നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വേദന തോന്നി; ആശുപത്രിയിലെത്തി പ്രസവിച്ചു; തുടർന്ന് യുവതി പോയത് വോട്ട് ചെയ്യാൻ

  വേദന തോന്നി; ആശുപത്രിയിലെത്തി പ്രസവിച്ചു; തുടർന്ന് യുവതി പോയത് വോട്ട് ചെയ്യാൻ

  മനീഷ റാണി എന്ന 23 കാരിയാണ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ ഉടൻ വോട്ട് ചെയ്യാൻ പോയത്

  News18

  News18

  • News18
  • Last Updated :
  • Share this:
   ചണ്ഡീഗഡ്: വോട്ടിന്റെ യഥാർഥ വില തിരിച്ചറിയാൻ ഹരിയാനയിൽ നിന്നുള്ള ഈ സംഭവം സഹായിക്കും. ഹരിയാനയിലെ കൈതാൽ ജില്ലയിൽ നിന്നുള്ള യുവതിയാണ് ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ മാതൃക കാട്ടിയത്. മനീഷ റാണി എന്ന 23 കാരിയാണ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ ഉടൻ വോട്ട് ചെയ്യാൻ പോവുകയായിരുന്നു. ഭർത്താവ് പവൻകുമാറും യുവതിക്കൊപ്പമുണ്ടായിരുന്നു. കുരുക്ഷേത്ര ലോക്സഭാ മണ്ഡലത്തിലായിരുന്നു യുവതിക്ക് വോട്ട്. തെരുവ് കച്ചവടക്കാരനാണ് ഭർത്താവ്. രണ്ടുപേരും അഞ്ചാം ക്ലാസിൽ പഠനം നിർത്തിയവർ.

   ഞായറാഴ്ച രാവിലെ വയറിൽ ചെറിയ വേദന അനുഭവപ്പെട്ടതോടെയാണ് യുവതി ഭർത്താവിനെയും കൂട്ടി ആശുപത്രിയിലെത്തിയത്. ഉച്ചക്ക് 12 മണിയോടെ പ്രസവിച്ചു. ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയശേഷം ഒരു മണിയോടെ കൈതാളിലെ ബൂത്ത് നമ്പർ 23ൽ എത്തി വോട്ട് ചെയ്തു. ഒന്നരകിലോമീറ്റർ അകലെയായിരുന്നു പോളിങ് ബൂത്ത്. 'മകന് ജന്മം നൽകി. അതിന്റെ പേരിൽ വോട്ട് മുടക്കാൻ തോന്നിയില്ല'- വോട്ട് രേഖപ്പെടുത്തിയശേഷം മനീഷ പറഞ്ഞു. സുഖപ്രസവത്തിന് ശേഷം ആംബുലൻസിനായി കാത്ത് നിൽക്കാതെ കാറിലാണ് മനീഷ പോളിങ് ബൂത്തിലേക്ക് എത്തിയത്. ആശുപത്രിയിലെ ഒരു നഴ്സും മനീഷക്കൊപ്പം ഉണ്ടായിരുന്നു.

   First published: