• HOME
  • »
  • NEWS
  • »
  • india
  • »
  • Modi@8 | കുട്ടിക്കാലം മുതൽ കഠിനാധ്വാനി; പഠനത്തിൽ മിടുക്കൻ; മോദി സർക്കാരിന് 10ൽ 10 മാർക്കെന്ന് പ്രധാനമന്ത്രിയുടെ സഹോദരൻ

Modi@8 | കുട്ടിക്കാലം മുതൽ കഠിനാധ്വാനി; പഠനത്തിൽ മിടുക്കൻ; മോദി സർക്കാരിന് 10ൽ 10 മാർക്കെന്ന് പ്രധാനമന്ത്രിയുടെ സഹോദരൻ

'1970 കളിൽ എല്ലാം ഉപേക്ഷിച്ച് അദ്ദേഹം വീടു വിട്ടിറങ്ങി. ഇപ്പോൾ അദ്ദേഹം രാജ്യത്തിന്റെ പുത്രനാണ്. ഓരോ ഇന്ത്യക്കാരന്റെയും കാവൽക്കാരനാണ്' പ്രധാനമന്ത്രിയുടെ സഹോദരൻ പറഞ്ഞു

  • Share this:
    നരേന്ദ്രമോദി സർക്കാർ (Narendra Modi Government) അധികാരത്തിലേറിയിട്ട് എട്ട് വർഷം തികയുമ്പോൾ പ്രധാനമന്ത്രിയുടെ ഇളയ സഹോദരന് പറയാനുള്ളതെന്ത്? ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്‌സ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റായ പ്രഹ്ലാദ് മോദി (Prahlad Modi) അടുത്ത കാലം വരെ റേഷൻ കട നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ചെറുപ്പകാലത്തെ (Childhood) കുറിച്ചുള്ള ചില ഓർമ്മകളും സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള തന്റെ വിലയിരുത്തലും അദ്ദേഹം ന്യൂസ് 18 നോട് പങ്കുവെച്ചു. പ്രസക്ത ഭാഗങ്ങൾ ഇതാ..

    നരേന്ദ്ര മോദി സർക്കാർ എട്ട് വർഷം പിന്നിടുമ്പോൾ താങ്കൾക്ക് എന്തു തോന്നുന്നു?
    കുടുംബമെന്ന നിലയിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. 1970 കളിൽ എല്ലാം ഉപേക്ഷിച്ച് അദ്ദേഹം വീടു വിട്ടിറങ്ങി. ഇപ്പോൾ അദ്ദേഹം രാജ്യത്തിന്റെ പുത്രനാണ്. ഓരോ ഇന്ത്യക്കാരന്റെയും കാവൽക്കാരനാണ്. അദ്ദേഹം ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ചയാളാണ്. എന്നാൽ ഇപ്പോൾ എവിടെ എത്തി എന്ന് നോക്കൂ. മോദി ഇന്ത്യയുടെ അഭിമാനം ഉയർത്തുകയാണ്. ആദ്യമായാണ് നമ്മുടെ രാജ്യത്തിന്റെ ഒരു പ്രധാനമന്ത്രിയെ അമേരിക്കൻ പ്രസിഡന്റ് ബൈഡൻ ഇത്തരത്തിൽ അഭിനന്ദിക്കുന്നത്. മോദിജി ഞങ്ങൾക്ക് മാത്രമല്ല, ഇന്ത്യയ്ക്ക് മൊത്തം അഭിമാനമാണ്.

    മോദി സർക്കാർ ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ്?
    ഓരോ ഇന്ത്യക്കാരനുമൊപ്പമാണ് അദ്ദേഹം നിന്നത്. അതാണ് മോദി ആഗ്രഹിച്ചതും അതിനായാണ് അക്ഷീണം പ്രയത്നിക്കുന്നതും. അദ്ദേഹം കാരണം ഇന്ന് എല്ലാവരും അഭിമാനം കൊള്ളുന്ന ഇന്ത്യക്കാരാണ്.

    Also Read-Modi@8 | മോദി മികച്ച ശ്രോതാവ്; കഠിനാധ്വാനം ചെയ്യുന്ന നേതാവ്; വാഴ്ത്തി ഗിരിരാജ് സിംഗ്

    അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെക്കുറിച്ച് എന്തെങ്കിലും ഓർമ്മകൾ താങ്കൾക്ക് പങ്കുവയ്ക്കാനുണ്ടോ?
    കുട്ടിക്കാലം മുതൽ അദ്ദേഹം കഠിനാധ്വാനിയായിരുന്നു. പഠനത്തിലും മിടുക്കനായിരുന്നു. അദ്ദേഹം ആരെയും ശല്യപ്പെടുത്തിയിട്ടില്ല. പണ്ട് മുതൽ വളരെ വ്യത്യസ്തനായിരുന്നു. ഞങ്ങൾ എപ്പോഴും അദ്ദേഹത്തെ നോക്കിയാണ് പഠിച്ചിരുന്നത്. അദ്ദേഹം എന്ത് ചെയ്താലും ഞങ്ങളും അത് പിന്തുടർന്നിരുന്നു.

    നരേന്ദ്രമോദി സർക്കാരിന് നിങ്ങൾ എത്ര മാർക്ക് നൽകും?
    മോദി സർക്കാർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാൽ 10ൽ 10 മാർക്കും അതിൽ കൂടുതലും ഞാൻ നൽകും. അദ്ദേഹം കൊറോണ മഹാമാരിയെ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്തു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ ഉയരങ്ങളിലെത്തിച്ച വ്യക്തിയാണ് മോദി.

    മോദി സർക്കാർ എട്ട് വർഷം പിന്നിടുമ്പോൾ അദ്ദേഹത്തോട് എന്താണ് പറയാനുള്ളത്?
    അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. അദ്ദേഹം ആരോഗ്യവാനായിരിക്കാൻ പ്രാർത്ഥിക്കുന്നു. അദ്ദേഹം ഇന്ന് ഇന്ത്യയുടെ പുത്രനാണ്, ഇന്ത്യയുടെ കാവൽക്കാരൻ കൂടിയാണ്. ജനങ്ങൾക്ക് അദ്ദേഹത്തെ ഇനിയും വേണം. അദ്ദേഹം അടുത്ത 15 വർഷം കൂടി പ്രധാനമന്ത്രിയായി തുടരണം. ഇന്ത്യയാണ് അദ്ദേഹത്തിന്റെ കുടുംബം. ഇന്ത്യക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്.
    Published by:Jayesh Krishnan
    First published: