അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടീദാര്‍ പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിച്ച കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. 2015ല്‍ മെഹസാനയില്‍ കലാപത്തിന് നേതൃത്വം നല്‍കിയെന്ന കേസില്‍ ഹാര്‍ദിക്കിന് രണ്ടുവര്‍ഷം ശിക്ഷ വിധിച്ചിരുന്നു. ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഈ സാഹചര്യത്തിലാണ് ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ഹാര്‍ദികിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്തത്.
മമത ഭരിക്കുന്ന ബംഗാളിൽ ഭരണഘടനാ അരാജകത്വമാണെന്ന് കേന്ദ്രം സുപ്രീംകോടതിയിൽപട്ടീദാര് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഹാർദിക് പട്ടേൽ അടുത്തിടെയാണ് കോൺഗ്രസിലെത്തിയത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയിൽനിന്ന് നേരിട്ടാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ഗുജറാത്തിലെ ജാംനഗർ മണ്ഡലത്തിൽനിന്ന് അദ്ദേഹം ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.