ഗുജറാത്തിൽ റാലിക്കിടെ ഹർദിക് പട്ടേലിന് തല്ല്; പിന്നിൽ ബിജെപിയെന്ന് ആരോപണം

ഇതൊന്നു തന്നെ ഭയപ്പെടുത്തില്ലെന്നും ഹർദിക് പറഞ്ഞു. തന്നെ ആക്രമിച്ചയാളെ ഒന്നും ചെയ്യരുതെന്നും അയാളോട് ക്ഷമിക്കാൻ തയ്യാറാകണമെന്നും ഹർദിക് പറഞ്ഞു.

news18
Updated: April 19, 2019, 2:35 PM IST
ഗുജറാത്തിൽ റാലിക്കിടെ ഹർദിക് പട്ടേലിന് തല്ല്; പിന്നിൽ ബിജെപിയെന്ന് ആരോപണം
news18
  • News18
  • Last Updated: April 19, 2019, 2:35 PM IST
  • Share this:
അഹമ്മദാബാദ്: ഗുജറാത്തിൽ റാലിക്കിടെ പട്ടേൽ സമര നായകനും കോൺഗ്രസ് നേതാവുമായ ഹർദിക് പട്ടേലിന് മർദനമേറ്റു. സുരേന്ദ്ര നഗർ ജില്ലയിൽ വെള്ളിയാഴ്ച നടന്ന റാലിയിൽ പങ്കെടുക്കവെയാണ് ഒരാൾ ഹർദിക്കിനെ തല്ലിയത്. തല്ലിയയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്നാണ് ഹർദിക് ആരോപിക്കുന്നത്.

also read: മികച്ച ലാഭം കൈവരിച്ച് റിലയൻസ്; നാലാം പാദത്തിൽ 10,362 കോടിയുടെ ലാഭം

ആക്രമണത്തിനു പിന്നിലെ ബിജെപിയുടെ കരങ്ങൾ എനിക്ക് വ്യക്തമായി കാണാം. എന്നിൽ സംതൃപ്തനല്ലാത്ത ഒരാളാണ് ആക്രമണത്തിന് പിന്നിലെങ്കിൽ ഞാനുമായി ഒരു സംസാരത്തിന് അവർക്ക് വരാമായിരുന്നു. എന്നെ കരിങ്കൊടി കാണിക്കുമായിരുന്നു. പകരം ഒരാൾ എന്നെ ആക്രമിക്കുകയാണ് ചെയ്തത്. ഇത് ബിജെപിയുടെ രീതിയാണ്- ഹർദിക് പറഞ്ഞു.

ഇതൊന്നു തന്നെ ഭയപ്പെടുത്തില്ലെന്നും ഹർദിക് പറഞ്ഞു. തന്നെ ആക്രമിച്ചയാളെ ഒന്നും ചെയ്യരുതെന്നും അയാളോട് ക്ഷമിക്കാൻ തയ്യാറാകണമെന്നും ഹർദിക് പറഞ്ഞു. അതേസമയം ഹർദികിന്റെ പഴയ സഹായിയും ബിജെപി നേതാവുമായ വരുൺ പട്ടേൽ സംഭവത്തെ അപലപിച്ചു. ഒരു നേതാക്കളോടും ഇത്തരത്തിൽ പെരുമാറരുതെന്ന് വരുൺ പറഞ്ഞു.

ഹര്‍ദിക് കോൺഗ്രസിൽ ചേർന്നതാണ് ആക്രമണത്തിന് ഹർദികിന്റെ പഴയ സഹായി ദിനേശ് ബംഭാനിയ ന്യൂസ് 18നോട് പറഞ്ഞു. ഹർദിക് പട്ടേൽ സമുദായ നേതാവ് ആയിരുന്നപ്പോൾ അദ്ദേഹത്തെ തൊടാനുള്ള ധൈര്യം ആർക്കും ഉണ്ടായിരുന്നില്ല. എന്നാൽ കോൺഗ്രസിൽ ചേർന്നതോടെ അദ്ദേഹത്തോട് ജനങ്ങൾക്ക് ദേഷ്യമുണ്ട്. ഹർദിക്കിനെ മർദിച്ചയാളെ എനിക്കറിയില്ല. എന്നാൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് സമുദായത്തെ ചവിട്ടു പടിയാക്കിയതിലാണ് അദ്ദേഹത്തിന് ഇതൊക്കെ നേരിടേണ്ടി വരുന്നത്- ബംഭാനിയ പറഞ്ഞു.

First published: April 19, 2019, 2:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading