• HOME
 • »
 • NEWS
 • »
 • india
 • »
 • 'ഒരു തികഞ്ഞ പോരാളിയായിരുന്നു അവൻ' ഇന്ത്യൻ സേനയിലെ മിടുക്കനായ ഡോഗ് സ്ക്വാഡ് അംഗം ഡച്ചിന് അന്ത്യാഞ്ജലി

'ഒരു തികഞ്ഞ പോരാളിയായിരുന്നു അവൻ' ഇന്ത്യൻ സേനയിലെ മിടുക്കനായ ഡോഗ് സ്ക്വാഡ് അംഗം ഡച്ചിന് അന്ത്യാഞ്ജലി

ഒമ്പത് വർഷത്തോളം ഇന്ത്യൻ സൈന്യത്തിൽ സേവനം അനുഷ്ഠിച്ച ഡച്ച് ഈ മാസമാണ് വിരമിച്ചത്. സെപ്റ്റംബർ 11ന് മീററ്റിൽവെച്ചായിരുന്നു ഡച്ചിന്‍റെ അന്ത്യം.

 • Last Updated :
 • Share this:
  ഗുവാഹത്തി: 'ഉറക്കത്തിലാണ് അവൻ അന്തരിച്ചത്, ഒരു സന്യാസിയെ പോലെ. കരസേനയിലെ കരുത്തനായ പോരാളിയായിരുന്നു അവൻ'- ഇന്ത്യൻ കരസേനയിലെ ഏറ്റവും മിടുക്കനായ ഡോഗ് സ്ക്വാഡ് അംഗം ഡച്ചിനെ അനുസ്മരിച്ച് സേനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇങ്ങനെ എഴുതി. 19 ആർമി ഡോഗ് യൂണിറ്റിലെ ഡച്ച് എന്ന ധീരനായ നായയുടെ ശവസംസ്ക്കാരം കഴിഞ്ഞദിവസം നടന്നു. ഒമ്പത് വർഷത്തോളം ഇന്ത്യൻ സൈന്യത്തിൽ സേവനം അനുഷ്ഠിച്ച ഡച്ച് ഈ മാസമാണ് വിരമിച്ചത്. സെപ്റ്റംബർ 11ന് മീററ്റിൽവെച്ചായിരുന്നു ഡച്ചിന്‍റെ അന്ത്യം.

  ആസമിലെ ആർമി ഡോഗ് യൂണിറ്റിലെ ഏറ്റവും മിടുക്കനായ നായയായിരുന്നു ഡച്ച്. ഇന്ത്യൻ സേനയ്ക്ക് നൽകിയ ധീരോദാത്തമായ സേവനം മാനിച്ച് വീരോചിത യാത്രയയപ്പാണ് ഡച്ചിന് നൽകിയത്. സേനയിൽനിന്ന് വിരമിച്ചശേഷം ഡച്ച് കഴിഞ്ഞിരുന്നത് മീററ്റിലെ റീമൌണ്ട് ആൻഡ് വെറ്ററിനറി കോർപ്സ് സെന്‍റർ ആൻഡ് കോളേജിലെ ജെരിയാട്രിക് കെയർ ആൻഡ് റീഹാബിലിറ്റേഷൻ സെന്‍ററിലായിരുന്നു. എന്നാൽ മരണശേഷം ഡച്ചിനെ ആസമിലെ ഡോഗ് യൂണിറ്റ് സെന്‍ററിലേക്ക് കൊണ്ടുവരുകയും, അവിടെ സംസ്ക്കരിക്കുകയും ചെയ്യുകയായിരുന്നു.

  മൃതദേഹം വീണ്ടെടുക്കാൻ ആദ്യം വിരട്ടി; ഒടുവിൽ വെള്ളക്കൊടി കാട്ടി അടിയറവു പറഞ്ഞ് പാക് സൈന്യം

  2010 ഏപ്രിലിൽ ജനിച്ച ഡച്ച് ഇന്ത്യൻ ആർമിയിലെ ഏറ്റവും കഴിവുള്ള നായകളിലൊന്നായിരുന്നു. സ്ഫോടകവസ്തുക്കൾ കണ്ടെത്താനുള്ള എക്സ്പ്ലോസീവ് ഡിറ്റക്ഷൻ (ഇഡി) നായയെന്ന അസാമാന്യ കഴിവാണ് ഡച്ചിന് ഉണ്ടായിരുന്നത്. സ്ഫോടകവസ്തുക്കൾ മണത്ത് കണ്ടെത്തിയതിലൂടെ പല സന്ദർഭങ്ങളിലും പട്ടാളക്കാരുടെയും നാട്ടുകാരുടെയും ജീവൻ രക്ഷിക്കാൻ ഡച്ചിന് കഴിഞ്ഞിരുന്നു. 2014 നവംബറിൽ, പ്രധാനമന്ത്രിയുടെ ഗുവാഹത്തി സന്ദർശന വേളയിൽ, അലിപൂർദ്വാറിലെ കാമാഖ്യ എക്സ്പ്രസ് ട്രെയിനുള്ളിൽ 7 കിലോ ഐ.ഇ.ഡി ഉണ്ടെന്ന് സ്ഥിരീകരിച്ചത് ഡച്ച് ആയിരുന്നു. ഒരു മാസത്തിനുശേഷം, 2014 ഡിസംബറിൽ, അസമിലെ ഗോൾപാറ ജില്ലയിലെ ഒരു പൊതു ബസ്സിൽ നിന്ന് 6 കിലോ വിനാശകാരിയായ സ്ഫോടകവസ്തു (ഐഇഡി) കണ്ടെടുക്കാൻ സഹായിച്ചതും ഡച്ച് ആയിരുന്നു. 2015 ലും 2016 ലും ധീരതയാർന്ന സേവനത്തിനുള്ള ജി‌ഒ‌സി-ഇൻ-സി ഈസ്റ്റേൺ കമാൻഡ് ആദരം ഡച്ചിന് ലഭിച്ചിരുന്നു. സൈനിക ധീരതയുടെ പ്രതീകമായി ഡച്ച് എന്നും ഓർമ്മയിലുണ്ടാകുമെന്ന് കരസേന വ്യക്തമാക്കി.

  സൈനിക നായ്ക്കൾക്ക് അംഗീകാരം ലഭിക്കാൻ അർഹതയുണ്ടെന്ന് കാർഗിൽ യുദ്ധവിദഗ്ധനായ റിട്ടയേർഡ് കേണൽ ദിലീപ് കുമാർ ബോറ പറയുന്നു. “ഡച്ചിനെപ്പോലുള്ള സൈനിക നായ്ക്കൾ രാജ്യത്തെ സേവിക്കുന്നതിലൂടെ മാന്യമായ ഒരു ജീവിതത്തിന് അർഹരായിത്തീരുന്നുണ്ട് - സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ ദുരന്തനിവാരണത്തിനിടയിലും തീവ്രവാദ ആക്രമങ്ങൾക്കിടയിലും, ബോംബ് കണ്ടെത്തൽ പ്രക്രിയയിലൂടെ സൈനികരുടെ ഉത്തമസുഹൃത്താണ് ഡച്ച്”- കേണൽ ബോറ പറഞ്ഞു.

  നോർത്ത് ഈസ്റ്റിലെ മിലിട്ടറി ഡോഗ് യൂണിറ്റുകളിൽ നിരവധി ലാബ്രഡോർമാരും ജർമ്മൻ ഷെപ്പേർഡുകളും ഉണ്ട്, അവർ വിവിധ തലങ്ങളിൽ പരിശീലനം നേടിയിട്ടുണ്ട്. ലഭ്യമായ സൈനിക ഉപകരണങ്ങളേക്കാൾ കൂടുതൽ കൃത്യമായി അവർക്ക് ആയുധങ്ങൾ, ബോംബുകൾ, മയക്കുമരുന്ന്, മറ്റ് വസ്തുക്കൾ എന്നിവ കണ്ടെത്താൻ കഴിയും. സൈനികരുടെ അതേ അപകടസാധ്യതകളുള്ള ഈ സൈനിക പോരാളികൾ ഏത് സൈനിക നടപടിക്കും തയ്യാറായാണ് ജാഗ്രതയോടെ കാത്തിരിക്കുന്നത്.
  First published: