നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വിദ്വേഷവും അക്രമവ‌ും പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റ്; ബിജെപി എംഎൽഎയ്ക്ക് ‌വിലക്കേർപ്പെടുത്തി ഫേസ്ബുക്ക്

  വിദ്വേഷവും അക്രമവ‌ും പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റ്; ബിജെപി എംഎൽഎയ്ക്ക് ‌വിലക്കേർപ്പെടുത്തി ഫേസ്ബുക്ക്

  ചട്ടലംഘനം നടത്തുന്നവരെ കണ്ടെത്താനുള്ള ഞങ്ങളുടെ നടപടികൾ വളരെ വിപുലമാണ്. അതനുസരിച്ചാണ് അദ്ദേഹത്തിന്‍റെ അക്കൗണ്ട് നീക്കം ചെയ്യാനുള്ള തീരുമാനത്തിൽ ഞങ്ങളെത്തിയത്

  File photo of BJP MLA T Raja Singh.

  File photo of BJP MLA T Raja Singh.

  • Share this:
   വിദ്വേഷം ‌പരത്തുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്തെന്ന് ആരോപിച്ച് ബിജെപി എംഎൽഎ ടി.രാ‌ജ സിംഗിനാണ് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയത്.  ദിവസങ്ങൾ നീണ്ട സമ്മർദ്ദത്തിനൊടുവിലാണ് പോളിസി ലംഘനം നടത്തിയെന്നാരോപിച്ച് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളിൽ തെലങ്കാന എംഎൽഎയുടെ അക്കൗണ്ട് നീക്കം ചെയ്തത്.. അക്രമവും വിദ്വേഷവും പരത്തുന്ന ഉള്ളടക്കം അടങ്ങിയ പോസ്റ്റിന്‍റെ പേരിലാണ് നടപടി.

   'അക്രമത്തി‌ല്‍ ഏർപ്പെടുകയോ അത് പ്രോത്സാഹിപ്പുക്കുകയോ ചെയ്യുന്നവരെയും വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെയും സാന്നിധ്യം ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഉണ്ടാകുന്നതിനെ എതിർക്കുന്ന നയങ്ങളാണ് കമ്പനിക്കുള്ളത്. ഇതിന് വിരുദ്ധമായി പ്രവർത്തിച്ച രാജാ സിംഗിനെ ഞങ്ങൾ വിലക്കിയിരിക്കുകയാണ്. ചട്ടലംഘനം നടത്തുന്നവരെ കണ്ടെത്താനുള്ള ഞങ്ങളുടെ നടപടികൾ വളരെ വിപുലമാണ്. അതനുസരിച്ചാണ് അദ്ദേഹത്തിന്‍റെ അക്കൗണ്ട് നീക്കം ചെയ്യാനുള്ള തീരുമാനത്തിൽ ഞങ്ങളെത്തിയത്'ഫേസ്ബുക്ക് വക്താവ് പ്രസ്താവനയിലൂ‌ടെ അറിയിച്ചു.

   ഫേസ്ബുക്കിന്‍റെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്ന് ഇന്ത്യയാണ്. രാജ്യം ഭരിക്കുന്ന ബ‌ിജെപി പാർട്ടിയുടെ പക്ഷം ചേരുന്ന തരത്തിലുള്ള പോളിസികളാണ് ഫേസ്ബുക്കിനുള്ളതെന്ന് ആരോപിച്ച് വാൾസ്ട്രീറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഏറെ വിവാദങ്ങളും ഉയർത്തിയിരുന്നു. ബിജെപി എംഎൽഎ രാജാ സിംഗിന്‍റെ വിദ്വേഷ ഉള്ളടക്കം അടങ്ങിയ പ്രസംഗങ്ങളുടെ പോസ്റ്റുകൾ ഫേസ്ബുക്ക് അവ‌ഗണിച്ചുവെന്നും റിപ്പോർട്ടിൽ വിമർശനം ഉയർന്നിരുന്നു.
   You may also like:Viral | ചൂട് സഹിക്കാനായില്ല; ലാൻഡ് ചെയ്ത വിമാനത്തിന്‍റെ ചിറകിലിറങ്ങി നടന്ന് സ്ത്രീ [NEWS]Sai Swetha| സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞുവിളിച്ചു; നിരസിച്ചപ്പോൾ സെലിബ്രിറ്റി അപമാനിച്ചു: സായി ശ്വേത ട്വീച്ചർ [NEWS] PM Modi| പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; സംഭാവന ചോദിച്ച് ട്വീറ്റുകൾ [NEWS]
   തുടർന്ന് ഫേസ്ബുക്കിന്‍റെ പക്ഷപാതിത്വം ചോദ്യം ചെയ്ത് കോൺഗ്രസ് അടക്കമുള്ള പാര്‍ട്ടികൾ രംഗത്തെത്തുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയ ദുരുപയോഗം സംബന്ധിച്ച ചർച്ചകൾക്കായി ഫേസ്ബുക്ക് പ്രതിനിധികൾ പാർലമെന്‍ററി പാനലിന് മുന്നില്‍ ഹാജരാവുകയും ചെയ്തിരുന്നു.
   Published by:Asha Sulfiker
   First published:
   )}