'ഇത് അഭിമാന നിമിഷം'; ലോകാരോഗ്യ സംഘടനയുടെ ഉന്നത സമിതി ചെയർമാനായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ
'ഇത് അഭിമാന നിമിഷം'; ലോകാരോഗ്യ സംഘടനയുടെ ഉന്നത സമിതി ചെയർമാനായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ
അടുത്തവർഷം മേയിൽ ഡോ. ടെഡ്രോസ് അധനോം ഗിബ്രിയേസൂസിന്റെ കാലാവധി തീരുമ്പോൾ ലോകാരോഗ്യസംഘടനയടെ അടുത്ത ഡയറക്ടർ ജനറലിനെ തെരഞ്ഞെടുക്കുന്നതിൽ ഹർഷവർധന് നിർണായക പങ്കുവഹിക്കാം.
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ലോക ആരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുത്തു. ജപ്പാനിലെ ഡോ. ഹിരോഷ് നതാകിനിയുടെ കാലാവധി പൂര്‍ത്തിയായതോടെയാണു നിയമനം. ''എന്നിൽ അർപ്പിച്ച വിശ്വാസത്തിൽ അഭിമാനം തോന്നുന്നു. ഈ ചുമതല നമുക്ക് ലഭിച്ചതോടെ ഓരോ ഇന്ത്യക്കാരനും അഭിമാനിതരായി. സംഘനടയുടെ യഥാർത്ഥ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനും എല്ലാ അംഗരാജ്യങ്ങളുടെയും കൂട്ടായ ശേഷി വളർത്തിയെടുക്കുന്നതിനും കൂട്ടായ നേതൃത്വം കെട്ടിപ്പടുക്കുന്നതിനും ഞാൻ പ്രവർത്തിക്കും ”- ഡോ. ഹർഷവർധൻ 147ാമത് ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് സെഷനെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു.
ലോകാരോഗ്യസംഘടന പൊതുജനാരോഗ്യ മേഖലയിൽ ലോകമെമ്പാടുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സംയുക്ത പ്രവർത്തനങ്ങൾക്കായി പങ്കാളികളുമായി ഇടപഴകുക, ഗവേഷണ അജണ്ട രൂപപ്പെടുത്തുക, വിലയേറിയ അറിവിന്റെ വ്യാപനത്തെ ഉത്തേജിപ്പിക്കുക എന്നിവയെല്ലാം ചെയ്യുന്നു. കൂടുതൽ മാറ്റങ്ങൾക്ക് പരിശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.മനുഷ്യന്റെ കഴിവുകൾ വർധിപ്പിക്കുന്നതിൽ ആരോഗ്യം പ്രധാനമാണ്. സമ്പന്നരല്ലാത്തവരുടെ ആരോഗ്യം സംരക്ഷിക്കുകയെന്നത് ലോകാരോഗ്യ സംഘടനയുടെ പ്രധാന തത്വശാസ്ത്രമായിരിക്കണമെന്ന് ഡോ. ഹർഷ വർധൻ പറഞ്ഞു.
“ഇതിനേക്കാൾ വലിയ ബഹുമതികളുണ്ടെന്ന് എനിക്കറിയാം! ഈ വ്യക്തിപരമായ ഈ സ്ഥാനനേട്ടത്തോടെ വന്നുചേർന്ന ഉത്തരവാദിത്തത്തിന്റെ ആഴത്തെ കുറിച്ചുള്ള വ്യക്തമായ ബോധ്യവും എനിക്കുണ്ട്. ഞാൻ അവിടെയെത്തിയേക്കില്ല, പക്ഷേ എനിക്ക് തീർച്ചയായും ശ്രമിക്കാം. എന്റെ പരമാവധി ശ്രമിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു''- അദ്ദേഹം പറഞ്ഞു.
എക്സിക്യുട്ടീവ് ബോർഡിൽ ഇന്ത്യയ്‌ക്ക് അംഗത്വം നൽകാൻ ദക്ഷിണേഷ്യൻ ഗ്രൂപ്പിൽ നേരത്തെ ധാരണയായിരുന്നു. മൂന്നു വർഷത്തേക്കാണ് ബോർഡിൽ അംഗത്വം. ഒരു വർഷമാണ് ചെയർമാന്റെ കാലാവധി. ശേഷിക്കുന്ന രണ്ടുവർഷം ദക്ഷിണേഷ്യൻ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് ലഭിക്കും.
അടുത്തവർഷം മേയിൽ ഡോ. ടെഡ്രോസ് അധനോം ഗിബ്രിയേസൂസിന്റെ കാലാവധി തീരുമ്പോൾ ലോകാരോഗ്യസംഘടനയടെ അടുത്ത ഡയറക്ടർ ജനറലിനെ തെരഞ്ഞെടുക്കുന്നതിൽ ഹർഷവർധന് നിർണായക പങ്കുവഹിക്കാം.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.