• HOME
 • »
 • NEWS
 • »
 • india
 • »
 • Gyanvapi mosque survey| കാശിയിലും അയോധ്യ ആവര്‍ത്തിക്കാനുള്ള നീക്കം ചെറുക്കണം: ഐഎന്‍എല്‍

Gyanvapi mosque survey| കാശിയിലും അയോധ്യ ആവര്‍ത്തിക്കാനുള്ള നീക്കം ചെറുക്കണം: ഐഎന്‍എല്‍

1980-90കളില്‍ രാമജന്മഭൂമിയുടെ പേരില്‍ അയോധ്യയില്‍ സൃഷ്ടിച്ച വര്‍ഗീയ ഏകീകരണത്തിന് സമാനമായതാണ് സംഘ്പരിവാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

 • Share this:
  കോഴിക്കോട്: വാരാണസിയിലെ (Varanasi)ഗ്യാന്‍വാപി മസ്ജിദില്‍ വീഡിയോഗ്രാഫിക് സര്‍വേ (Gyanvapi mosque survey)നടത്താനുള്ള കോടതി ഉത്തരവിനെതിരെ ഐഎൻഎൽ(INL). കാശിയിലും അയോധ്യ ആവര്‍ത്തിക്കാനുള്ള ഹിന്ദുത്വശക്തികളുടെ കുല്‍സിത നീക്കത്തിന് കോടതിയുടെ പച്ചക്കൊടിയാണെന്നും അത്യന്തം ആപത്കരമായ ഈ നടപടിയുമായി മുന്നോട്ട് പോകാന്‍ അനുവദിക്കരുതെന്നും ഐ.എന്‍.എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.

  1980-90കളില്‍ രാമജന്മഭൂമിയുടെ പേരില്‍ അയോധ്യയില്‍ സൃഷ്ടിച്ച വര്‍ഗീയ ഏകീകരണത്തിന് സമാനമായതാണ് സംഘ്പരിവാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. വീണ്ടും ധ്വംസനങ്ങള്‍ക്കും രക്തച്ചൊരിച്ചിലിനും ഇടം നല്‍കുന്ന ഈ കുല്‍സിത നീക്കം 2024ലെ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള വര്‍ഗീയധ്രുവികരണ ശ്രമമാണ്. ഗ്യാന്‍വാപി മസ്ജിദിനകത്ത് സര്‍വേ നടത്താന്‍ കമീഷണറെ നിയമിച്ച കോടതി നടപടി കുഴപ്പം സൃഷ്ടിക്കാനുള്ള ഹിന്ദുത്വ പദ്ധതിക്കുള്ള അംഗീകാരമാണ്.

  Also Read-കാശിയിലെ ഗ്യാൻവാപി മസ‍്‍ജിദിൽ വീഡിയോഗ്രഫി സ‍ർവേ

  1949 തൊട്ട് പൂട്ടിക്കിടന്ന ബാബരി മസ്ജിദ് പൂജക്കായി തുറന്നുകൊടുത്ത ഫൈസാബാദ് കോടതിയുടെ ഉത്തരവിന് സമാനമാണിത്. ആരാധനലായങ്ങള്‍ അതിന്റെ നിലവിലെ അവസ്ഥയില്‍നിന്ന് മാറ്റുന്നത് തടഞ്ഞുകൊണ്ടുള്ള 1991ലെ ആരാധനാലയ നിയമത്തിന്റെ നഗ്നമായ ലംഘനമാണീ ഉത്തരവ്. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങളുടെ കടക്കാണ് നീതിപീഠം കത്തിവെക്കാന്‍ ശ്രമിക്കുന്നതെന്നും യോഗം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

  Also Read-ഒളിപ്പിച്ചുവെച്ച വിഗ്രഹങ്ങൾ കണ്ടെത്തണം; താജ്മഹലിലെ 20 മുറികൾ തുറക്കണമെന്ന ഹർജിയുമായി BJP നേതാവ് ഹൈക്കോടതിയിൽ

  ഡിസംബറില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി മേയ് 13ന് കാസർഗോഡ് നടക്കുന്ന സമ്മേളന പ്രഖ്യാപന റാലി വന്‍ വിജയമാക്കാന്‍ തീരുമാനിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി മണ്ഡലത്തില്‍ വിപുലമായ കാമ്പയിന് രൂപം നല്‍കി.

  പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. ബി. ഹംസ ഹാജി, എം.എം മാഹീന്‍, സലാം കുരിക്കള്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, എം.എം സുലൈമാന്‍, അഷ്റഫലി വല്ലപ്പുഴ, ഒ.ശംസു, എ.എം ശരീഫ്, കുഞ്ഞാവൂട്ടി ഖാദര്‍, സി.പി അന്‍വര്‍ സാദാത്ത്, എ.പി മുസ്തഫ, ഇബ്രാഹീം എം, അബ്ദുല്‍ ഹമീദ് ഹാജി, അസീസ് കടപ്പുറം, എ.പി അഹമ്മദ്, സി.എച്ച് അഹമ്മദ് മാസ്റ്റര്‍, അബ്ദുസ്സമദ് തയ്യില്‍, മുഹമ്മദ് ചാമക്കാല, എന്‍.എ മുഹമ്മദ് നജീബ്, പി. അബ്ദുല്‍ അസീസ്, മുഹമ്മദ് റിയാദ് ഇടുക്കി, നിസാര്‍ നൂര്‍മഹല്‍, സജീര്‍ കല്ലമ്പലം, കുറ്റിയില്‍ നിസാം, നാസര്‍ ചെലക്കനങ്ങാടി, എ.എസ്.എം ഹനീഫ, കെ.എം.എ ജലില്‍, ഹമീദ് ചെങ്ങളായി, സിറാജ് തയ്യില്‍, നബീല്‍ അഹമ്മദ്, ഹബീബുല്ല ആലപ്പുഴ, രാജന്‍ സുലൈമാന്‍, എം.ടി ഇബ്രാഹീം, ഒ.പി അബ്ദുറഹ്മാന്‍, അഡ്വ. ശമീര്‍ പയ്യനങ്ങാടി, ഹസീന ടീച്ചര്‍, സി.എം.എ ജലീല്‍, ബിജു മുസ്തഫ, ബി. അന്‍ഷാദ്, സൈനുദ്ദീന്‍ ആദിനാട്, കെ.എം. ജബ്ബാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ സ്വാഗതവും എം.എ ലത്തീഫ് നന്ദിയും പറഞ്ഞു.
  Published by:Naseeba TC
  First published: