നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Hajj 2021 | ലഭ്യമായാൽ ഹജ്ജ് തീർഥാടകർക്ക് കോവിഡ് 19 വാക്സിൻ നൽകും; ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി

  Hajj 2021 | ലഭ്യമായാൽ ഹജ്ജ് തീർഥാടകർക്ക് കോവിഡ് 19 വാക്സിൻ നൽകും; ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി

  2021 ലെ ഹജ്ജ് തീർഥാടനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂനപക്ഷകാര്യമന്ത്രാലയത്തിന്‍റെ മാർഗ നിർദേശങ്ങളെത്തിയത്.

  Mukhtar Abbas Naqvi.

  Mukhtar Abbas Naqvi.

  • Share this:
   ന്യൂഡൽഹി: ഹജ്ജ് തീർഥാടകർക്ക് കോവിഡ് വാക്സിൻ നൽകുമെന്ന് ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. അടുത്തവർഷത്തെ തീർഥാടനത്തിന് മുന്നെയായി വാക്സിൻ ലഭ്യമാകുമെങ്കിൽ തീർഥാടകർക്ക് നൽകുമെന്നാണ് മന്ത്രി അറിയിച്ചത്. ന്യൂസ് 18 ഉർദുവിനോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വാക്സിൻ 2021 പകുതിയോടെ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. ഇതിനിടെയാണ് നഖ്വിയുടെ വാക്കുകൾ.

   You may also like:കർണാടകയിൽ ഐഎഎസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ റെയ്ഡ്: ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു [NEWS]വിവാഹം കഴിഞ്ഞ് നാലാം നാൾ മരണം; ഹണിമൂൺ ആഘോഷത്തിനിടെ നവദമ്പതികൾ കടലിൽ മുങ്ങിമരിച്ചു [NEWS] By Poll Result 2020 | നിർണായക ഉപതെരഞ്ഞെടുപ്പ് ഫലം; തെരഞ്ഞെടുപ്പ് നടന്നത് 56 നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്സഭാ സീറ്റിലും [NEWS]
   ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ന്യൂനപക്ഷകാര്യ മന്ത്രാലയം ചില മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. സൗദി അറേബ്യ നിഷ്കർഷിച്ച നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ മാർഗനിർദേശങ്ങളെന്നാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം അറിയിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ തീർഥാടകർക്ക് പ്രായപരിധി നിശ്ചയിച്ചേക്കുമെന്നായിരുന്നു മുഖ്യ നിർദേശം. ഇതിനൊപ്പം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്.

   കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഹജ്ജ് തീർഥാടനം ഇന്ത്യ റദ്ദാക്കിയിരുന്നു. 2021 ലെ ഹജ്ജ് തീർഥാടനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂനപക്ഷകാര്യമന്ത്രാലയത്തിന്‍റെ മാർഗ നിർദേശങ്ങളെത്തിയത്.
   Published by:Asha Sulfiker
   First published:
   )}