നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Andhra Temple | പൊങ്കൽ വഴിപാട് നടത്തുന്നത് പുരുഷന്മാർ; സ്ത്രീകൾക്ക് പ്രവേശനമില്ല; വ്യത്യസ്തമായ ആചാരങ്ങളുമായി ആന്ധ്രയിലെ ക്ഷേത്രം

    Andhra Temple | പൊങ്കൽ വഴിപാട് നടത്തുന്നത് പുരുഷന്മാർ; സ്ത്രീകൾക്ക് പ്രവേശനമില്ല; വ്യത്യസ്തമായ ആചാരങ്ങളുമായി ആന്ധ്രയിലെ ക്ഷേത്രം

    കടപ്പ ജില്ലയിലെ പുല്ലമ്പേട്ട് മണ്ഡലത്തിലെ തിപ്പായപ്പള്ളി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹനുമാൻ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ അവിടെ അവസാനിക്കുന്നില്ല.

    • Share this:
      സാധാരണയായി ക്ഷേത്രങ്ങളില്‍ (Temples) പൊങ്കല്‍ (Pongallu) വഴിപാട് നടത്താറുള്ളത് സ്ത്രീകളാണ് (Women). എന്നാല്‍ സജ്ഞീവരായ ക്ഷേത്രത്തില്‍ (Sanjeevaraya Alayam) പൊങ്കൽ വഴിപാട് നടത്താനുള്ള അവകാശം പുരുഷന്മാര്‍ക്ക് (Men) മാത്രമാണ്. ആന്ധ്രയിലെ കടപ്പ (Kadappa) ജില്ലയിലെ പുല്ലമ്പേട്ട് മണ്ഡലത്തിലെ തിപ്പായപ്പള്ളി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹനുമാൻ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ അവിടെ അവസാനിക്കുന്നില്ല.

      ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. എന്നിരുന്നാലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് പ്രവേശന അനുമതിയുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യം മുറുകെ പിടിച്ചുകൊണ്ട്, ഗ്രാമത്തിലെ എല്ലാ വീടുകളിലെയും പുരുഷന്മാര്‍ മകരസംക്രാന്തിക്ക് മുന്നോടിയായുള്ള ഞായറാഴ്ച 'പൊങ്കല്‍' ഉണ്ടാക്കാനുള്ള ചേരുവകളും പാത്രങ്ങളുമായി ക്ഷേത്രത്തിലേക്ക് പോകും. പ്രത്യേക പൂജകള്‍ നടത്തിയ ശേഷം അവര്‍ പൊങ്കല്‍ പാകം ചെയ്ത് മേല്‍ശാന്തിക്ക് സമര്‍പ്പിക്കും.

      ക്ഷേത്രത്തില്‍ നിന്നുള്ള പ്രസാദം സ്ത്രീകള്‍ക്ക് നല്‍കാറില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ''ഇത് ഒരു പാരമ്പര്യമാണ്, തലമുറകളായി ഞങ്ങള്‍ അത് പിന്തുടരുന്നു. ഞങ്ങളുടെ ഗ്രാമീണര്‍ക്ക് സംക്രാന്തിയെക്കാള്‍ പ്രധാനം അന്നന്നത്തെ ആചാരങ്ങളാണ്'', തിപ്പായപ്പള്ളി സ്വദേശിയായ രമേശ് നായിഡു പറയുന്നു. സഞ്ജീവരായയെ പ്രാര്‍ത്ഥിക്കുന്നവരുടെ കുടുംബങ്ങൾ രോഗങ്ങളില്‍ നിന്നും ദുശ്ശകുനങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടുമെന്നും അവര്‍ക്ക് ഐശ്വര്യം വന്നുചേരുമെന്നും ഗ്രാമീണനായ ശ്രീനിവാസുലു പറഞ്ഞു.

      Also read- Madras HC | 'ഭാരത മാതാവി'നും' 'ഭൂമി ദേവി'യ്ക്കുമെതിരെയുള്ള നിന്ദ്യമായ പരാമർശം കുറ്റകരമെന്ന് മദ്രാസ് ഹൈക്കോടതി

      ഈ ക്ഷേത്രത്തെ സംബന്ധിച്ചുള്ള വിശ്വാസം ശക്തമായി നിലനിൽക്കുന്നതിനാൽ വിദേശത്ത് ഉള്‍പ്പെടെ മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറിയ ഗ്രാമീണര്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഗ്രാമത്തില്‍ എത്തിച്ചേരാറുണ്ട്. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു വൃദ്ധനായ 'സാധു' (സന്യാസി) ഈ ഗ്രാമം സന്ദര്‍ശിക്കുകയും കുറച്ചുകാലം അവിടെ താമസിക്കുകയും ചെയ്തതായി ഗ്രാമത്തിലെ മുതിര്‍ന്നവര്‍ പറയുന്നു. അദ്ദേഹമാണ് അവിടെ ഹനുമാന്റെ വിഗ്രഹം സ്ഥാപിക്കുകയും അദ്ദേഹത്തിന് സഞ്ജീവരായ എന്ന് പേരിടുകയും ചെയ്തത് എന്നാണ് വിശ്വാസം. ഈ സന്യാസി പുരുഷന്മാരില്‍ നിന്ന് മാത്രമേ ഭക്ഷണം സ്വീകരിച്ചിരുന്നുള്ളൂ. പുരുഷന്മാര്‍ തന്നെയാണ് അദ്ദേഹത്തിനായി ഭക്ഷണം തയ്യാറാക്കി നല്കിയിരുന്നതും. ഗ്രാമം വിട്ടുപോകുമ്പോള്‍ അദ്ദേഹം ഗ്രാമത്തിലെ മുതിര്‍ന്നവര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. സഞ്ജീവരായയെ പ്രാര്‍ത്ഥിക്കുന്നത് ആരോഗ്യവും ഐശ്വര്യവും ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

      Also read- Kanyakumari | കന്യാകുമാരി ജില്ലയിൽ ഹിന്ദുക്കൾ ന്യൂനപക്ഷം; 'ക്രിപ്റ്റോ ക്രിസ്ത്യാനികൾ' സെൻസസിലില്ല: മദ്രാസ് ഹൈക്കോടതി

      ഗ്രാമവാസികള്‍ സന്യാസിയുടെ ഉപദേശം പിന്തുടരുകയും പിന്നീട് ഗ്രാമം അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു. ദൈവം സന്യാസിയുടെ വേഷത്തില്‍ ഗ്രാമം സന്ദര്‍ശിച്ചതായാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. ഇതിന് മറ്റൊരു ഐതിഹ്യവുമുണ്ട്. ഒരു ബ്രാഹ്മണന്‍ രോഗം ബാധിച്ച് പട്ടിണിയായ അവസ്ഥയില്‍ ഗ്രാമം സന്ദര്‍ശിക്കുകയും ലിഖിതങ്ങളുള്ള ഒരു കല്ല് അവിടെ സ്ഥാപിക്കുകയും ചെയ്തു. അത് കാലക്രമേണ സഞ്ജീവരായനായി ആരാധിക്കപ്പെടാന്‍ തുടങ്ങി എന്നതാണ് മറ്റൊരു ഐതിഹ്യം.
      Published by:Naveen
      First published: