നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Fake Rape Cases | ഒരു വർഷം ഏഴു ബലാത്സംഗ പരാതിയെന്ന് ആരോപണം; അന്വേഷണത്തിന് വനിതാ കമ്മീഷൻ

  Fake Rape Cases | ഒരു വർഷം ഏഴു ബലാത്സംഗ പരാതിയെന്ന് ആരോപണം; അന്വേഷണത്തിന് വനിതാ കമ്മീഷൻ

  ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വിവിധ പോലീസ് സ്റ്റേഷനുകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സ്ത്രീ നല്‍കിയ ഒന്നിലധികം ബലാത്സംഗക്കേസുകള്‍ അന്വേഷിക്കുന്നതിനായി എസ്‌ഐടി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രീതി ഭരദ്വാജ് ദലാലാണ് ഡിജിപിക്കും മുഖ്യമന്ത്രിയ്ക്കും കത്തെഴുതിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   വ്യാജ ബലാത്സംഗക്കേസുകളില്‍ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘം (SIT - Special Investigation Team) രൂപീകരിക്കണമെന്ന്ഹരിയാനയിലെ സംസ്ഥാന വനിതാ കമ്മീഷന്‍ (Women's Commission). സാമൂഹ്യ പ്രവര്‍ത്തക ദീപിക നാരായണ്‍ ഭരദ്വാജിന്റെ പരാതി പരിഗണിച്ചാണ് ഹരിയാന സംസ്ഥാന വനിതാ കമ്മീഷന്റെ നീക്കം. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വിവിധ പോലീസ് സ്റ്റേഷനുകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സ്ത്രീ നല്‍കിയ ഒന്നിലധികം ബലാത്സംഗക്കേസുകള്‍ അന്വേഷിക്കുന്നതിനായി എസ്‌ഐടി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രീതി ഭരദ്വാജ് ദലാലാണ് ഡിജിപിക്കും മുഖ്യമന്ത്രിയ്ക്കും കത്തെഴുതിയത്.

   പ്രീതി ഭരദ്വാജ് ദലാല്‍ പറയുന്നതനുസരിച്ച്, മൂന്ന് ദിവസം മുമ്പ് ഒക്ടോബര്‍ 24 ന് ഗുരുഗ്രാം പോലീസ് സ്റ്റേഷനില്‍ 20 വയസ്സുള്ള പെണ്‍കുട്ടിയുടെ പരാതിയില്‍ ഒരാള്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. പിന്നാലെ ഒരു വര്‍ഷത്തിനിടെ ഈ യുവതി വിവിധ പോലീസ് സ്റ്റേഷനുകളിലായി ഏഴ് ബലാത്സംഗ കേസുകള്‍ ഫയല്‍ ചെയ്തതായി സോഷ്യല്‍ മീഡിയയിലും പത്രങ്ങളിലും റിപ്പോര്‍ട്ടുകളും വന്നു. ചിലര്‍ സംസ്ഥാന വനിതാ കമ്മീഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കുകയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇത് കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്‍കിയെന്ന് പ്രീതി ഭരദ്വാജ് പറഞ്ഞു.

   മജിസ്‌ട്രേറ്റും ഈ പരാതി ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതേ പെണ്‍കുട്ടി അടുത്തിടെ ഡിഎല്‍എഫ് ഫേസ്-3 പോലീസ് സ്റ്റേഷനില്‍ മറ്റൊരു ബലാത്സംഗക്കേസ് കൂടി ഫയല്‍ ചെയ്‌തോടെ വിഷയം കൂടുതല്‍ ശ്രദ്ധ നേടി. വ്യാജ ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പുരുഷന്മാരെ ഹണി ട്രാപ്പു ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്തുവെന്നാരോപിച്ച് സാമൂഹിക പ്രവര്‍ത്തകനും ഡോക്യുമെന്ററി നിര്‍മ്മാതാവുമായ നാരായണ്‍ ഭരദ്വാജാണ് യുവതിക്കെതിരെ ആദ്യം പോലീസിനെ സമീപിച്ചത്.

   Also Read- പി.എഫ് നിക്ഷേപം പിൻവലിക്കുന്നത് എങ്ങനെ? പണം ഭാഗികമായി പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ

   വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് പലപ്പോഴായി ഏഴു പേര്‍ക്കെതിരെയാണ് യുവതി ബലാത്സംഗക്കേസുകള്‍ നല്‍കിയത്. ഏഴ് കേസുകളില്‍ രണ്ടെണ്ണം വ്യാജമാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഹരിയാന സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രീതി ഭരദ്വാജ് ദലാല്‍, ഈ കേസില്‍ തന്റെ ആശങ്ക രേഖപ്പെടുത്തുകയും സ്ത്രീകള്‍ക്ക് വേണ്ടി ഉണ്ടാക്കിയ നിയമങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തത്.

   ഗുരുഗ്രാമിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഒരു വര്‍ഷത്തിനുള്ളില്‍ ഏഴ് പുരുഷന്മാര്‍ക്കെതിരെ പെണ്‍കുട്ടി ഏഴ് ബലാത്സംഗക്കേസുകള്‍ നല്‍കിയതായി പരാതിക്കാരന്‍ പറഞ്ഞു. 2021 ഓഗസ്റ്റില്‍ ഒരു പുരുഷനെ വിവാഹം കഴിച്ചിട്ടും, അയാൾക്കെതിരെ വിവാഹ വാഗ്ദാനം നല്‍കി തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് അവർ പരാതി നൽകി. യുവതിയുടെ രണ്ട് ബലാത്സംഗ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ കൂടുതല്‍ പരാതികള്‍ സമർപ്പിച്ചു കൊണ്ടിരിക്കുകയാണ്.

   ഒരു മുതിര്‍ന്ന വനിതാ പോലീസ് ഓഫീസറെ എസ്ഐടിയുടെ തലവനാക്കിയും, ഒരു പുരുഷ പോലീസ് ഉദ്യോഗസ്ഥനെ സഹ മേധാവിയാക്കിയും മറ്റ്3 ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുമുള്ള അഞ്ച് അംഗ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കണമെന്നാണ് പ്രീതി ഭരദ്വാജ് ദലാലിന്റെ നിർദ്ദേശം. കൂടാതെ കമ്മീഷന്‍, ഗുഡുഗാവ് പോലീസ് കമ്മീഷണറോട് ഈ കേസുകളില്‍ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
   Published by:Rajesh V
   First published:
   )}