വെറുപ്പും വിദ്വേഷവും രാജ്യത്തിന് ഗുണകരമല്ല; കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി

കലാപകാരികൾ തകർത്ത അരുൺ മോഡേൺ പബ്ലിക് സീനിയർ സെക്കൻഡറി സ്കൂളും രാഹുൽ സന്ദർശിച്ചു.

News18 Malayalam | news18-malayalam
Updated: March 4, 2020, 8:02 PM IST
വെറുപ്പും വിദ്വേഷവും രാജ്യത്തിന് ഗുണകരമല്ല; കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി
News18
  • Share this:
ന്യൂഡല്‍ഹി: വെറുപ്പും വിദ്വേഷവും വികസനത്തിന്റെ ശത്രുക്കളാണെന്നും അത് രാജ്യതാൽപര്യത്തിന് എതിരാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർട്ടി നേതാക്കൾക്കൊപ്പം ഡൽഹിയിലെ കലാപ മേഖലകൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലെത്തിയ  സംഘത്തിൽ കെ.സി വേണുഗോപാൽ, അധിർ രഞ്ജൻചൗദരി, മുകുൾ വാസിനിക്, കുമാരി സെൽജ, രൺദീപ് സുർജേവാല എന്നിവരുമുണ്ടായിരുന്നു.

കലാപകാരികൾ തകർത്ത അരുൺ മോഡേൺ പബ്ലിക് സീനിയർ സെക്കൻഡറി സ്കൂളും രാഹുൽ സന്ദർശിച്ചു. ഈ സ്കൂളിന് 32 വർഷത്തെ പഴക്കമുണ്ട്.

'ഈ വിദ്യാലയം ഇന്ത്യയുടെ ഭാവിയാണ്. വിദ്വേഷവും അക്രമവും അതിനെ തകര്‍ത്തു. ഭാരതമാതാവിന് ഈ അക്രമംകൊണ്ട് ഒരു ഗുണവുമില്ല. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുകയും വേണം', രാഹുല്‍ ഗാന്ധി പറഞ്ഞു.

സ്കൂളിന് സമീപത്തെ മുസ്ലീംപള്ളിയും നേതാക്കൾ സന്ദർശിച്ചു. ഇതും കലാപകാരികൾ തകർത്തിരുന്നു.

കലാപ നടന്ന പ്രദേശങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ അഞ്ചംഗ സമിതിയെ കേൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചുമതലപ്പെടുത്തിയിരുന്നു.

കലാപത്തിൽ 45 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 200ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Also Read വിദ്വേഷ പ്രസംഗം; ഹർജി വെള്ളിയാഴ്ച പരിഗണിക്കണമെന്ന് ഡൽഹി ഹൈക്കോടതിയോട് സുപ്രീം കോടതി

 
First published: March 4, 2020, 7:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading