രാജസ്ഥാനിൽ പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം തല്ലിക്കൊന്നു

അക്രമികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു

news18
Updated: July 14, 2019, 8:14 AM IST
രാജസ്ഥാനിൽ പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം തല്ലിക്കൊന്നു
abdul gani
  • News18
  • Last Updated: July 14, 2019, 8:14 AM IST
  • Share this:
ജയ്പുർ: കേസന്വേഷണത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ജനക്കൂത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഭീം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ അബ്ദുൾ ഗനിയാണ് ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലാണ് ‌സംഭവം. ഇവിടെ ഹമേല കി ബേര്‍ ഗ്രാമത്തിൽ ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു ഗനി.

Also Read-പതിമൂന്നുകാരനെ പലതവണ പീഡിപ്പിച്ച 28കാരിയായ അധ്യാപികയ്ക്ക് 20 വർഷം തടവുശിക്ഷ

അന്വേഷണത്തിന് ശേഷം തന്റെ ബൈക്കിൽ മടങ്ങുകയായിരുന്ന ഇയാളെ നാലഞ്ചു പേർ ചേര്‍ന്ന് തടഞ്ഞു നിർത്തിയ ശേഷം മർദ്ദിക്കുകയായിരുന്നു. കമ്പുകൾ ഉപയോഗിച്ചായിരുന്നു മർദ്ദനം. ആക്രമണത്തിൽ പരിക്കേറ്റ ഗനിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നൽകും.

അക്രമികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു

First published: July 14, 2019, 7:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading