• HOME
  • »
  • NEWS
  • »
  • india
  • »
  • വിധി നടപ്പാക്കും; പ്രതിഫലം മകളുടെ വിവാഹത്തിന് ഉപയോഗിക്കും: നിർഭയ പ്രതികളുടെ ആരാച്ചാർ വ്യക്തമാക്കുന്നു

വിധി നടപ്പാക്കും; പ്രതിഫലം മകളുടെ വിവാഹത്തിന് ഉപയോഗിക്കും: നിർഭയ പ്രതികളുടെ ആരാച്ചാർ വ്യക്തമാക്കുന്നു

നിര്‍ഭയയോട് പ്രതികള്‍ ചെയ്തത് അതിക്രൂരതയാണെന്നും അവരെ തൂക്കിക്കൊല്ലുക തന്നെ വേണമെന്നുമാണ് പവൻ പറയുന്നത്. ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് ഇതിലൂടെ മനഃശാന്തി ലഭിക്കുമെന്നും പവൻ പറഞ്ഞു.

പവൻ ജല്ലാദ്

പവൻ ജല്ലാദ്

  • Last Updated :
  • Share this:
    നിർഭയ പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ താൻ തയ്യാറാണെന്ന് ആരാച്ചാർ പവൻ ജലാദ്. വിധി നടപ്പാക്കാൻ കാത്തിരിക്കുകയാണെന്നും പ്രതിഫലമായി ലഭിക്കുന്ന തുക മകളുടെ വിവാഹത്തിന് ഉപയോഗിക്കുമെന്നും പവൻ വ്യക്തമാക്കി. ജനുവരി 22നാണ് നിർഭയ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്. കേസിലെ പ്രതികളായ മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് സിങ് എന്നീ പ്രതികളുടെ വധശിക്ഷ തിഹാര്‍ ജയിലില്‍ രാവിലെ ഏഴുമണിക്കാണ് നടപ്പിലാക്കുന്നത്.

    നിലവിൽ ഉത്തർപ്രദേശിലെ ഷരൺപുരിലാണ് പവൻ ജലാദ് ഉള്ളത്. നിർഭയകേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ താൻ തയ്യാറാണെന്നും മീററ്റ് ജയിലിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചാൽ എത്രയും പെട്ടെന്നു തന്നെ തിഹാർ ജയിലിലേക്ക് താനെത്തുമെന്നും പവൻ പറഞ്ഞു. കഴിയുന്നതും വേഗത്തിൽ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്നാണ് പവന്‍റെ നിലപാട്.

    നിര്‍ഭയയോട് പ്രതികള്‍ ചെയ്തത് അതിക്രൂരതയാണെന്നും അവരെ തൂക്കിക്കൊല്ലുക തന്നെ വേണമെന്നുമാണ് പവൻ പറയുന്നത്. ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് ഇതിലൂടെ മനഃശാന്തി ലഭിക്കുമെന്നും പവൻ പറഞ്ഞു.

    ആരാച്ചാരുമാരുടെ കുടുംബത്തിൽ നിന്നാണ് താൻ വരുന്നതെന്നും അതുകൊണ്ട് തന്നെ അധിക പരിശീലനമൊന്നും തനിക്ക് ആവശ്യമില്ലെന്നും പവൻ ജലാദ് പറഞ്ഞു. വധശിക്ഷ നടപ്പാക്കുന്ന സ്ഥലം പരിശോധിക്കണമെന്നും ഒപ്പം ശിക്ഷ നടപ്പാക്കാനുള്ള സംവിധാനങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരാച്ചാർമാരുടെ കുടുംബത്തിലെ നാലാം തലമുറക്കാരനാണ് പവൻ ജലാദ്. മുത്തച്ഛന്‍റെ അച്ഛൻ ലക്ഷ്മൺ ജലാദ്, മുത്തച്ഛൻ കലു റാം ജലാദ്, പിതാവ് മമ്മു ജലാദ് എന്നിവരാണ് പവന് മുമ്പേ നടന്നവർ.

    അതേസമയം, ഇതത്ര എളുപ്പമുള്ള ജോലിയല്ലെന്ന് പവൻ ജലാദ് വ്യക്തമാക്കുന്നു. ആരാച്ചാരുടെ കൈയിൽ നിന്നുണ്ടാകുന്ന ഒരു ചെറിയ പിഴവ്  പ്രതിയെ കൂടുതൽ വേദനയിലേക്ക് തള്ളിയിടാൻ കാരണമാകുമെന്നും പവൻ പറഞ്ഞു. പട്യാല സെൻട്രൽ ജയിലിലാണ് ആദ്യമായി പവൻ ആരാച്ചാരായി തന്‍റെ ജോലി നിർവഹിച്ചത്. മുത്തച്ഛനൊപ്പമായിരുന്നു ആദ്യമായി പവൻ വധശിക്ഷ നടപ്പാക്കിയത്. അന്ന് 20 - 22 വയസുണ്ടായിരുന്ന പവന് ഇന്ന് പ്രായം 58 വയസ്.

    ഒരു പ്രതിയെ തൂക്കിക്കൊല്ലുന്നതിന് 25, 000 രൂപ വെച്ച് ഒരു ലക്ഷം രൂപയാണ് പവന് പ്രതിഫലമായി ലഭിക്കുക. അങ്ങേയറ്റം, ദാരിദ്ര്യാവസ്ഥ നിറഞ്ഞ പവൻ ജലാദിന് ഈ തുക കുറച്ചു കാലത്തേക്ക് എങ്കിലും ഒരു ആശ്വാസമാകും.
    Published by:Joys Joy
    First published: