നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'താനും കുടുംബവും വീട്ടുതടങ്കലിൽ; ഇതാണ് 'പുതിയ' ജമ്മുകാശ്മീർ എന്ന് ഒമർ അബ്ദുള്ള

  'താനും കുടുംബവും വീട്ടുതടങ്കലിൽ; ഇതാണ് 'പുതിയ' ജമ്മുകാശ്മീർ എന്ന് ഒമർ അബ്ദുള്ള

  പിതാവിനെയും എന്നെയും വീട്ടിൽ തടങ്കലില്‍ ആക്കിയിരിക്കുകയാണ്. സഹോദരിയെയും മക്കളെയും അവരുടെ വീട്ടിലും. ഇത് വളരെ ദൗർഭാഗ്യകരമാണ്

  Omar Abdullah

  Omar Abdullah

  • Share this:
   ശ്രീനഗർ: താൻ വീണ്ടും വീട്ടുതടങ്കലിലാണെന്ന് അവകാശപ്പെട്ട് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റുമായ ഒമർ അബ്ദുള്ള, താനും പിതാവും എംപിയുമായ ഫാറൂഖ് അബ്ദുള്ളയും ഉൾപ്പെടെ കുടുംബം മുഴുവൻ വീട്ടുതടങ്കലിലാക്കപ്പെട്ടു എന്നാണ് ഒമർ ട്വീറ്റിലൂടെ അറിയിച്ചത്. യാതൊരു വിശദീകരണവും ഇല്ലാതെ ഞങ്ങൾ വീട്ടിൽ അടയ്ക്കപ്പെട്ടിരിക്കുകയാണ്.

   Also Read-Pulwama Terror Attack | 40 സൈനികരുടെ ജീവനെടുത്ത ഭീകാരക്രമണത്തിന് രണ്ട് വർഷം; രക്തസാക്ഷികൾക്ക് ആദരം

   പിതാവിനെയും എന്നെയും വീട്ടിൽ തടങ്കലില്‍ ആക്കിയിരിക്കുകയാണ്. സഹോദരിയെയും മക്കളെയും അവരുടെ വീട്ടിലും. ഇത് വളരെ ദൗർഭാഗ്യകരമാണ്. ഒമർ ട്വിറ്ററിൽ കുറിച്ചു. ഗുപ്കർ മേഖലയിലെ തന്‍റെ വസതിയുടെ ഗേറ്റിന് മുന്നിലെ പൊലീസ് വാഹനങ്ങളുടെ ചിത്രങ്ങൾ ഉള്‍പ്പെടെ പങ്കുവച്ചു കൊണ്ടാണ് മുന്‍ മുഖ്യമന്ത്രിയുടെ ട്വീറ്റ്. തന്‍റെ വീട്ടുജോലിക്കാരെ പോലും അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.   എന്നാല്‍ ഇതിന് പിന്നാലെ തന്നെ അദ്ദേഹത്തിന് മറുപടിയുമായി ശ്രീനഗർ പൊലീസ് രംഗത്തെത്തിയിരുന്നു. പുൽവാമ ആക്രമണത്തിന്‍റെ രണ്ടാം വാർഷിക ദിനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രമുഖ വ്യക്തികൾക്ക് സുരക്ഷാഭീഷണിയുണ്ടെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട് ഉണ്ടെന്നായിരുന്നു വിശദീകരണം. വീടു വിട്ടു പുറത്തുപോകരുതെന്ന് എല്ലാവർക്കും നിർദേശമുണ്ടെന്നും അതിന്‍റെ ഭാഗമായി സുരക്ഷ വർധിപ്പിച്ചതാണെന്നും പൊലീസ് വ്യക്തമാക്കി.   എന്നാൽ 'യാതൊരു വിശദീകരണവും നൽകാതെ ഞങ്ങളെ വീടുകളിൽ തന്നെ പാര്‍പ്പിക്കുന്നതാണോ നിങ്ങളുടെ പുതിയ ജനാധിപത്യ മാതൃക. അതിനുമപ്പുറം വീട്ടിൽ ജോലി ചെയ്യുന്നവരെ പോലും അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല എന്നിട്ടും ഞാൻ ദേഷ്യപ്പെടുന്നുവെന്നും മോശമാകുന്നുവെന്നും നിങ്ങൾ ആശ്ചര്യപ്പെടുന്നു'. എന്നാണ് മറുപടി പോലെ മറ്റൊരു ട്വീറ്റിൽ ഒമർ കുറിച്ചത്

   പിഡിപി പ്രസിഡന്‍റും മുൻ മുഖ്യമന്ത്രിയുമായി മെഹബൂബ മുഫ്തിയും താൻ വീട്ടുതടങ്കലിലാണെന്ന് ആരോപിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ തീവ്രവാദികൾ എന്നാരോപിച്ച് സുരക്ഷാ സേന വധിച്ച അഥർ മുഷ്താഖിന്‍റെ വീട് സന്ദർശിക്കാനിരിക്കെയാണ് തന്നെ വീട്ടു തടങ്കലിൽ ആക്കിയതെന്നായിരുന്നു മെഹബൂബ ട്വീറ്റ് ചെയ്തത്.   'വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അഥർ മുഷ്താഖിന്റെ കുടുംബത്തെ കാണാൻ ശ്രമിച്ചതിന് പതിവുപോലെ വീട്ടുതടങ്കലിൽ കഴിയുന്നു. മകന്‍റെ മൃതദേഹം ആവശ്യപ്പെട്ട പിതാവിനെതിരെ യുഎപി‌എ ചുമത്തി കേസെടുത്തിട്ടുണ്ട്. കശ്മീർ സന്ദർശിക്കുന്ന യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തെ കാണിക്കാൻ കേന്ദ്രം ആഗ്രഹിക്കുന്ന സാധാരണ നില ഇതാണ്' എന്നായിരുന്നു ട്വീറ്റ്.
   Published by:Asha Sulfiker
   First published: