പഹല്‍ഗാമും ഉള്‍പ്പെടെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കും. ബിസിനസ് പ്രതിനിധി സംഘത്തിന് ലെഫ്റ്റനന്റ് ഗവർണർ അത്താഴ വിരുന്നും ഒരുക്കും.

കയറ്റുമതിയുടെ പ്രോത്സാഹനത്തിനും ബിസിനസ് സൗഹൃദ അന്തരീക്ഷത്തിനും അനുകൂലമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നയത്തിന് അനുസൃതമായാണ് ഈ സന്ദർശന പരിപാടിയെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കയറ്റുമതി മേഖലയിലെ വ്യവസായികൾ, സ്റ്റാര്‍ട്ടപ്പ്, വനിതാ സംരംഭകര്‍ എന്നിവർ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കും. കൂടാതെ സില്‍ക്ക്, ക്രാഫ്റ്റ് വ്യവസായങ്ങളുടെ അവലോകനം, വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനങ്ങള്‍, കരകൗശല വിദഗ്ധരുടെ യോഗങ്ങൾ എന്നിവയും സംഘടിപ്പിക്കും.

ജനുവരിയില്‍ സിന്‍ഹയുടെ ദുബായ് സന്ദര്‍ശന വേളയില്‍ ലുലു ഗ്രൂപ്പ്, അല്‍ മായ ഗ്രൂപ്പ്, MATU ഇന്‍വെസ്റ്റ്മെന്റ് LLC, GL എംപ്ലോയ്മെന്റ് ബ്രോക്കറേജ് LLC, നൂണ്‍ ഗ്രൂപ്പ് എന്നിവയുമായി വിവിധ മേഖലകളില്‍ കരാറുകള്‍ ഒപ്പുവെച്ചിരുന്നു. സെഞ്ച്വറി ഫിനാന്‍ഷ്യലിന്റെ 100 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിനുള്ള ധാരണാപത്രവും ഒപ്പുവെച്ചു.

''ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ യുഎഇ സന്ദര്‍ശനത്തിന് ശേഷം എമിറേറ്റിലെ നിരവധി കമ്പനികള്‍ കശ്മീരില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ ലോജിസ്റ്റിക്സ്, ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി എന്നിവയുള്‍പ്പെടെ എല്ലാ മേഖലകളിലും യുഎഇയിൽ നിന്നുള്ള നിക്ഷേപത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയും അവരുടെ കമ്പനികള്‍ക്ക് എല്ലാത്തരം സൗകര്യങ്ങളും ഒരുക്കുകയും ചെയ്യും'', കഴിഞ്ഞ മാസം അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായുള്ള ഇന്ത്യ-യുഎഇ വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

First published:

Tags: Gulf, Jammu Kashmir