• HOME
  • »
  • NEWS
  • »
  • india
  • »
  • Students | ഇന്ത്യയിലെ പകുതിയോളം വിദ്യാര്‍ത്ഥികളും സ്‌കൂളിൽ പോകുന്നത് കാല്‍നടയായി; 9 ശതമാനം മാത്രം സ്കൂൾ ബസിൽ: NAS റിപ്പോര്‍ട്ട്

Students | ഇന്ത്യയിലെ പകുതിയോളം വിദ്യാര്‍ത്ഥികളും സ്‌കൂളിൽ പോകുന്നത് കാല്‍നടയായി; 9 ശതമാനം മാത്രം സ്കൂൾ ബസിൽ: NAS റിപ്പോര്‍ട്ട്

48 ശതമാനം വിദ്യാര്‍ത്ഥികളും നടന്നും 18 ശതമാനം വിദ്യാര്‍ത്ഥികള്‍ (students) സൈക്കിളിലുമാണ് സ്‌കൂളില്‍ പോകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് നടത്തിയ നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ (NAS) 2021 റിപ്പോര്‍ട്ടിൽ പറയുന്നു.

(Image by PTI/ Representational)

(Image by PTI/ Representational)

  • Share this:
    ഇന്ത്യയിലെ സ്‌കൂള്‍ കുട്ടികളില്‍ പകുതിയോളം പേരും നടന്നാണ് (on foot) സ്‌കൂളിലേക്ക് പോകുന്നതെന്ന് റിപ്പോര്‍ട്ട്. 48 ശതമാനം വിദ്യാര്‍ത്ഥികളും നടന്നും 18 ശതമാനം വിദ്യാര്‍ത്ഥികള്‍ (students) സൈക്കിളിലുമാണ് സ്‌കൂളില്‍ പോകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് നടത്തിയ നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ (NAS) 2021 റിപ്പോര്‍ട്ടിൽ പറയുന്നു.

    3,5,8,10 ക്ലാസുകളിലെ വളരെ കുറച്ച് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് സ്‌കൂള്‍ നല്‍കുന്ന ഗതാഗത മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്നത്. സാധാരണയായി സ്‌കൂളുകൾ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാന്‍ ബസുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 9 ശതമാനം വിദ്യാര്‍ത്ഥികളും സ്‌കൂള്‍ ബസുകളാണ് (school bus) തെരഞ്ഞെടുക്കുന്നതെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. 9 ശതമാനം വിദ്യാര്‍ത്ഥികള്‍ പൊതുഗതാഗത മാര്‍ഗം ഉപയോഗിക്കുമ്പോള്‍ 8 ശതമാനം പേര്‍ മാത്രമേ വീട്ടിലെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നുള്ളൂ. 3 ശതമാനം പേര്‍ക്ക് സ്‌കൂളിലേക്ക് പോകാനും തിരിച്ചു വരുന്നതിനുമായി സ്വന്തമായി കാറുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    720 ജില്ലകളിലെ 1.18 ലക്ഷം സ്‌കൂളുകളിലെ ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലുമുള്ള 34 ലക്ഷം വിദ്യാര്‍ത്ഥികള്‍ സര്‍വേയില്‍ പങ്കെടുത്തിട്ടുണ്ട്. 3, 5, 8, 10 ക്ലാസുകളിലെ കുട്ടികളുടെ പഠനശേഷിയുടെ സമഗ്രമായ മൂല്യനിര്‍ണ്ണയ സര്‍വേ നടത്തി രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലയും സര്‍വേ വിലയിരുത്തി. 2017ലാണ് ഇതിന് മുമ്പ് അവസാനമായി എന്‍എഎസ് സർവ്വേ നടന്നത്.

    Also Read- Digital Teaching | ഓൺലൈൻ ക്ലാസുകൾക്ക് രണ്ട് വയസ്സ്; 31% അധ്യാപകർ ഡിജിറ്റൽ അധ്യാപനത്തിൽ പിന്നിലെന്ന് സർവേ

    സര്‍വേയില്‍ രാജ്യത്തുടനീളമുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകള്‍, സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍, സ്വകാര്യ സ്‌കൂളുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 22 ഭാഷകളിലാണ് സര്‍വേ നടത്തിയത്. 3, 5 ക്ലാസുകള്‍ക്കായി ഗണിതം, ഇവിഎസ്, എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഗണിതം, സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവയും പത്താം ക്ലാസിലേക്ക് ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളുമാണ് നല്‍കിയത്. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങള്‍ക്കുള്ള NAS 2021 റിപ്പോര്‍ട്ട് കാര്‍ഡുകള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ (nas.gov.in) ലഭ്യമാക്കിയിട്ടുണ്ട്.

    വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടം സ്‌കൂളില്‍ പോയി പഠിക്കാന്‍

    കോവിഡ് മഹാമാരിയുടെ സമയത്ത് സ്‌കൂളുകള്‍ അടച്ചുപൂട്ടിയിരുന്നു. ഈ സമയത്ത് 78 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും വീടുകളില്‍ ഇരുന്ന് പഠിക്കുന്നത് പ്രയാസമായിരുന്നുവെന്നും ധാരാളം അസൈന്‍മെന്റുകള്‍ ചെയ്യേണ്ടി വന്നതായും കണ്ടെത്തി. 80 ശതമാനം പേരും സ്കൂളിൽ പോയി പഠിക്കാനാണ് ആഗ്രഹിക്കുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. കൂടാതെ, 24 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലായിരുന്നു. ഈ കാലയളവില്‍ 38 ശതമാനം പേര്‍ക്ക് പഠനത്തില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. ഇന്ത്യയില്‍ മാര്‍ച്ച് പകുതിയോടെ കോവിഡ് വ്യാപനം തടയുന്നതിനായി സ്‌കൂളുകള്‍ അടച്ചിരുന്നു, എന്നാൽ നിയന്ത്രണങ്ങളോടെ വരുന്ന അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കാനാണ് തീരുമാനം. സ്‌കൂളിംഗ് 2.0 സാധാരണയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, ആള്‍ക്കൂട്ട പരിപാടികള്‍ പാടില്ല എന്നിങ്ങനെ നിരവധി നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.
    Published by:Rajesh V
    First published: