ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേലിന്റെ രാജിക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുവര്‍ഷദിനത്തില്‍ ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് മോദി ഈര്‍ജിത് പട്ടേലിന്റെ രാജിയെക്കുറിച്ച് സംസാരിച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാസങ്ങള്‍ക്ക് മുമ്പ് തന്നെ അദ്ദേഹം രാജിക്കാര്യം പറഞ്ഞിരുന്നെന്നും മോദി പറഞ്ഞു.
'അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം രാജിവെക്കുകയായിരുന്നു. രാജിവെക്കുന്നതിന്റെ ആറ്, ഏഴു മാസങ്ങള്‍ക്ക് മുമ്പ് തന്നെ രാജിക്കാര്യം എന്നോട് പറഞ്ഞിരുന്നു. അക്കാര്യം എഴുതിത്തരികയും ചെയ്തിരുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണു അദ്ദേഹം നടത്തിയത്. ഈ കാര്യങ്ങള്‍ ആദ്യമായാണു പുറത്തുപറയുന്നത്.' മോദി പറഞ്ഞു.
ഡിസംബര്‍ 10 നായിരുന്നു ഈര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചത്. ഈര്ജിത്തിന്റെ രാജി പ്രതിപക്ഷം ചര്‍ച്ചയാക്കുകയും ചെയ്തിരുന്നു. ആ അവസരത്തിലാണ് മോദി പട്ടേലിന്റെ രാജിയെക്കുറിച്ചുള്ള കാര്യങ്ങള്‍ തുറന്നു പറയുന്നത്.
നോട്ട് നിരോധനത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി അത് ആലോചിച്ചെടുത്ത തീരുമാനമായിരുന്നെന്നും പറഞ്ഞു. കള്ളപ്പണം കൈവശമുണ്ടെങ്കില്‍ പിഴ അടച്ച പണം നിക്ഷേപിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ ഉടന്‍ ഓര്‍ഡിനന്‍സ് ഇല്ലെന്നും മോദി അഭിമുഖത്തില്‍ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.