News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 9, 2020, 4:32 PM IST
deve gowda
ബെംഗളൂരു: ബിജെപിയെ പ്രതിരോധിക്കാൻ എല്ലാ മതേതര പാർട്ടികളും കോൺഗ്രസുമായി യോജിച്ച് പ്രവർത്തിക്കണമെന്ന് മുൻ പ്രധാനമന്ത്രിയും ജെഡി (എസ്) നേതാവുമായ എച്ച്.ഡി ദേവേഗൗഡ ആവശ്യപ്പെട്ടു. ബിജെപിക്കെതിരായ പോരാട്ടത്തിൽ കേവലം പ്രസംഗങ്ങൾ ആരെയും സഹായിക്കില്ല. രാജ്യത്തെ മതേതര പാർട്ടികൾ രാഷ്ട്രീയമായി തങ്ങളുടെ ശക്തി വർദ്ധിപ്പിക്കുകയാണ് വേണ്ടതെന്നും ദേവഗൗഡ പറഞ്ഞു.
“നാമെല്ലാവരും കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിച്ചെങ്കിൽ മാത്രമേ അവരെ (ബിജെപി) തടയാൻ കഴിയൂ,” ജെഡി (എസ്) ആഭിമുഖ്യത്തിൽ ഹസൻ ജില്ലയിൽ ശനിയാഴ്ച്ച സംഘടിപ്പിച്ച പൊതുയോഗത്തിൽ ദേവഗൗഡ പറഞ്ഞു.
രാജ്യത്ത് ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾക്കെതിരെ പ്രതികരിക്കാതെയിരിക്കുന്ന പ്രാദേശിക പാർട്ടികളുടെ രീതിയെ ദേവഗൗഡ വിമർശിച്ചു.ഡോ. ബി ആർ അംബേദ്കർ രാജ്യത്തിന് നൽകിയ അധികാരങ്ങൾ പ്രാദേശിക, മതേതര പാർട്ടികൾ വിനിയോഗിക്കുന്നില്ലെങ്കിൽ അവയൊക്കെ തിരിച്ചെടുക്കുന്നതിലേക്കാണ് ബിജെപിയുടെ പോക്കെന്നും ദേവഗൗഡ മുന്നറിയിപ്പ് നൽകി.
ജെഡി (എസ്) ഡിസംബറിൽ കർണാടക നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന അഭിപ്രായം ദേവഗൗഡ തിരുത്തി.
Published by:
Anuraj GR
First published:
February 9, 2020, 4:32 PM IST