നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Hajj 2021: ഹജ്ജ് സംബന്ധിച്ച് സൗദി അറേബ്യ എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് മുഖ്‌താർ അബ്ബാസ് നഖ്‌വി

  Hajj 2021: ഹജ്ജ് സംബന്ധിച്ച് സൗദി അറേബ്യ എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് മുഖ്‌താർ അബ്ബാസ് നഖ്‌വി

  രാജ്യത്തെ ഏറ്റവും വലിയ വാക്‌സിൻ പ്രോഗ്രാം നടന്നു കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ നഖ്‌വി കൂടുതൽ ആളുകൾ ഈ പരിപാടിയുമായി സഹകരിക്കുന്നുണ്ടെന്നും അറിയിച്ചു.

  മുഖ്‌താർ അബ്ബാസ് നഖ്‌വി

  മുഖ്‌താർ അബ്ബാസ് നഖ്‌വി

  • Share this:
   മീർസ ഗനി ബേഗ് | News18

   ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയും സംസ്ഥാന ഹജ്ജ് കമ്മറ്റികളും ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്കായി സജജമാണെന്നും ഇത് സംബന്ധിച്ച് സൗദി അറേബ്യയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും കേന്ദ്ര ന്യൂന പക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി. മുംബൈയിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മറ്റു രാജ്യങ്ങളൊന്നും ഇത്തവണത്തെ ഹജ്ജിൽ പങ്കെടുക്കുന്നില്ല, ഈ പ്രതിസന്ധി കാലത്ത് ഇന്ത്യ സൗദിക്കൊപ്പം നിൽക്കുന്നു, ഹജ്ജ് സംബന്ധിച്ച് സൗദി കൈക്കൊള്ളുന്ന തീരുമാനം ഇന്ത്യ അംഗീകരിക്കുമെന്ന് നഖ്‌വി പറഞ്ഞു.

   കോവാക്സിന് അംഗീകാരം നല്കാൻ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടുവെന്നും ഹജ്ജ് കമ്മിറ്റിയും സൗദി സർക്കാരും ഇത് സംബന്ധിച്ച് ചർച്ച നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ നിന്ന് എത്ര പേർ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്ന കണക്ക് സൗദി അധികൃതർ ആരാഞ്ഞിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി കൈമാറുമെന്നും നഖ്‌വി അറിയിച്ചു.

   Also Read 'ഇപ്പോൾ ഹാപ്പിയാണ്'; 11 വർഷം കാമുകന്റെ വീട്ടിലെ ഒറ്റമുറിയിൽ ഒളിവിൽ കഴിഞ്ഞ സാജിതയുടെ പ്രതികരണം ഇങ്ങനെ

   രാജ്യത്തെ ഏറ്റവും വലിയ വാക്‌സിൻ പ്രോഗ്രാം നടന്നു കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ നഖ്‌വി കൂടുതൽ ആളുകൾ ഈ പരിപാടിയുമായി സഹകരിക്കുന്നുണ്ടെന്നും അറിയിച്ചു. ചില ആളുകൾ വാക്‌സിൻ സംബന്ധിച്ച് തെറ്റുധാരണകൾ പരത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   കേന്ദ്ര ഹജ്ജ് കമ്മിറ്റിയും മൗലാനാ ആസാദ് കൗൺസിലും 'ജാൻ ഹേ തോ ജഹാൻ ഹേ' എന്ന പേരിൽ വാക്‌സിനേഷൻ പ്രോഗ്രാം തുടങ്ങുമെന്നും നഖ്‌വി കൂട്ടിച്ചേർത്തു. രാജ്യത്ത് വാക്‌സിൻ സ്വീകരിക്കുന്നതിന്റെ കുറിച്ച് ആളുകൾക്കിടയിൽ ബോധവത്കരണം നടത്തുക എന്നതാണ് ഈ കാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നഖ്‌വി അറിയിച്ചു. രാജ്യത്തെ മുഴുവൻ ഹജ്ജ് കമ്മറ്റികളോടും വഖഫ് ബോർഡുകളോടും പദ്ധതിയുടെ ഭാഗമാകണമെന്നും ഇത് വൻ വിജയമാക്കി തീർക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

   Also Read 'മദ്രസ അധ്യാപകർക്ക് ശമ്പളവും അലവൻസുകളും നൽകുന്നത് സർക്കാരല്ല': മുഖ്യമന്ത്രി

   ഇന്നലെ വൈകുന്നേരത്തെ കണക്കനുസരിച്ച് 250 മില്യൺ ആളുകൾ ആളുകൾ വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു എന്നറിയിച്ച നഖ്‌വി ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണെന്നും കൂട്ടിച്ചേർത്തു.

   രാജ്യത്തെ മുഴുവൻ ഹജ്ജ് തീർത്ഥാടകർക്കും സൗജന്യമായി കേന്ദ്ര സർക്കാർ വാക്‌സിൻ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് സാഹചര്യത്തിൽ ഹജ്ജ് സംബന്ധിച്ച റിവ്യൂ മീറ്റിംഗിന് എത്തിയതായിരുന്നു നഖ്‌വി. സൗദി മുന്നോട്ടുവെച്ച മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് യോഗം ചർച്ച നടത്തി.

   Also Read 'പ്രസീതയും പി. ജയരാജനും കൂടിക്കാഴ്ച നടത്തി; കുഴല്‍പ്പണക്കേസില്‍ നടക്കുന്നത് ബി.ജെ.പിയെ തകർക്കാനുള്ള കള്ളക്കളി': കെ. സുരേന്ദ്രന്‍

   ഈ വർഷത്തെ ഹജ്ജിന് പൂർണമായും സജ്ജമായിരിക്കുകയാണ് സൗദി അറേബ്യ നേരത്തെ അറിയിച്ചിരുന്നു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ നിയന്ത്രണങ്ങളോട് കൂടെയായിരിക്കും വർഷം തോറും നടന്നു വരുന്ന ഈ പുണ്യ കർമം ഇത്തവണ അരങ്ങേറുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽകൂടുതൽ സുരക്ഷാ ക്രമീകരണങ്ങളും, ആരോഗ്യ മുന്കരുതലുകളുംസ്വീകരിച്ചെന്നു സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണിത്.
   Published by:Aneesh Anirudhan
   First published:
   )}