• HOME
  • »
  • NEWS
  • »
  • india
  • »
  • കര്‍'നാടകം': രണ്ട് വിമതര്‍ മടങ്ങിയെത്തും; ഭരണം നിലനിര്‍ത്താൻ അവസാനവട്ട ശ്രമവുമായി കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതൃത്വം

കര്‍'നാടകം': രണ്ട് വിമതര്‍ മടങ്ങിയെത്തും; ഭരണം നിലനിര്‍ത്താൻ അവസാനവട്ട ശ്രമവുമായി കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതൃത്വം

കോണ്‍ഗ്രസിനൊപ്പം തുടരുമെന്നും രാജിക്കത്ത് പിന്‍വലിക്കുമെന്നും വിമത എം.എല്‍.എ എം.റ്റി.ബി നാഗരാജാണ് വ്യക്തമാക്കിയിരിക്കുന്നത്. കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാറുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് നാഗരാജ് പാര്‍ട്ടിയിലേക്ക് മടങ്ങിവരാനുള്ള സന്നദ്ധത അറിയിച്ചത്.

എം.റ്റി.ബി നാഗരാജ്

എം.റ്റി.ബി നാഗരാജ്

  • Last Updated :
  • Share this:
    ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന് ആശ്വാസമായി മടങ്ങി വരുമെന്ന സൂചന നല്‍കി രണ്ട് വിമത എം.എല്‍.എമാര്‍. കോണ്‍ഗ്രസിനൊപ്പം തുടരുമെന്നും രാജിക്കത്ത് പിന്‍വലിക്കുമെന്നും വിമത എം.എല്‍.എ എം.റ്റി.ബി നാഗരാജാണ് വ്യക്തമാക്കിയിരിക്കുന്നത്. കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാറുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് നാഗരാജ് പാര്‍ട്ടിയിലേക്ക് മടങ്ങിവരാനുള്ള സന്നദ്ധത അറിയിച്ചത്.

    മറ്റൊരു എം.എല്‍.എയായ സുധാകറും രാജി പിന്‍വലിക്കുമെന്ന് നാഗരാജ് വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിലെ ഭവന വകുപ്പ് മന്ത്രിയായിരുന്നു നാഗരാജ്.

    തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബംഗലുരുവില്‍ എത്തി.

    നിലവില്‍ സ്പീക്കര്‍ ഉള്‍പ്പടെ 101 പേരുടെ പിന്തുണയുള്ള സര്‍ക്കാരിന് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ ഏഴ് വിമതരെയെങ്കിലും മടക്കി എത്തിക്കേണ്ടതുണ്ട്. ഡ.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് നാഗരാജ് രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മുംബെയില്‍ തങ്ങുന്ന വിമത എം.എല്‍.എമാരെ ബംഗലുരുവില്‍ എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

    രാജിക്കത്ത് സ്പീക്കര്‍ അംഗീകരിക്കുന്നില്ലെന്നു കാട്ടി രാമലിംഗ റെഡ്ഡി ഒഴികെ മറ്റ് പതിന്ഞ്ച് വിമതരും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ ചൊവ്വാഴ്ചയേ വിധി വരൂ. ഇതിനിടെ തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തി സർക്കാരിനെ നിലനിർത്താനുള്ള അവസാനവട്ട ശ്രമത്തിലാണ്  കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം.

    AAlso Read വിമത എംഎൽഎമാരുടെ രാജി, അയോഗ്യത വിഷയങ്ങളിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി ഉത്തരവ്

    First published: