നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Hathras Rape | ഹത്രാസിലെ പെൺകുട്ടിക്കെതിരെ മോശം പരാമർശം; ബിജെപി നേതാവിനെതിരെ വനിതാ കമ്മിഷൻ

    Hathras Rape | ഹത്രാസിലെ പെൺകുട്ടിക്കെതിരെ മോശം പരാമർശം; ബിജെപി നേതാവിനെതിരെ വനിതാ കമ്മിഷൻ

    രാഷ്ട്രീയ പാർട്ടിയുടെ നേതാവ് എന്നു വിളിക്കപ്പെടാൻ പോലും അർഹനല്ല ഇയാളെന്ന് കമ്മിഷൻ അധ്യക്ഷ രേഖാ ശർമ ട്വീറ്റ് ചെയ്തു.

    News18

    News18

    • Share this:


      ന്യൂഡൽഹി: ഹത്രാസിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയെക്കുറിച്ച് മോശം പരാ‍മർശം നടത്തിയ യുപിയിലെ ബിജെപി നേതാവ് രഞ്ജിത് ശ്രീവാസ്തവയ്ക്ക് ദേശീയ വനിതാ കമ്മിഷൻ നോട്ടിസയച്ചു. രാഷ്ട്രീയ പാർട്ടിയുടെ നേതാവ് എന്നു വിളിക്കപ്പെടാൻ  പോലും അർഹനല്ല ഇയാളെന്ന് കമ്മിഷൻ അധ്യക്ഷ രേഖാ ശർമ ട്വീറ്റ് ചെയ്തു. രഞ്ജിത് ശ്രീവാസ്തവയോട് ഈ മാസം 26ന് നേരിട്ടു ഹാജരാകാനും കമ്മിഷൻ നിർദ്ദേശിച്ചു.

      പെൺകുട്ടിയുടെ സ്വഭാവഹത്യ നടത്തുന്ന വിധം അങ്ങേയറ്റം അപമാനകരമായ പരാമർശങ്ങളാണ് നവാബ് ഗഞ്ച് മുനിസിപ്പാലിറ്റി മുൻ ചെയർമാനായ ശ്രീവാസ്തവ നടത്തിയത്. ‘ഇത്തരം പെൺകുട്ടികൾ’ എന്തു കൊണ്ടാണ് വയലുകളിൽ കാണപ്പെടുന്നത് എന്നു തുടങ്ങിയ പരാമർശങ്ങൾ നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ നടപടി.

       ഹത്രാസിൽ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയ ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാള്‍വിയ, കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്, ബോളിവുഡ് നടി സ്വരഭാസ്കർ എന്നിവര്‍ക്കും ദേശീയ വനിതാ കമ്മീഷന്‍ കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചു. ട്വിറ്ററിലൂടെയാണ് മൂവരും ഇരയെ പരസ്യപ്പെടുത്തിയത്.

      ഇരയുടെ വ്യക്തിത്വം പരസ്യമാക്കിയ സോഷ്യൽ മീഡിയ പോസ്റ്റ് അടിയന്തരമായി നീക്കം ചെയ്യാന്‍ കമ്മീഷൻ മൂന്ന് പേരോടും ആവശ്യപ്പെട്ടു. സംഭവത്തില്‍ വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ നിയമവിരുദ്ധമായ ഇത്തരം കാര്യങ്ങൾ ആവർത്തികരിക്കരുതെന്നും നിർദേശിച്ചു.

      ഇന്ത്യൻ പീനൽ കോഡ് വ്യവസ്ഥകൾ പ്രകാരം, ലൈംഗികാതിക്രമത്തിന് ഇരയായ ആൾ അല്ലെങ്കിൽ ഇരയാണെന്ന് സംശയിക്കുന്ന ആളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ഏതൊരാൾക്കും രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

      19 കാരിയെയാണ് ഹാത്രാസിൽ സെപ്റ്റംബർ 14 ന് നാല് പേർ ബലാത്സംഗം ചെയ്തത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെൺകുട്ടി ഇവിടെവെച്ചാണ് മരിച്ചത്. പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരെ കാണിക്കുകയോ വിട്ടുകൊടുക്കുകയോ ചെയ്യാതെ പൊലീസ് സംസ്കരിച്ചത് വലിയ വിവാദമായി.

      Published by:Aneesh Anirudhan
      First published: