Har Ghar Tiranga LIVE| 'ഹർ ഘർ തിരംഗ'ക്ക് ആവേശ്വജ്ജ്വല തുടക്കം; വീട്ടിൽ ദേശീയ പതാക ഉയർത്തി മമ്മൂട്ടിയും മോഹൻലാലും

20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്

  • News18 Malayalam
  • | August 13, 2022, 12:22 IST
    facebookTwitterLinkedin
    LAST UPDATED A MONTH AGO

    AUTO-REFRESH

    12:40 (IST)

    വയനാട് മാനന്തവാടി വള്ളിയൂര്‍ക്കാവ്  കാവുപുര കോളനിയില്‍  പതാക ഉയർത്തിയ ശേഷം സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി അഭിവാദ്യം ചെയ്യുന്നു 


    12:35 (IST)

    വയനാട് മാനന്തവാടി വള്ളിയൂര്‍ക്കാവ്കാവുപുര കോളനിയില്‍ സബ്ബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി പതാക ഉയർത്തുന്നു


    12:33 (IST)

    വയനാട് കളക്ടര്‍ വസതിയില്‍ ജില്ലാ കളക്ടര്‍  എ ഗീത പതാക ഉയര്‍ത്തുന്നു


    12:31 (IST)

    വയനാട് കര്‍ലാട് തടാകത്തില്‍ ജില്ലാ കളക്ടര്‍  എ ഗീത പതാക ഉയർത്തുന്നു


    12:27 (IST)

    മോഹൻലാൽ ദേശീയപതാക ഉയർത്തി

    നടന്‍ മോഹൻലാലിന്‍റെ വീട്ടിൽ ദേശീയ പതാക ഉയർത്തി. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാല്‍ പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. 'ഹർ ഘർ തിരംഗ' രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Har Ghar Tiranga LIVE Updates: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ' പരിപാടിക്ക് ആവേശ്വജ്ജ്വല തുടക്കം. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

    ഹർ ഘർ തിരംഗയുടെ ഭാഗമായി ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വസതിയിൽ ദേശീയപതാക ഉയർത്തി. ഇന്ത്യ എന്ന സങ്കല്പത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയുന്നുണ്ടോ എന്നത് കൂടിയാണ് പ്രധാനമെന്ന് ബാലഗോപാല്‍ പറഞ്ഞു. സിപിഎം മുതിര്‍ന്ന നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജൻ വീട്ടിൽ ദേശീയ പതാക ഉയർത്തി. കുടുംബാംഗങ്ങളോടൊപ്പമായിരുന്നു അദ്ദേഹം വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തിയത്.

    നടന്‍ മോഹൻലാലിന്‍റെ വീട്ടിൽ ദേശീയ പതാക ഉയർത്തി. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാല്‍ പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. 'ഹർ ഘർ തിരംഗ' രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ആസാദി കാ അമൃത് മഹോത്സവത്തിന്‌റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരംഗയിൽ ഭാഗമായി നടൻ മമ്മൂട്ടിയും കൊച്ചിയിലെ വീട്ടിൽ ദേശീയ പതാക ഉയർത്തി. ഭാര്യ സുൽഫത്ത്, നിർമാതാക്കളായ ആന്റോ ജോസഫ്, എസ്. ജോർജ്, സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പമാണ് പതാക ഉയർത്തിയത്.