• HOME
  • »
  • NEWS
  • »
  • india
  • »
  • COVID 19 | രുചി, മണം എന്നിവ അറിയാൻ കഴിയാത്തതും ലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രാലയം

COVID 19 | രുചി, മണം എന്നിവ അറിയാൻ കഴിയാത്തതും ലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രാലയം

മുതിർന്നവരിൽ കണ്ടുവരുന്ന പോലെ കുട്ടികളിൽ പനിയോ ചുമയോ കാണാൻ കഴിയില്ലെന്നും മന്ത്രാലയം പറഞ്ഞു.

News18

News18

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: രുചി അറിയാനും മണം അറിയാനുമുള്ള കഴിവ് നഷ്ടപ്പെടുന്നത് കോവിഡ് 19ന്റെ ലക്ഷണങ്ങൾ ആകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ശനിയാഴ്ചയാണ് ഈ രണ്ട് ലക്ഷണങ്ങൾ കൂടി കോവിഡ് 19ന്റെ ലക്ഷണങ്ങളായി കൂട്ടിച്ചേർത്തത്. കൊറോണവൈറസ് രോഗികൾക്കുള്ള ക്ലിനിക്കൽ മാനേജ്മെന്റ് ഗൈഡ് ലൈൻസിലാണ് ഇക്കാര്യമുള്ളത്.

    പ്രായമായവർക്ക് കോവിഡ് ബാധിക്കുകയാണെങ്കിൽ നിരവധി ലക്ഷണങ്ങൾ കാണാം. ക്ഷീണം, ചലനാത്മകത നഷ്ടപ്പെടൽ, വയറിളക്കം, വിശപ്പില്ലായ്മ, സന്നി എന്നിവയാണ് മുതിർന്നവരിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ. എന്നാൽ, മുതിർന്നവരിൽ കണ്ടുവരുന്ന പോലെ കുട്ടികളിൽ പനിയോ ചുമയോ കാണാൻ കഴിയില്ലെന്നും മന്ത്രാലയം പറഞ്ഞു.

    You may also like:ട്രയൽ ക്ലാസുകൾ കഴിഞ്ഞു; തിങ്കളാഴ്ച മുതൽ വിക്ടേഴ്സിൽ പുതിയ ക്ലാസുകൾ [NEWS]രോഗവ്യാപനം തടയാൻ സാമൂഹിക അകലത്തേക്കാൾ ഫലപ്രദം മാസ്ക്: പഠനം‍ [NEWS] ആരാധനാലയങ്ങൾ തുറന്നു; ഞായറാഴ്ച സമ്പൂർണ ലോക്ഡൗ‍ൺ എന്ന് സർക്കാർ; ആശയക്കുഴപ്പം തുടരുന്നു [NEWS]

    ഇന്റഗ്രേറ്റഡ് ഹെൽത്ത് ഇൻഫർമേഷൻ പ്ലാറ്റ്ഫോമിന്റെ ഡാറ്റ അനുസരിച്ച് കോവിഡ് 19ന്റെ ലക്ഷണങ്ങളുടെ സാധ്യത ഇങ്ങനെയാണ്. പനി - 27 ശതമാനം, ചുമ - 21 ശതമാനം, തൊണ്ടവേദന - 10 ശതമാനം, ശ്വാസതടസം - 8 ശതമാനം, തളർച്ച - 7 ശതമാനം, മൂക്കൊലിപ്പ് - 3 ശതമാനം, മറ്റ് ലക്ഷണങ്ങൾ - 24 ശതമാനം എന്നിങ്ങനെയാണ് പറയുന്നത്.

    First published: