'ദയവായി കുറച്ച് ബോധം പ്രകടിപ്പിക്കൂ'; പൊലീസുകാരെ ആക്രമിക്കുന്നവരെ വിമർശിച്ച് ഹർഭജൻ സിംഗ്

കൊറോണ വൈറസിനെതിരെ രാജ്യം പോരാടുമ്പോൾ നമ്മുടെ മനോഭാവം മാറേണ്ടതുണ്ടെന്ന് ഹർഭജൻ ട്വിറ്ററിൽ കുറിച്ചു.

News18 Malayalam | news18-malayalam
Updated: March 26, 2020, 8:20 PM IST
'ദയവായി കുറച്ച് ബോധം പ്രകടിപ്പിക്കൂ'; പൊലീസുകാരെ ആക്രമിക്കുന്നവരെ വിമർശിച്ച് ഹർഭജൻ സിംഗ്
harbhajan singh
  • Share this:
ലോക്ക് ഡൗണിനിടെ പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തുന്നവരെ വിമർശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് രംഗത്ത്. 21 ദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനിടെ പൊലീസിന്‍റെ നിർദേശങ്ങൾ അവഗണിക്കുകയും അനാവശ്യമായി പുറത്തിറങ്ങി നടക്കുകയും ചെയ്യുന്നവരെയാണ് ഹർഭജൻ വിമർശിച്ചിരിക്കുന്നത്. കൊറോണ വൈറസിനെതിരെ രാജ്യം പോരാടുമ്പോൾ നമ്മുടെ മനോഭാവം മാറേണ്ടതുണ്ടെന്ന് ഹർഭജൻ ട്വിറ്ററിൽ കുറിച്ചു.

പൊലീസിനോടുള്ള നമ്മുടെ മനോഭാവം മാറ്റേണ്ട സമയം അതിക്രമിച്ചു. നമ്മുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ അപകടത്തിലാക്കുന്നവരാണ് ഈ പൊലീസുകാരെന്ന് മറക്കരുത്. അവർക്കും കുടുംബമുണ്ട്. എന്നിട്ടും രാജ്യത്തിനുവേണ്ടി അവർ ഡ്യൂട്ടി നിർവഹിക്കുകയാണ്. എന്തുകൊണ്ടാണ് നല്ലൊരു നാളേയ്ക്കു വേണ്ടി നമുക്കൊന്നും ഇപ്പോൾ വീട്ടിലിരിക്കാൻ സാധിക്കാത്തത്. ദയവായി കുറച്ചുകൂടി ബോധം കാണിക്കൂ- ഹർഭജൻ ട്വിറ്ററിൽ കുറിച്ചു.

ലോക്ക് ഡൗണിനിടെ പുറത്തിറങ്ങിയത് തടഞ്ഞ പൊലീസിനെ ആക്രമിക്കുന്ന വീഡിയോയ്ക്കൊപ്പമാണ് ഹർഭജന്റെ ട്വീറ്റ്.

You may also like:1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും അക്കൗണ്ടിൽ പണം; പ്രധാന പ്രഖ്യാപനങ്ങൾ [NEWS]പാലക്കാട് രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തിറക്കി; നേരിട്ട് സമ്പർക്കം പുലർത്തിയത് 200 ലധികം പേരുമായി [NEWS]കെഎസ്ആര്‍ടിസി കണ്ടക്ടറുടെ അച്ഛന് കൊറോണ; യാത്രക്കാര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് [NEWS]

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍