• HOME
  • »
  • NEWS
  • »
  • india
  • »
  • 'കെജ്രിവാളിന്റെ ക്ഷേത്ര സന്ദര്‍ശനം പുതിയ കാര്യമല്ല': വിമർശനങ്ങൾക്ക് മറുപടിയുമായി ഹനുമാൻ ക്ഷേത്രത്തിലെ പൂജാരി

'കെജ്രിവാളിന്റെ ക്ഷേത്ര സന്ദര്‍ശനം പുതിയ കാര്യമല്ല': വിമർശനങ്ങൾക്ക് മറുപടിയുമായി ഹനുമാൻ ക്ഷേത്രത്തിലെ പൂജാരി

'അദ്ദേഹത്തിൻ‌റെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ തന്നെ കെജ്രിവാൾ ക്ഷേത്രത്തിലെത്താറുണ്ട്.. ഇതൊരു പുതിയ കാര്യമല്ല..

Keriwal

Keriwal

  • Last Updated :
  • Share this:
    ന്യൂഡൽഹി: ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ ക്ഷേത്രസന്ദര്‍ശനവുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി ഹനുമാൻ ക്ഷേത്രത്തിലെ മുതിർന്ന പൂജാരി. കെജ്രിവാളിന്റെ ക്ഷേത്ര സന്ദർശനം പുതിയ കാര്യമല്ലെന്നും രാഷ്ട്രീയത്തിലിറങ്ങിയ കാലം മുതൽ തന്നെ അദ്ദേഹത്തിന്റെ ക്ഷേത്രദർശനത്തിനെത്തുമായിരുന്നു എന്നാണ് കൊണാട്ട്പ്ലേസിലെ ഹനുമാൻ ക്ഷേത്ര പൂജാരി അറിയിച്ചത്.

    'അദ്ദേഹത്തിൻ‌റെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ തന്നെ കെജ്രിവാൾ ക്ഷേത്രത്തിലെത്താറുണ്ട്.. ഇതൊരു പുതിയ കാര്യമല്ല.. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും അതിനു ശേഷവും അദ്ദേഹം ദർശനം നടത്താറുണ്ട്..' എന്നായിരുന്നു വാക്കുകൾ. കഴിഞ്ഞ ദിവസം ഡൽഹിയിൽ മികച്ച വിജയം നേടിയ ശേഷവും കെജ്രിവാൾ ഹനുമാൻ ക്ഷേത്രത്തിൽ അനുഗ്രഹം തേടിയെത്തിയിരുന്നു.

    Also Read-'ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല': സഹോദരിമാരായി തെറ്റിദ്ധരിക്കപ്പെടുന്ന അമ്മയും മകളും

    കെജ്രിവാളിന്റെ ക്ഷേത്ര ദര്‍ശനത്തെ വിമർശിച്ച് ബിജെപി നേരത്തെ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭക്തി വെറും തട്ടിപ്പാണെന്നായിരുന്നു ബിജെപി നേതാവ് മനോജ് തിവാരിയുടെ പരിഹാസം.. ഇതിനാണ് ഇപ്പോൾ ക്ഷേത്ര പൂജാരി മറുപടി നൽകിയിരിക്കുന്നത്.

    'ദൈവം ആളുകളോട് വിവേചനം കാണിക്കാറില്ല.. എല്ലാ രാഷ്ട്രീയ പാർ‌ട്ടികളിലെയും ആളുകൾ ഇവിടെ എത്താറുണ്ട്. ഞങ്ങൾ ദൈവത്തെ സേവിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇവിടെ വരുന്നവരോട് ഞങ്ങളും വിവേചനം കാട്ടാറില്ല' എന്നായിരുന്നു കെജ്രിവാളിന്റെ ക്ഷേത്ര സന്ദര്‍ശനത്തെ രാഷ്ട്രീയവത്കരിക്കുന്നവർക്ക് ക്ഷേത്ര പൂജാരി നൽകിയ മറുപടി.
    First published: