'അയാൾ കോൺഗ്രസിന് ചീത്തപ്പേര് കേൾപ്പിക്കും' കാർത്തി ചിദംബരത്തിന്‍റെ സ്ഥാനാർത്ഥിത്വത്തിനെതിരെ നാച്ചിയപ്പൻ

'അഴിമതിയുടെ പേരിൽ ജനങ്ങൾ വെറുക്കുന്ന കുടംബമാണ് ചിദംബരത്തിന്‍റേത്. പാർട്ടിക്ക് ചീത്തപ്പേര് കേൾപ്പിക്കുന്ന തീരുമാനമാണ് ഇപ്പോഴത്തേത്'

news18
Updated: March 25, 2019, 7:51 PM IST
'അയാൾ കോൺഗ്രസിന് ചീത്തപ്പേര് കേൾപ്പിക്കും' കാർത്തി ചിദംബരത്തിന്‍റെ സ്ഥാനാർത്ഥിത്വത്തിനെതിരെ നാച്ചിയപ്പൻ
News 18
  • News18
  • Last Updated: March 25, 2019, 7:51 PM IST
  • Share this:
ചെന്നൈ: തമിഴ്നാട്ടിലെ ശിവഗംഗ മണ്ഡലത്തെച്ചൊല്ലിയുള്ള കോൺഗ്രസിനുള്ളിലെ പടലപിണക്കത്തിന് ക്ലൈമാക്സായി. മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തെ മത്സരിപ്പിക്കാൻ തീരുമാനമായതോടെ ആണിത്. ചിദംബരവും കുടുംബവും അഴിമതി കേസുകളിൽ ഉൾപ്പെട്ട സാഹചര്യത്തിൽ മറ്റൊരാളെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ അതെല്ലാം തള്ളിക്കളഞ്ഞാണ് കാർത്തി ചിദംബരത്തെ സ്ഥാനാർത്ഥിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്.

എന്നാൽ കാർത്തി ചിദംബരത്തെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഇ.എം സുദർശന നാച്ചിയപ്പൻ രംഗത്തെത്തി. അഴിമതിയുടെ പേരിൽ ജനങ്ങൾ വെറുക്കുന്ന കുടംബമാണ് ചിദംബരത്തിന്‍റേത്. പാർട്ടിക്ക് ചീത്തപ്പേര് കേൾപ്പിക്കുന്ന തീരുമാനമാണ് ഇപ്പോഴത്തേത്. സാമ്പത്തിക തട്ടിപ്പ് ഉൾപ്പടെ ക്രമിനൽ കേസുകളിൽ അന്വേഷണം നേരിടുന്ന ആളാണ് കാർത്തി ചിദംബരമെന്നും അദ്ദേഹം പറഞ്ഞു.

'വെള്ളാപ്പള്ളി പിന്തുണച്ചവരെല്ലാം തോറ്റിട്ടേയുള്ളൂ'; ഇതുപോലൊരു അവസരവാദിയെ കേരളം ഇന്നേവരെ കണ്ടിട്ടില്ലെന്ന് സുധീരന്‍

തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഒമ്പത് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് പുറത്തുവിട്ടത്. ശിവഗംഗ മണ്ഡലത്തിൽ തന്നെ പരിഗണിക്കാതെ കാർത്തിയ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയാണ് നാച്ചിയപ്പൻ രംഗത്തെത്തിയത്. എന്നാൽ ഈ നടപടി തള്ളി തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തി. ഹൈക്കമാൻഡ് തീരുമാനം അനുസരിക്കാൻ ഏതൊരാളും ബാധ്യസ്ഥരാണെന്ന് തമിഴ്നാട് കോൺഗ്രസ് പ്രസിഡന്‍റ് കെ.എസ് അഴഗിരി പറഞ്ഞു. എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് ഹൈക്കമാൻഡിനോടാണ് പറയേണ്ടത്, അല്ലാതെ മാധ്യമങ്ങളോട് അല്ലയെന്നും അഴഗിരി പറഞ്ഞു. സ്ഥാനാർത്ഥികളെ നിശ്ചയിച്ചത് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയല്ല, എഐസിസിയാണ്. കാർത്തി ചിദംബരത്തിനെതിരായ കേസുകൾ ബിജെപി സർക്കാർ കെട്ടിച്ചമച്ചതാണെന്നും അഴഗിരി പറഞ്ഞു.

പി. ചിദംബരത്തിന്‍റെ തട്ടകമായിരുന്നു ശിവഗംഗ പാർലമെന്‍റ് മണ്ഡലം. ഏഴ് തവണ അദ്ദേഹം അവിടെനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഒരുതവണ മാത്രമാണ് പി. ചിദംബരം ശിവഗംഗയിൽ തോറ്റത്. 1999ലായിരുന്നു അത്. അന്ന് തമിഴ് മാനില കോൺഗ്രസ് നേതാവായിരുന്ന നാച്ചിയപ്പനാണ് ചിദംബരത്തെ തോൽപ്പിച്ചത്.
First published: March 25, 2019, 7:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading