നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'സൈനികൻ സുരക്ഷിതൻ'; തട്ടിക്കൊണ്ടു പോയെന്ന വാർത്ത തെറ്റ്: പ്രതിരോധ മന്ത്രാലയം

  'സൈനികൻ സുരക്ഷിതൻ'; തട്ടിക്കൊണ്ടു പോയെന്ന വാർത്ത തെറ്റ്: പ്രതിരോധ മന്ത്രാലയം

  ജമ്മുവിലെ ബുദ്ഗാമിൽ നിന്ന് കശ്മീർ ലൈറ്റ് ഇൻഫന്‍റി റെജിമെന്‍റിലെ മൊഹമ്മദ് യാസിം ഭട്ടിനെ ഭീകരർ തട്ടിക്കൊണ്ടു പോയെന്നും പിന്നീട് വിട്ടയച്ചുവെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു.

  News 18

  News 18

  • Share this:
   ശ്രീനഗർ : സൈനികനെ ഭീകരർ തട്ടിക്കൊണ്ടു പോയെന്ന വാർത്ത തെറ്റെന്ന് പ്രതിരോധ മന്ത്രാലയം. അദ്ദേഹം സുരക്ഷിതനാണെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജമ്മുവിലെ ബുദ്ഗാമിൽ നിന്ന് കശ്മീർ ലൈറ്റ് ഇൻഫന്‍റി റെജിമെന്‍റിലെ മൊഹമ്മദ് യാസിം ഭട്ടിനെ ഭീകരർ തട്ടിക്കൊണ്ടു പോയെന്നും പിന്നീട് വിട്ടയച്ചുവെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് സംബന്ധിച്ചാണ് പ്രതിരോധ മന്ത്രാലയം ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുന്നത്.

   'അവധിയിലായിരുന്ന സൈനികൻ മുഹമ്മദ് യാസീൻ ബുദ്ഗാമിലെ ഖ്വാസിപുരയിൽ നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ടുവെന്ന തരത്തിലുള്ള മാധ്യമവാർത്തകൾ തെറ്റാണ്. സൈനികൻ സുരക്ഷിതാണ്. മറിച്ചുള്ള പ്രചരണങ്ങൾ ദയവായി ഒഴിവാക്കുക' .. ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

   Also Read-ഒരു കോടി രൂപ; പെൻഷൻ‌ : പുൽവാമ രക്തസാക്ഷികളുടെ കുടുംബത്തിന് സിആർപിഎഫിന്റെ സഹായം

   ഒരു മാസത്തെ അവധിക്കായി ഫെബ്രുവരി 26നാണ് യാസിം വീട്ടിലെത്തിയത്. ഇവിടെ നിന്ന് കുറച്ച് ആളുകളെത്തി ഇയാളെ പിടിച്ചു കൊണ്ടു പോയെന്ന കാര്യം വീട്ടുകാരാണ് പൊലീസിനെ അറിയിച്ചത്.സംഭവത്തെ തുടർന്ന് സേനയുടെയും പൊലീസിന്റെയും സംയുക്ത സഹകരണത്തിൽ പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയതായ് അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ഇത്തരത്തിലുള്ള വാർത്തകൾ തെറ്റെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന എത്തുന്നത്.

   First published:
   )}