നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ജാതി അധിക്ഷേപം: ഗാസിയാബാദിൽ ദളിത് വിദ്യാർഥി ആത്മഹത്യ ചെയ്തു

  ജാതി അധിക്ഷേപം: ഗാസിയാബാദിൽ ദളിത് വിദ്യാർഥി ആത്മഹത്യ ചെയ്തു

  ഒരു പെണ്‍കുട്ടി ഉൾപ്പെടെ സഹപാഠികളായ നാല് പേർക്കെതിരെ പിതാവ് പരാതി നൽകിയിട്ടുണ്ട്.

  suicide

  suicide

  • News18
  • Last Updated :
  • Share this:
   ഗസീയബാദ്: സഹപാഠികൾ ജാതീയമായി അധിക്ഷേപിച്ചതിൽ മനംനൊന്ത് ദളിത് വിദ്യാർഥി ജീവനൊടുക്കി. ഗാസിയാബാദ് ഇൻമാന്റെക് ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നാം വർഷ നിയമ വിദ്യാർഥി വിപിൻ വർമ (20)യാണ് ആത്മഹത്യ ചെയ്തത്. ശാസ്ത്രിനഗറിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.

   പിന്നാലെ മേൽജാതിയിൽ പെട്ട സുഹൃത്തുക്കളുടെ ജാതി അധിക്ഷേപം മൂലമാണ് മകൻ ജീവനൊടുക്കിയതെന്ന പരാതിയുമായി പിതാവ് വിരേന്ദ്ര കുമാറാണ് രംഗത്തെത്തിയത്. ഒരു പെൺകുട്ടിയും മൂന്ന് ആൺകുട്ടികളും ഉൾപ്പെടെ നാല് പേർക്കെതിരെയാണ് പരാതിയിൽ ആരോപണം ഉന്നയിക്കുന്നത്. സഹപാഠികളായ നേഹാ ചൗധരി, അനു. അങ്കുർ, അരുൺ എന്നിവർ ഇക്കഴിഞ്ഞ ജൂൺ 14 മുതൽ വിപിനെ ജാതീയമായി അധിക്ഷേപിക്കുന്നു എന്നാണ് പരാതി. സംഭവത്തെ തുടർന്ന് അമ്മയോട് വിപിൻ വിഷമം പങ്കു വച്ചിരുന്നു. മകനെ ആശ്വസിപ്പിച്ച അമ്മ ഭഗവതി ദേവി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിര്‍ദേശിച്ചു.

   Also Read-ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി 2 കുട്ടികളെ കഴുത്തറുത്ത് കൊന്നു

   മകന്റെ സങ്കടം അമ്മ, വിപിന്റെ പിതാവിനെ അറിയിച്ചു. ഇദ്ദേഹം പരാതിയിൽ പറയുന്ന വിദ്യാർഥികളുമായി ഫോണിൽ സംസാരിക്കുകയും പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നും അവർ അത് സമ്മതിച്ചുവെന്നും വിരേന്ദ്ര കുമാര്‍ പറയുന്നു. എന്നാല്‍ അന്നേ ദിവസം വൈകുന്നേരത്തോടെ വിപിൻ ജീവനൊടുക്കുകയായിരുന്നു.

   'താൻ ദളിതാണ്.. എന്നാൽ സംഭവത്തിലെ പ്രതികൾ മേൽജാതിക്കാരും ഉന്നത സ്വാധീനമുളളവരുമാണ്. അതുകൊണ്ട് തന്നെ പരാതിയിൽ അന്വേഷണം മനപ്പൂര്‍വം വൈകിക്കുകയാണെന്നാണ് വീരേന്ദ്രർ ആരോപിക്കുന്നത്. അതേസമയം പരാതി സ്വീകരിച്ചുവെന്നും പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നുമാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

   First published:
   )}