തമിഴ്നാട്ടിലെ (Tamil Nadu)സേലത്ത് (Salem) ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം (Accident). അപകടത്തിൽ 30 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. സംഭവത്തിന്റെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽപ്പെട്ട ഒരു ബസിനുള്ളിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
എടപ്പാടിയിൽ നിന്ന് വന്ന ബസു൦ തിരുച്ചെങ്കോട് നിന്ന് എതിർദിശയിൽ വരികയായിരുന്ന മറ്റൊരും ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. എതിർദിശയിൽ നിന്ന് വന്ന ബസ് ലെയ്ൻ തെറ്റിച്ചുവന്ന് ഇടിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
കൂട്ടിയിടിയുടെ ആഘാതത്തിൽ ഡ്രൈവറും യാത്രക്കാരും സീറ്റിൽ നിന്ന് തെറിച്ചുപോകുന്നത് വീഡിയോയിൽ കാണാം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Mangala Express | മംഗള എക്സപ്രസിന്റെ എഞ്ചിൻ വേർപെട്ട് കുറച്ച് ദൂരം ഓടി; ഒഴിവായത് വൻ ദുരന്തം
തൃശൂർ: എറണാകുളം-നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് വൻ അപകടത്തിൽനിന്ന് രക്ഷപെട്ടു. ട്രെയിൻ ഓടിക്കൊണ്ടിരിക്കെ എഞ്ചിൻ വേർപെടുകയായിരുന്നു. തൃശൂർ സ്റ്റേഷൻ വിട്ടയുടനെയായിരുന്നു സംഭവം. വേർപെട്ട എഞ്ചിൻ ഏതാനും മീറ്ററുകൾ മുന്നോട്ട് ഓടുകയായിരുന്നു. എഞ്ചിൻ വേർപെട്ട വിവരം മനസിലായ ഉടൻ ലോക്കോ പൈലറ്റ് എഞ്ചിൻ നിർത്തുകയായിരുന്നു.
തൃശൂർ സ്റ്റേഷൻ വിട്ട മംഗള എക്സ്പ്രസ് പൂങ്കുന്നം സ്റ്റേഷൻ അടുക്കുന്നതിനിടെയാണ് എഞ്ചിൻ വേർപെട്ടത്. തൃശൂർ സ്റ്റേഷനിൽ നിർത്തി പുറപ്പെട്ടതിനാൽ ട്രെയിന് വേഗം കുറവായിരുന്നു. ഇതാണ് വൻ അപകടം ഒഴിവാക്കിയത്.
Also read-
മോഷണശ്രമത്തിനിടെ കള്ളൻ കിണറ്റിൽ വീണു; ഫയർഫോഴ്സെത്തി രക്ഷിച്ച് പൊലീസിന് കൈമാറി
റെയിൽവേ ജീവനക്കാർ ഉടൻ തന്നെ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ നടത്തുകയും 15 മിനിട്ടിനകം യാത്ര പുനരാരംഭിക്കുകയും ചെയ്തു. ട്രെയിൻ വേഗതയിലാണ് യാത്ര ചെയ്തിരുന്നതെങ്കിൽ വേർപെട്ട ബോഗി എഞ്ചിനിലേക്ക് ഇടിച്ചുകയറി വൻ അപകടം ഉണ്ടാകുമായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.