News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 5, 2021, 7:18 AM IST
News18 Malayalam
പൊലീസ് കോൺസ്റ്റബിൾ പ്രവേശന പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ പൊലീസ് കോൺസ്റ്റബിളും മകനും അറസ്റ്റിൽ. ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിൾ വിനീത്, ഇയാളുടെ മകൻ കശിഷ് (21) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ നവംബർ 27ന് നടന്ന കോൺസ്റ്റബിൾ പരീക്ഷയാലായിരുന്നു അച്ഛന്റെയും മകന്റെയും തട്ടിപ്പ്.
Also Read-
മകൾക്ക് എംബിബിഎസ് അഡ്മിഷൻ നേടിയെടുക്കാൻ നീറ്റ് മാർക്ക് ഷീറ്റിലടക്കം കൃത്രിമം; ഡോക്ടർ അറസ്റ്റിൽപൊലീസ് പറയുന്നതനുസരിച്ച് ഡിസ്റ്റൻസ് ലേണിംഗ് വഴി ബിരുദ പഠനം നടത്തുകയാണ് കശിഷ്. ഇയാൾ ഡൽഹി പൊലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്ക് അപേക്ഷ നല്കിയിരുന്നു. ബീഹാറിലെ മുസാഫർപുർ ആയിരുന്നു പരീക്ഷ കേന്ദ്രമായി തിരഞ്ഞെടുത്തിരുന്നത്. എന്നാൽ പരീക്ഷ എഴുതുന്നതിനായി കശിഷിന് പകരം മറ്റൊരാളാണ് എത്തിയത്.
Also Read-
ആൾമാറാട്ടം; JEE പരീക്ഷയിൽ ടോപ്പറായ കുട്ടിയും പിതാവും അറസ്റ്റിൽ; ഡോക്ടർമാരായ മാതാപിതാക്കളുടെ സമ്മർദ്ദമെന്ന് വിദ്യാർത്ഥി
സംശയം തോന്നിയ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കഴിഞ്ഞ ദിവസം അച്ഛനെയും മകനെയും അറസ്റ്റു ചെയ്തു. ന്യൂഡൽഹി റെയില്വെ സ്റ്റേഷനിൽ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന വിനീത് ആണ് മകന് പകരം മറ്റൊരാളെ പരീക്ഷയ്ക്കായി കണ്ടെത്തിയതെന്നാണ് സംശയിക്കുന്നത്.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കശിഷിന് പകരമായി പരീക്ഷയ്ക്കെത്തിയ ആളെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
Published by:
Asha Sulfiker
First published:
January 5, 2021, 7:18 AM IST