• HOME
  • »
  • NEWS
  • »
  • india
  • »
  • പ്രധാനാധ്യാപകൻ വെട്ടുകത്തിയുമായി സ്കൂളിൽ; മറ്റ് അധ്യാപകരെ നിലയ്ക്ക് നിർത്താൻ എന്ന് വിദ്യാഭ്യാസ വകുപ്പ്

പ്രധാനാധ്യാപകൻ വെട്ടുകത്തിയുമായി സ്കൂളിൽ; മറ്റ് അധ്യാപകരെ നിലയ്ക്ക് നിർത്താൻ എന്ന് വിദ്യാഭ്യാസ വകുപ്പ്

എൽ പി സ്കൂളിലെ പ്രധാന അധ്യാപകനാണ് വെട്ടുകത്തിയുമായി സ്കൂളിലെത്തിയത്

  • Share this:
വെട്ടുകത്തിയുമായി സ്കൂളിലെത്തിയ പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്തു. അസമിലെ കച്ചാർ ജില്ലയിലാണ് സംഭവം. കൃത്യവിലോപം നടത്തുകയും അച്ചടക്കമില്ലാതെ പെരുമാറുകയും ചെയ്യുന്ന മറ്റ് അധ്യാപകരെ നിലയ്ക്ക് നിർത്താനാണ് പ്രധാന അധ്യാപകൻ വെട്ടുകത്തിയുമായി സ്കൂളിൽ വന്നതെന്ന വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍റെ പ്രസ്താവന വിവാദമായിട്ടുണ്ട്. കച്ചാർ ജില്ലയിലെ സ്‌കൂൾ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ പർവേസ് നീഹാൽ ഹസാരിയാണ് ഇങ്ങനെ പറഞ്ഞത്.

എൽ പി സ്കൂളിലെ പ്രധാന അധ്യാപകൻ ധൃതിമേധ ദാസ് എന്നയാളാണ് വെട്ടുകത്തിയുമായി സ്കൂളിലെത്തിയത്. സിൽച്ചാറിലെ താരാപൂർ സ്വദേശിയായ ഇയാൾ കഴിഞ്ഞ 11 വർഷത്തിലേറെയായി അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. പ്രധാന അധ്യാപകൻ വെട്ടുകത്തിയുമായി സ്കൂളിലെത്തിയതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.

പ്രധാന അധ്യാപകൻ വെട്ടുകത്തിയുമായി സ്കൂളിലെത്തിയത് സംബന്ധിച്ച് ശനിയാഴ്ച രാവിലെ രാധാമാധബ് ബുനിയാഡി സ്കൂളിൽ നിന്ന് പരാതി ലഭിച്ചിരുന്നതായി സിൽച്ചാറിലെ രംഗീർഖാരി പോലീസ് ഔട്ട്‌പോസ്റ്റിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതേത്തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഉടൻ തന്നെ പൊലീസ് സംഘം സ്കൂളിലെത്തി.

Also Read- പറക്കുംതളികയിലെ താമരാക്ഷൻ പിള്ള പോലെ കെഎസ്ആർടിസി ബസ്; കല്യാണ യാത്ര വിവാദത്തിൽ

“പൊലീസ് സ്കൂളിലെത്തുമ്പോൾ പ്രധാന അധ്യാപകൻ കൈവശമുണ്ടായിരുന്ന വെട്ടുകത്തി മറയ്ക്കാൻ ശ്രമിച്ചു, ഒന്നും സംഭവിക്കാത്തതുപോലെയായിരുന്നു അദ്ദേഹത്തിന്‍റെ പെരുമാറ്റം. എന്നാൽ സ്കൂളിൽ എത്തിയ പൊലീസ് വിദ്യാർത്ഥികളും മറ്റ് അധ്യാപകരും എന്തോ ഭയമുള്ളതായി ശ്രദ്ധിച്ചു, ” രംഗീർഖാരി എസ്എച്ച്ഒ പറഞ്ഞു.

മറ്റ് അധ്യാപകർ ജോലിയിൽ വീഴ്ച വരുത്തിയതു കാരണമാണ് പ്രധാന അധ്യാപകൻ അവരോട് ദേഷ്യപ്പെട്ടതെന്ന് കച്ചാർ ഡിസ്ട്രിക്ട് സ്‌കൂൾസ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ പർവേസ് നീഹാൽ ഹസാരി പറഞ്ഞു. “ഏഴ് അധ്യാപകർ മാത്രം ആവശ്യമുള്ള ആ സ്‌കൂളിൽ 13 അധ്യാപകരുണ്ട്. ഇവരിൽ മിക്കവരും അച്ചടക്കമില്ലാതെയാണ് പെരുമാറിയിരുന്നത്. അച്ചടക്കം തിരികെ കൊണ്ടുവരാൻ ശക്തമായി എന്തെങ്കിലും ചെയ്യണമെന്ന് പ്രധാന അധ്യാപകൻ കരുതിക്കാണും,” ഹസാരി പറഞ്ഞു.

ദാസ് വെട്ടുകത്തി കാണിച്ച് അധ്യാപകരെ നിയന്ത്രിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ലഭിച്ച വിവരം അനുസരിച്ച് സ്‌കൂളിലെ അധ്യാപകരോ വിദ്യാഭ്യാസ വകുപ്പോ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ദാസിനെ താൽക്കാലികമായി സസ്‌പെൻഡ് ചെയ്തു.
Published by:Anuraj GR
First published: